സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കൊച്ചി : സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. പാമ്പാക്കുട അഡ്വഞ്ചർ സ്കൂളിലെ വിദ്യാർത്ഥിനി ആരാധ്യയാണ് മരിച്ചത്. പെരിയപ്പുറം കൊച്ചു മലയിൽ അരുൺ-അശ്വതി ദമ്പതികളുടെ മകളാണ് ആരാധ്യ. കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡിൽ ഉപ്പുകണ്ടം പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. അമ്മ അശ്വതിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇളയ കുട്ടിയും വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. അശ്വതിയുടെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ്സിന്റെ സൈഡ് ഭാഗം ഇടിക്കുകയായിരുന്നു. അപകടത്തെ […]
Read more

അർജുന്റെ കുടുംബത്തോട് മാപ്പുപറഞ്ഞ് ലോറിയുടമ മനാഫ്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തോട് മാപ്പുപറഞ്ഞ് ലോറിയുടമ മനാഫ്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും വൈകാരികമായി പ്രതികരിച്ചതിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായും മനാഫ് വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നമ്മുടെ അർജുനല്ലേ, എല്ലാ വിവാദങ്ങളും വിട്ടുകള. ഇന്നത്തോട് കൂടി എല്ലാം അവസാനിപ്പിക്കണം – മനാഫ് പറഞ്ഞു. അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ ഒരിക്കൽ പോലും പി.ആർ വർക്ക് നടത്തിയിട്ടില്ലെന്നും മനാഫ് വ്യക്തമാക്കി. അർജുന് 75,000ന് മുകളിൽ ശമ്പളം കൊടുത്ത മാസങ്ങളുണ്ട്. പണം നൽകിയതിന് കൈയിൽ തെളിവുണ്ട്. കണക്കു […]
Read more

തോമസ് ചെറിയാന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു

പത്തനംതിട്ട : 1968ൽ ഹിമാചൽ പ്രദേശിലെ റോത്തങ് പാസിൽ നടന്ന സൈനിക വിമാന അപകടത്തിൽ മരിച്ച ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. കരസേന ഏറ്റുവാങ്ങിയ ശേഷം മോർച്ചറിയിൽ സൂക്ഷിക്കുന്ന ഭൗതിക ശരീരം നാളെ രാവിലെ തോമസ് ചെറിയാന്റെ ജന്മനാടായ ഇലന്തൂരിലെത്തിക്കുമെന്നു ബന്ധുക്കൾക്കു വിവരം ലഭിച്ചു. തോമസ് ചെറിയാന്റെ സഹോദരന്റെ മകൻ ഷൈജു കെ.മാത്യുവിന്റെ വീട്ടിലേക്കാണു മൃതദേഹം കൊണ്ടുവരുന്നത്. സംസ്കാരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ 11ന് തുടങ്ങും. ഉച്ചയ്ക്കു 2ന് ഇലന്തൂർ കാരൂർ സെന്റ് […]
Read more

ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്ക്​ ഖ​ത്ത​റി​ൽ സ്വീ​ക​ര​ണം

ദോ​ഹ : ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷാ​ഫി പ​റ​മ്പി​ലിനുവേണ്ടി മാത്രമായി വോട്ട് ചെയ്യാൻ എത്തിയ പ്രവാസികള്‍, വ​ട​ക​ര പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മി​ന്നും വി​ജ​യം നേ​ടി​യ ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്ക്​ ഖ​ത്ത​റി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു. ഒ​ക്​​ടോ​ബ​ർ അ​ഞ്ച്​ ശ​നി​യാ​ഴ്​​ച വൈ​കു​ന്നേ​രം ആ​റ്​ മ​ണി മു​ത​ൽ അ​ൽ അ​റ​ബ്​ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ സ്വീ​ക​ര​ണം. വ​ട​ക​ര പാ​ർ​ല​മെ​ന്റ്​ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഷാ​ഫി പ​റ​മ്പി​ലി​നു പു​റ​മെ, ​യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ളും പ​​ങ്കെ​ടു​ക്കും. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​റ​ക്ക​ൽ […]
Read more

കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കി തെളിഞ്ഞത് ഷു​ചി​ൻ​ഷ​ൻ വാ​ൽ ന​ക്ഷ​ത്രം

പ​യ്യ​ന്നൂ​ർ: വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്കു​ശേ​ഷം പ​യ്യ​ന്നൂ​ർ വാ​ന​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കി ആ​കാ​ശ​ത്ത് ഇന്നലെ വാ​ൽ​ന​ക്ഷ​ത്രം ദൃ​ശ്യ​മാ​യി. C/2023/A3 എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ഷു​ചി​ൻ​ഷ​ൻ വാ​ൽ ന​ക്ഷ​ത്ര​മാ​ണ് ദൃ​ശ്യ​മാ​യ​ത്. ഇന്നലെ സൂ​ര്യോ​ദ​യ​ത്തി​നു തൊ​ട്ടു മു​മ്പ് കി​ഴ​ക്ക​ൻ ച​ക്ര​വാ​ള​ത്തി​ൽ ചി​ങ്ങം രാ​ശി​ക്ക​രി​കി​ലാ​യാ​ണ് വാ​ൽ​ന​ക്ഷ​ത്രം കാ​ണ​പ്പെ​ട്ട​ത്. ആ​സ്ട്രോ ഫോ​ട്ടോ​ഗ്രാ​ഫ​ർ രോ​ഹി​ത്ത് കോ​ളേ​ത്താ​ണ് ദൃ​ശ്യം കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. വാ​ൽ​ന​ക്ഷ​ത്രം സൂ​ര്യ​ന്‍റെ സ​മീ​പ​ത്തേ​ക്ക് നീ​ങ്ങു​ന്ന​തി​നാ​ൽ ഇന്ന് മു​ത​ൽ ദൃ​ശ്യം മ​ങ്ങി​പ്പോ​കാ​നാ​ണ് സാ​ധ്യ​ത. എ​ന്നാ​ൽ, ഒ​ക്ടോ​ബ​ർ 11 ആ​കു​മ്പോ​ഴേ​ക്കും വാ​ൽ​ന​ക്ഷ​ത്രം സൂ​ര്യ​നെ മ​റി​ക​ട​ന്ന് തു​ലാം രാ​ശി​യി​ലെ​ത്തും. […]
Read more

നൈജീരിയയിൽ ബോട്ട് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 60 പേര് മരിച്ചതായി റിപ്പോർട്ട്

മൈദുഗുരി : നൈജീരിയയിലെ വടക്കൻ നൈജറില്‍ വാർഷിക മൗലൂദ് ആഘോഷം കഴിഞ്ഞ് മുണ്ടിയിൽനിന്ന് ഗബാജിബോയിലേക്ക് മടങ്ങുകയായിരുന്ന ബോട്ട് മറിഞ്ഞ് 60 പേര് മരിച്ചതായി റിപ്പോർട്ട്. മതപരമായ ആഘോഷച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് മരണപ്പെട്ടത്. ഗബാജിബോ കമ്യൂണിറ്റിക്ക് ചുറ്റുമുള്ള നൈജർ നദിയിൽ 300 ഓളം യാത്രക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്. 160 ഓളം പേരെ രക്ഷപ്പെടുത്തിയതായി മോക്‌വ ലോക്കൽ ഗവൺമെന്‍റ് ഏരിയ ചെയർമാൻ ജിബ്രീൽ അബ്ദുല്ലാഹി മുരേഗി പറഞ്ഞു. നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ […]
Read more

തായ്‌വാനിലെ ജനജീവിതം സ്തംഭിപ്പിച്ച് ‘ക്രാത്തൺ’ ചുഴലിക്കാറ്റ്

തായ്പെ: തായ്‌വാനിലെ ജനജീവിതം സ്തംഭിപ്പിച്ച് ‘ക്രാത്തൺ’ ചുഴലിക്കാറ്റ്. രണ്ടാം ദിവസവും വിമാനത്താവളം അടച്ചുപൂട്ടിയ അവസ്ഥയിലാണ്. എല്ലാ ആഭ്യന്തര വിമാനങ്ങളും റദ്ദാക്കി, നൂറുകണക്കിന് അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കി. വ്യവസായ വിപണികളും അടച്ചു. ഇന്ന് തായ്‌വാനിലെ കാഹ്‌സിയുങ്ങിലേക്ക് ‘ക്രാത്തൺ’ അടുക്കുമ്പോൾ പേമാരിയും കൊടുങ്കാറ്റും ഉണ്ടാകുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 27 ലക്ഷത്തോളം ജനങ്ങളുള്ള കയോസിയുങ്ങിൽ മണിക്കൂറിൽ 160 കി.മീ വേഗത്തിലാണ് കാറ്റ് വീശുക.കനത്ത മഴ മൂലം ശൂന്യമാണ് തെരുവുകൾ. പർവതനിരകളും ജനസാന്ദ്രത കുറഞ്ഞതുമായ കിഴക്കൻ തീരത്ത് പെയ്ത മഴയിൽ രണ്ട് […]
Read more

വൈൽഡ് ലൈഫ് പാർക്കിലെ ജോലിക്കാരന് സിംഹത്തിന്‍റെ ആക്രമണത്തില്‍ ദാരുണാന്ത്യം

അബുജ : നൈജീരിയൻ മുൻ പ്രസിഡന്റ് ഒലുസെഗുൻ ഒബാസാൻജോയുടെ ഉടമസ്ഥതയിലുള്ള അബോകുട്ടയിലെ പ്രസിഡൻഷ്യൽ ലൈബ്രറി വൈൽഡ് ലൈഫ് പാർക്കിലെ ജോലിക്കാരന് സിംഹത്തിന്‍റെ ആക്രമണത്തില്‍ ദാരുണാന്ത്യം. ഭക്ഷണം കൊടുക്കാൻ ഗേറ്റ് തുറന്ന ഉടൻ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ബാബാജി ദൗൾ എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്. ജീവനക്കാരന്റെ കഴുത്തിൽ പിടിമുറുക്കിയ സിംഹത്തെ ഒടുവിൽ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രാദേശിക പോലീസ് വക്താവ് ഒമോലോല ഒഡുട്ടോല പറഞ്ഞു. ജീവനക്കാരൻ മൃഗങ്ങളെ കൈകാര്യം ​ചെയ്യാൻ പരിശീലനം ലഭിച്ചയാളാണ്. വൈൽഡ് ലൈഫ് പാർക്കിന്റെ മാനേജ്മെന്റ് മരണപ്പെട്ടയാളുടെ […]
Read more

ആർ.ജി കർ ആശുപത്രിയിൽ ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കൊൽക്കത്ത: പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ച ആർ.ജി കർ സർക്കാർ ആശുപത്രിയിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ സമരം നടത്തുന്നതിനിടെ പുതിയ സംഭവം. ആശുപത്രിയിൽ ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വാഹനാപകടത്തിൽ പരിക്കേറ്റയാളുമായി എത്തിയ പ്രതി ചികിത്സ വൈകിപ്പിച്ചെന്നാരോപിച്ച് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർമാരെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. സംഭവം നിഷേധിച്ച പ്രതി താൻ ഡോക്ടർമാർക്ക് നേരെ വധഭീഷണി മുഴക്കിയിട്ടില്ലെന്ന് അവകാശപ്പെട്ടു. ഇന്നലെ പുലർച്ചെ 1.50ഓടെയാണ് സംഭവം. സത്യരഞ്ജൻ മഹാപത്ര […]
Read more

ഈ പോക്കിത് എങ്ങോട്ടാ ; റെക്കോഡുകൾ തകർത്ത് സ്വർണവില കുതിക്കുന്നു

കൊച്ചി: റെക്കോഡുകൾ തകർത്തുകൊണ്ടാണ് സ്വർണവില കുതിച്ചുയരുന്നത്. ഗ്രാമിന് 10 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 56,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 7110 രൂപയാണ് വില. കഴിഞ്ഞാഴ്ച 56,800 രൂപയിൽ പുതിയ ഉയരം കുറിച്ചിരുന്നു സ്വർണവില. പിന്നീട് മൂന്നുദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞു. എന്നാൽ ഇന്നലെ മുതൽ സ്വർണവിലയിൽ വീണ്ടും വർധന പ്രകടമായി. ഒരു പവൻ സ്വർണത്തിന് അധികം വൈകാതെ 57,000 രൂപയായി വർധിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ. ഈ വർഷാവസാനത്തോടെ സ്വർണവില പുതിയ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.