സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

മനാഫിന്റെ യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ വൻകുതിപ്പ്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽപ്പെട്ട് മരിച്ച അർജുന്‍റെ കുടുംബം ലോറി ഉടമ മനാഫിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെ മനാഫിന്റെ യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ വൻകുതിപ്പ്. ഒറ്റദിവസം കൊണ്ട് പതിനായിരത്തിൽനിന്ന് 1.86 ലക്ഷമായാണ് സബ്സ്ക്രൈബർമാരുടെ എണ്ണം വർധിച്ചത്. അർജുനു വേണ്ടി നടത്തിയ രക്ഷാപ്രവർത്തനത്തിന്‍റെ വിവരങ്ങൾ മനാഫ് പങ്കുവെച്ചിരുന്നത് ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനലിലൂടെയാണ്. അർജുൻ എന്ന വൈകാരികതയെ മുതലെടുത്താണ് മനാഫ് യൂട്യൂബ് ചാനൽ തുടങ്ങിയെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തങ്ങളെ അപമാനിക്കുകയാണെന്നും അർജുന്റെ സഹോദരീ ഭർത്താവ് […]
Read more

അജിത് കുമാറിനെ മാറ്റുന്നില്ല, എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ക്രമസമാധാന ചുമതലയിൽ തുടരും

തിരുവനന്തപുരം: അജിത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല. എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ക്രമസമാധാന ചുമതലയിൽ തുടരും. തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണത്തിന് മന്ത്രിസഭ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. പൂരം കലക്കൽ സംബന്ധിച്ച് ത്രിതല അന്വേഷണമായിരിക്കും നടക്കുക. പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിക്കുണ്ടായ വീഴ്ചകളെ കുറിച്ച് ഡി.ജി.പി ശൈഖ് ദർവേശ് സാഹിബ് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ച് എഡി.ജി.പിയും അന്വേഷണം നടത്തും. സംഭവത്തിൽ ഇന്റലിജൻസ് മേധാവിയും അന്വേഷണം നടത്തും. പൂരം കലക്കലുമായി ബന്ധപ്പെട്ട എ.ഡി.ജി.പി നൽകിയ അന്വേഷണ […]
Read more

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും, അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം നഷ്ടപരിഹാരം

തിരുവനന്തപുരം : പൂരംകലക്കലുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ വിശദമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയെ ചുമതപ്പെടുത്തിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വീഴ്ചയും അന്വേഷിക്കും. പൂരം ഇതിനു മുന്‍പും വെട്ടിച്ചുരുക്കിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. 1930 ലും 2020 ലും പൂരം ചടങ്ങുകളായി ചുരുക്കിയിരുന്നു. ഇക്കഴിഞ്ഞ പൂരത്തില്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ ഉണ്ടായി. അക്കാര്യത്തിലാണ് അന്വേഷണം നടക്കുക. ചൂരല്‍മലയിലും മറ്റുമുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. […]
Read more

പരിഷ്കാരം വേണ്ട ; ഡ്രൈ​വി​ങ് ടെ​സ്റ്റു​ക​ള്‍ പ​ഴ​യ​പ​ടി​യി​ലേ​ക്ക്

കോ​​ഴി​​ക്കോ​​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​​ലെ ഡ്രൈ​വി​ങ് ടെ​സ്റ്റു​ക​ളു​ടെ പ​രി​ഷ്‍കാ​രം മാ​റ്റി പ​ഴ​യ​പ​ടി​യി​ലേ​ക്ക്. സം​സ്ഥാ​ന​ത്ത് ദി​നം​പ്ര​തി ന​ട​ക്കു​ന്ന ഡ്രൈ​വി​ങ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണ​പ്പെ​രു​പ്പം​കൊ​ണ്ട് ഗു​ണ​മേ​ന്മ കു​റ​യു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കി, വി​വാ​ദ​മാ​യ ഉ​ത്ത​ര​വി​ലൂ​ടെ എ​ണ്ണം കു​റ​ച്ച ന​ട​പ​ടി​യാ​ണ് പ​തി​യെ​പ്പ​തി​യെ നേ​ർ​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​​ത്തെ ആ​ർ.​ടി.​ഒ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ദി​നം​പ്ര​തി ഒ​രു എം.​വി.​ഐ ന​ട​ത്തു​ന്ന ഡ്രൈ​വി​ങ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം നാ​ൽ​പ​തി​ൽ​നി​ന്ന് അ​മ്പ​താ​യി ഉ​യ​ർ​ത്തി ഗ​താ​ഗ​ത മ​ന്ത്രി ഉ​ത്ത​ര​വ് വീ​ണ്ടും പ​രി​ഷ്ക​രി​ച്ച​ത്. ചു​മ​ത​ല​യേ​റ്റ​യു​ട​ൻ ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ ഒ​രു എം.​വി.​ഐ 60 ഡ്രൈ​വി​ങ് ടെ​സ്റ്റ് […]
Read more

‘സ്വർഗം’ സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്

‘ഒരു സെക്കൻഡ് ക്ലാസ് യാത്ര’യുടെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന ‘സ്വർഗം’ എന്ന സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ആനിയമ്മയായെത്തുന്ന മഞ്ജുപിള്ളയുടെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാം പ്രൊഫൈൽ മാതൃകയിലുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഒരു റോബോട്ടും പോസ്റ്ററിലുണ്ട്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനൊരുങ്ങുകയാണ്. അജു വര്‍ഗീസും ജോണി ആന്‍റണിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന “സ്വർഗം” സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. […]
Read more

സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 45 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

മുംബൈ: മഹാരാഷ്ട്രയില്‍ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 45 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. എട്ടിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ സ്കൂൾ മാനേജ്‌മെന്‍റിനെതിരെ കേസെടുത്തു. ഉച്ചഭക്ഷണത്തിന് ശേഷം 38 വിദ്യാർഥികൾക്ക് തലകറക്കം, തലവേദന, വയറുവേദന എന്നിവ അനുഭവപ്പെട്ടു. തുടർന്ന് കൽവ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ ഏഴ് കുട്ടികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും 37 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബാക്കിയുള്ളവർ 12 മണിക്കൂർ കൂടി നിരീക്ഷണത്തിൽ കഴിയണമെന്നും അധികൃതർ […]
Read more

പി വി അന്‍വറിനൊപ്പമില്ല, ഞാന്‍ എന്നും സി പി എം സഹയാത്രികനായി തുടരും ; കെ ടി ജലീല്‍

മലപ്പുറം : പി വി അന്‍വര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നും, അന്‍വറുമായുള്ള സൗഹൃദം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനോട് ഉണ്ടായിരിക്കില്ലെന്നും കെ ടി ജലീല്‍ എം എല്‍ എ വ്യക്തമാക്കി. സിപിഎം ബന്ധം ഉപേക്ഷിക്കേണ്ട ഒരു സാഹചര്യവും ഇപ്പോള്‍ ഇവിടെ ഇല്ലെന്നും, അതിനാല്‍ അന്‍വര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയെ ശക്തമായി എതിര്‍ക്കുമെന്നും കെ ടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പി വി അന്‍വര്‍ ഉയര്‍ത്തിയിരിക്കുന്ന ചില ആരോപണങ്ങളില്‍ സത്യങ്ങള്‍ ഉണ്ട്. ഇത്തരം വിഷയങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നുതന്നെയാണ് എന്റെ […]
Read more

ഡല്‍ഹിയില്‍ വൻ മയക്കുമരുന്നു വേട്ട

ന്യൂഡൽഹി: ഡല്‍ഹിയില്‍ വൻ മയക്കുമരുന്നു വേട്ട. 2000 കോടി രൂപ വിലമതിക്കുന്ന 500 കിലോ കൊക്കെയ്ൻ പിടികൂടിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ദക്ഷിണ ഡൽഹിയിൽ നടത്തിയ റെയ്ഡിന് ശേഷം മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് വന്‍ കൊക്കെയ്ന്‍ ശേഖരത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നും സഹിതം രണ്ട് അഫ്ഗാൻ […]
Read more

ടോയ്‍ലറ്റിൽ ഫ്ലഷ് അടിച്ചില്ല ; 7 വയസ്സുകാരിയെ 13കാരിയായ സഹോദരി കുത്തിക്കൊന്നു

മിഷിഗൺ: ടോയ്‍ലറ്റിൽ ഫ്ലഷ് അടിക്കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് ഏഴു വയസ്സുകാരിയെ 13കാരിയായ സഹോദരി കുത്തിക്കൊന്നു. അമേരിക്കയിലെ മിഷിഗണിലെ ടെയ്‍ലർ പട്ടണത്തിലാണ് സംഭവം. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് അനിയത്തിയെ നോക്കാൻ മൂത്ത സഹോദരിയെ ഏൽപിക്കുകയായിരുന്നു. വെറും രണ്ടു മണിക്കൂർ മാത്രമാണ് കുട്ടികൾ ഒറ്റക്ക് വീട്ടിൽ നിന്നതെന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. പെൺകുട്ടികൾ തമ്മിൽ വഴക്കുണ്ടാവുകയും ശേഷം കൗമാരക്കാരി സഹോദരിയെ ബാത്ത്റൂമിൽ വെച്ച് ഒന്നിലധികം തവണ കുത്തുകയുമായിരുന്നു. ആക്രമണത്തിന് ശേഷം 13കാരി തന്നെ എമർജൻസി നമ്പറിൽ വിളിച്ചു വിവരം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.