സി.പി.എമ്മിനെതിരെ പുകമറ സൃഷ്ടിക്കാനാണ് ഇ.ഡി ശ്രമം
തിരുവനന്തപുരം: രാഷ്ട്രീയപ്രേരിതമായി സി.പി.എമ്മിനെതിരെ പുകമറ സൃഷ്ടിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിപക്ഷ പാർട്ടികളേയും നേതാക്കളേയും വേട്ടയാടുന്ന ഇ.ഡി നിലപാടിന്റെ ഭാഗമാണ് ഇത്. കരുവന്നൂരിൽ ശക്തമായ അന്വേഷണം നടക്കണമെന്ന് തന്നെയാണ് സി.പി.എം നിലപാടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇ.ഡി തോന്ന്യാസം കാട്ടുകയാണ്. ഇതിന് രാഷ്ട്രീയമായും നിയമപരമായും നേരിടും. ലോക്കൽ കമ്മിറ്റിയോ, ബ്രാഞ്ച് കമ്മിറ്റിയോ വാങ്ങിയ സ്ഥലത്തിന്റെ പേരിൽ സി.പി.എമ്മിനെതിരെ എന്തിനാണ് കേസെടുക്കുന്നത്. ലോക്കൽ കമ്മിറ്റി പിരിച്ച പണം ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയത്. […]
Read more

