സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

കണ്ണുര്‍ സ്‌ഫോടനം;പരിക്കേറ്റ സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍:ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ സിപിഐഎം പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു.മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിന്‍ ആണ് മരിച്ചത്.പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഷെറിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ശശാങ്ക് നയിച്ചു;ഗുജറാത്തിനെ തകര്‍ത്തെറിഞ്ഞ് പഞ്ചാബ് കിംഗ്‌സ് നാല് പേര്‍ക്കായിരുന്നു സ്ഫോടനത്തില്‍ പരിക്കേറ്റത്.ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്.സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു.പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.
Read more

കണ്ണൂരില്‍ ബോംബ് സ്ഫോടനം;സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍:കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്.പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.വിനീഷ്, സാരില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം’ബദല്‍’ ഇന്നു മുതല്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്ന് സൂചനയുണ്ട്.അപകടത്തില്‍ വിനീഷിന്റെ ഇരു കൈപ്പത്തിയും അറ്റുപോയി.കണ്ണൂരില്‍ നിന്നും വിനീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
Read more

കളം നിറഞ്ഞ് അപരന്മാര്‍ :പ്രധാന സ്ഥാനാര്‍ത്ഥികളില്‍ പലരും അപരഭീഷണിയില്‍

കൊച്ചി:നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായതോടെ വിവിധ മണ്ഡലങ്ങളില്‍ അപരന്മാര്‍ കളം നിറഞ്ഞിരിക്കയാണ്. യു ഡി എഫിനും എല്‍ ഡി എഫിനുമാണ് വിമത ശല്യം.കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കും മൂന്നു വീതം അപരന്മാര്‍. യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിനും എതിരെയാണ് അപരന്മാരുടെ പട.വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കുമുണ്ട് മൂന്ന് അപരന്മാര്‍. എന്‍ രാഘവന്‍, […]
Read more

കളം നിറഞ്ഞ് അപരന്മാര്‍ :പ്രധാന സ്ഥാനാര്‍ത്ഥികളില്‍ പലരും അപരഭീഷണിയില്‍

കൊച്ചി:നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായതോടെ വിവിധ മണ്ഡലങ്ങളില്‍ അപരന്മാര്‍ കളം നിറഞ്ഞിരിക്കയാണ്. യു ഡി എഫിനും എല്‍ ഡി എഫിനുമാണ് വിമത ശല്യം.കോഴിക്കോട് യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്കും മൂന്നു വീതം അപരന്മാര്‍. യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിനും എതിരെയാണ് അപരന്മാരുടെ പട.വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കുമുണ്ട് മൂന്ന് അപരന്മാര്‍. എന്‍ രാഘവന്‍, […]
Read more

പതഞ്ജലി കേസില്‍ കോടതിയില്‍ മാപ്പപേക്ഷിച്ച് ബാബാ രാംദേവ്

ദില്ലി:പതഞ്ജലി പരസ്യ വിവാദ കേസില്‍ യോഗ ആചാര്യൻ ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയ്ക്കും സുപ്രീംകോടതിയുടെ ശകാരം.തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തില്‍ പരസ്യം നല്‍കിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്.കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികൾ സമർപ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിന്‍റെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും കോടതി വ്യക്തമാക്കി.കോടതി വിധി മാനിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരുവര്‍ക്കുമെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. അതേസമയം കോടതിയില്‍ വീണ്ടും മാപ്പുപറഞ്ഞ് അപേക്ഷിച്ചു ബാബാ രാംദേവ്.തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നുമായിരുന്നു അപേക്ഷ.എന്നാല്‍ ഈ ക്ഷമ ചോദിക്കല്‍ ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് […]
Read more

സംസ്ഥാനത്ത് 9 ജില്ലകളില്‍ ഇന്ന് വേനല്‍ മഴ;മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് വേനല്‍ചൂട് ശക്തിപ്രാപിക്കവെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.കൊല്ലം,തിരുവനന്തപുരം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട് എന്നീ ഒമ്പത് ജില്ലകളിലാണ് ഇന്ന് മഴസാധ്യതയുള്ളത്.തൃശൂരും പാലക്കാടും ഒഴികെയുള്ളിടത്ത് നേരിയതോ മിതമായതോ ആയ മഴയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലശാല സെനറ്റ് നാമനിര്‍ദ്ദേശം;ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ് ഐ നാളെ എട്ട് ജില്ലകളിലും വ്യാഴാഴ്ച ഏഴ് ജില്ലകളിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂര്‍ ജില്ലകളിലാണ് നാളെ മഴ പെയ്യാന്‍ സാധ്യത.ഏപ്രില്‍ നാലിന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം,ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴ ലഭിച്ചേക്കാം.അതേസമയം കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ […]
Read more

കരിവന്നൂര്‍ തട്ടിപ്പ് കേസ് :സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇ ഡി നോട്ടീസ്

കൊച്ചി:കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി.ബുധനാഴ്ച ഹാജറാകണമെന്നാണ് നിര്‍ദ്ദേശം.സമന്‍സ് കിട്ടിയിട്ടില്ലെന്ന് എം എം വര്‍ഗീസ് പ്രതികരിച്ചു. പാര്‍ട്ടിയുമായി ആലോചിച്ച ശേഷമേ ഹാജരാകുന്നതില്‍ തീരുമാനം എടുക്കുവെന്ന് എം എം വര്‍ഗീസ് അറിയിച്ചു. ‘ശെയ്ത്താന്‍’ ഇനി ഒടിടിയിലേക്ക് അതേസമയം, കേസില്‍ സിപിഎമ്മിന് കുരുക്ക് മുറുക്കുകയാണ് ഇഡി. സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, ധനമന്ത്രാലയത്തിനും, റിസര്‍വ് ബാങ്കിനും ഇഡി കൈമാറി. കരുവന്നൂരില്‍ ശക്തമായ നടപടി […]
Read more

ഗ്യാന്‍വാപിയില്‍ ഹിന്ദുവിഭാഗത്തിന് പ്രാര്‍ത്ഥന തുടരാം;അനുമതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി:ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുമത വിഭാഗത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് നല്‍കിയ അനുമതിയില്‍ സ്റ്റേയില്ല.പ്രാര്‍ത്ഥന അനുമതി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.നിലവറ ഭാഗത്ത് ഹിന്ദു വിഭാഗത്തിന് പ്രാര്‍ത്ഥന തുടരാം.വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയിലായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം മസ്ജിദിന്റെ തെക്കേ നിലവറയിലെ വിഗ്രഹങ്ങള്‍ക്ക് […]
Read more

കോണ്‍ഗ്രസിന് ആശ്വസിക്കാം; തിരഞ്ഞെടുപ്പ് കഴിയാതെ 3500 കോടി ഈടാക്കാന്‍ നടപടികളുണ്ടാവില്ല

ഡല്‍ഹി:ആദായ നികുതി കേസില്‍ കോണ്‍ഗ്രസിന് ആശ്വാസം.തിരഞ്ഞെടുപ്പ് കഴിയും വരെ 3500 കോടി ഈടാക്കാന്‍ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അക്കൗണ്ടുകളില്‍ നിന്ന് കൂടുതല്‍ പണം പിടിച്ചെടുക്കില്ലെന്ന് ഉറപ്പായതോടെ ആശങ്കകള്‍ ഇല്ലാതെ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാം.സുപ്രീംകോടതിയിലാണ് ഉറപ്പ് നല്‍കിയത്. കേരളത്തില്‍ പ്രണയക്കൊലപാതകങ്ങള്‍ തുടര്‍കഥയാകുമ്പോള്‍ സുപ്രീംകോടതിയില്‍ കേന്ദ്രം ഉറപ്പ് നല്‍കിയതോടെ തിരഞ്ഞെടുപ്പ് കാലത്തെ കോണ്‍ഗ്രസിന്റെ പ്രധാന ആശങ്കയ്ക്കാണ് താത്കാലികമായെങ്കിലും പരിഹാരമായത്. പണം ഈടാക്കാന്‍ ധൃതിയില്‍ നടപടികള്‍ ഉണ്ടാകില്ലെങ്കിലും മറ്റ് സാമ്പത്തിക വര്‍ഷങ്ങളിലെ ആദായ നികുതി പുനര്‍ […]
Read more

സിപിഐഎം അക്കൗണ്ട് വിവരങ്ങള്‍ മറച്ചുവെച്ചു;കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇ ഡി

തൃശൂര്‍:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇ ഡി.സിപിഐഎം അക്കൗണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും ധനകാര്യ മന്ത്രാലയത്തെയും അറിയിച്ചു.വിവരം അഞ്ച് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ചത് സഹകരണ നിയമത്തിന് വിരുദ്ധമായാണ്. പണം ഇടപാടുകളില്‍ സിപിഐഎം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചോ എന്ന് പരിശോധിക്കാനാണ് കമ്മീഷന് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്.തൃശൂരില്‍ സിപിഐഎമ്മിന്റെ പേരിലുള്ള അക്കൗണ്ടുകളില്‍ ഈ അഞ്ച് അക്കൗണ്ടുകളുടെ വിവരം ഇല്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത് മറച്ചു വച്ചുവെന്നുമാണ് ഇഡി ആരോപിക്കുന്നത്. വാണിജ്യ സിലിണ്ടറിന് വില കുറച്ചു;വിലയില്‍ മാറ്റമില്ലാതെ ഗാര്‍ഹിക സിലിണ്ടര്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.