സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LDF

മടവൂരിൽ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

കോഴിക്കോട് : അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന മടവൂർ ഗ്രാമപഞ്ചായത്ത് എൽഡിഎഫ് പ്രകടനപത്രിക ആർ ജെ.ഡി നേതാവ് സലീം മടവൂർ പ്രകാശനം ചെയ്തു. വയോജന ക്ഷേമം, ഭിന്നശേഷി സൗഹൃദ ഗ്രാമം, ലൈഫ് ഭവനം, വീട് പുനരുദ്ധാരണം, ജൽ ജീവൻ കുടിവെള്ള പദ്ധതികൾ, കുടുംബശ്രീശാക്തീകരണം, ഗ്രാമീണ റോഡുകളുടെ നവീകരണം, തെരുവ് നായ ശല്യം തടയൽ, മടവൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തൽ , ഹോമിയോ – യുനാനി – ആയുർവേദ – ആശുപത്രികളിൽ ചികിത്സാ സൗകര്യം […]
Read more

പുൽപറ്റയിൽ തുടരാൻ യുഡിഎഫ്; ശക്തിതെളിയിക്കാൻ എൽഡിഎഫ്

മലപ്പുറം : ഐക്യകേരളം നിലവിൽ വരുന്നതിന് മുമ്പുതന്നെ പുൽപറ്റ പഞ്ചായത്ത് രൂപീകൃതമായിട്ടുണ്ട്. 1956ൽ കേരള പഞ്ചായത്ത് ആക്ട് നിലവിൽവന്ന ശേഷം സംസ്ഥാനത്ത് പഞ്ചായത്തുകൾ രൂപീകൃതമായപ്പോൾ പുൽപറ്റ പഞ്ചായത്തിൻ്റെ ഭരണസമിതി സർക്കാർ നോമിനേറ്റ് ചെയ്‌ത അഞ്ച് അംഗങ്ങളായിരുന്നു. 1956 മുതൽ 1960 വരെ കാരാപറമ്പ് ഇളയേടത്ത് കുഞ്ഞിമുഹമ്മദ് എന്ന ബാപ്പുട്ടിഹാജിയായിരുന്നു പ്രഥമ പ്രസിഡന്റ്. 1961ൽ നടന്ന ആദ്യതെരഞ്ഞെടുപ്പിൽ ആറ് വാർഡുകളാണ് ഉണ്ടായിരുന്നത്. ഇ.വി. അബൂബക്കർ പ്രസിഡന്റ്റായും ടി.പി. മുഹമ്മദ് മുസ്ല‌ലിയാർ വൈസ് പ്രസിഡൻ്റുമായി. ഒരുതവണ മാത്രമാണ് പഞ്ചായത്ത് ഇടതുപക്ഷം […]
Read more

എൽഡിഎഫ് കൊരട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി നടത്തി

തൃശ്ശൂർ: ഇതരമതസ്ഥരുടെ ആരാധാനാലയം പൊളിച്ച് തന്നെ തങ്ങളുടെ ആരാധാനാലയം പണിയമെന്ന് വാശിപിടിക്കുന്ന കേന്ദ്ര ഭരണക്കൂടം അപരിഷ്കൃതർ ആണ് എന്ന് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എൽ ഡി എഫ് കൊരട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നോക്ക സമുദായത്തെ ക്ഷേത്രത്തിൻ്റെ അകത്തേക്ക് നടക്കാൻ, പൊതുവഴി നടക്കാൻ അനുവദിക്കാത്തവർക്കാണ് സനാതന ഹിന്ദുത്വവാദികൾ. പൊതുയോഗത്തിൽ സി.പി.ഐ ജില്ല കമ്മിറ്റി അംഗം ടി.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. താളമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് ബഹുജനങ്ങൾ പങ്കെടുത്ത […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ല ഇലക്ഷൻ ഗൈഡ് പുറത്തിറക്കി

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പ് 2025 ന്റെ പശ്ചാത്തലത്തിൽ, ജില്ല ഇൻഫർമേഷൻഓഫീസും ജില്ല തിരഞ്ഞെടുപ്പ് വിഭാഗവും ചേർന്ന് സമഗ്രമായ ഇലക്ഷൻ ഗൈഡ് പുറത്തിറക്കി. ജില്ല കലക്ടറും ജില്ല തിരഞ്ഞെടുപ്പ് ഓഫീസറുമായ സ്‌നേഹിൽ കുമാർ സിംഗ് ആണ് ഗൈഡിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാർക്കും സ്ഥാനാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ഉപകരിക്കാവുന്ന പ്രധാന വിവരങ്ങൾ ഏകോപിപ്പിച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഗൈഡിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഘടന, ഓരോ സ്ഥാപനത്തിന്റെയും വാർഡുകളുടെ എണ്ണം, ഡീലിമിറ്റേഷനുശേഷമുള്ള പുതുക്കലുകൾ, വിവിധ […]
Read more

എൽഡിഎഫ് നിറമരുതൂർ പഞ്ചായത്ത് റാലിയുടെ സമാപന സമ്മേളനം നടന്നു

മലപ്പുറം: നിറമരുതൂർ പഞ്ചായത്തിൽ 1237 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതായി മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. എൽഡിഎഫ് നിറമരുതൂർ പഞ്ചായത്ത് റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ സാധാരണക്കാരെ ചേർത്തു പിടിച്ചു കൊണ്ടാണ് എൽഡിഎഫ് സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുന്നത്. സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാലമായി പ്രവർത്തിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. നിറമരുതൂരിൽ എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതി വരണമെന്നും മന്ത്രി പറഞ്ഞു. ചക്കരമൂലയിൽ നിന്നും ആരംഭിച്ച റാലി ഉണ്യാലിൽ സമാപിച്ചു. സമാപന […]
Read more

എൽഡിഎഫ് താനാളൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സമാപിച്ചു

മലപ്പുറം: ഏറ്റവും പിന്നോക്കം നിൽക്കുന്ന വരെ ചേർത്തു പിടിക്കാൻ ക്ഷേമ പെൻഷൻ വർധിപ്പിച്ച് 62 ലക്ഷം പേരുടെ കൈകളിലെത്തിക്കാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. എൽഡിഎഫ് താനാളൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയുടെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഖജനാവിലെത്തുന്ന പണം സാധാരണക്കാരന് കൂടി നൽകുകയാണ് പെൻഷൻ വിതരണത്തിലൂടെ നടക്കുന്നത്. എൽഡിഎഫ് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞതു പോലെ പെൻഷൻ തുക 2500 രൂപയാക്കി മാറ്റും. കുടുംബശ്രീയുടെ നേതൃത്വത്തിൽ സർവേ നടത്തി അതിദരിദ്രരെ കണ്ടെത്തി ആ […]
Read more

എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

പാലക്കാട്: തരൂർ എൽഡിഎഫ് തരൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്സാഹഭരിതമായ ജനപെങ്കലിലും രാഷ്ട്രീയ ചർച്ചകളിലും പുതു ഊർജ്ജം പകർന്നുകൊണ്ട് നടന്നു. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു ഈ വിപുലമായ കൺവെൻഷൻ. പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ സുമോദ് എം.എൽ.എ, പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പരിപാടികളും വിശദീകരിച്ച് എൽഡിഎഫിന്റെ മുന്നേറ്റം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിലുണ്ടായ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ പുരോഗതി, കുടിവെള്ള പദ്ധതികൾ, റോഡ് നവീകരണങ്ങൾ എന്നീ പദ്ധതികൾ […]
Read more

സ്ത്രീ ശാക്തീകരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയഫലം: ടി. ശശിധരൻ

തൃശ്ശൂർ: കേരളത്തിൽ ഇന്ന് അധ്വാനിക്കുന്ന ഏറ്റവും വലിയ ജനവിഭാഗം സ്ത്രീകളാണെന്നും, അതിന് പ്രധാന കാരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ത്രീ ശാക്തീകരണ ലക്ഷ്യങ്ങൾ വിജയകരമായി നടപ്പിലാക്കിയതാണെന്നും ടി. ശശിധരൻ അഭിപ്രായപ്പെട്ടു. ഗുരുവായൂരിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തിനിലെ കുഞ്ഞുങ്ങളുടെ വേദനയിൽ പങ്കുചേർന്ന് ജീവിതത്തിലെ ആഘോഷങ്ങൾ ഉപേക്ഷിച്ച ലീലാവതി ടീച്ചറും, ആയിരക്കണക്കിന് ലിറ്റർ വെള്ളം എത്തിക്കാൻ മുന്നിട്ടിറങ്ങിയ ലക്ഷ്മിക്കുട്ടിയേയും പോലെയുള്ളവർ കേരളീയ സ്ത്രീകളുടെ ചിന്താശേഷിക്കും മനശക്തിക്കും പ്രതീകങ്ങളാണെന്ന് ശശിധരൻ പറഞ്ഞു.
Read more

എൽഡിഎഫ് ഭരണമാണ് കേരളത്തിന് സ്ഥിരത നൽകിയത്: മന്ത്രി ആർ ബിന്ദു

തൃശൂർ: “കേരളം അഞ്ച് വർഷം മുന്നോട്ട് സഞ്ചരിക്കുമ്പോൾ അടുത്ത അഞ്ച് വർഷം പിന്നോട്ട് പോകുന്ന അവസ്ഥയായിരുന്നു മാറിമാറിയ ഭരണ കാലങ്ങളിൽ. തുടർച്ചയായ പത്ത് വർഷം എൽഡിഎഫ് ഭരണം ലഭിച്ചപ്പോഴാണ് സംസ്ഥാനത്തിന് സ്ഥിരതയും യഥാർത്ഥ വികസനവും ലഭിച്ചത്,” എന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗുരുവായൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുമ്പോൾ പറഞ്ഞു. ഗുരുവായൂർ നഗരസഭയിലെ വിജയം തൃശ്ശൂരിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരിക്കുമെന്ന്, കഴിഞ്ഞ കാൽനൂറ്റാണ്ടുകളിലായി ഗുരുവായൂർ വികസനത്തിന് പ്രധാന കരുത്തായിരുന്നു എൽഡിഎഫ് എന്നും […]
Read more

ഗുരുവായൂരിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി

തൃശൂർ: എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിതൃശൂർ:എൽഡിഎഫിന്റെ നേതൃത്വത്തിൽ ഗുരുവായൂരിൽ തെരഞ്ഞെടുപ്പ് റാലി വെള്ളിയാഴ്ച വൈകിട്ട് നടന്നു. വൈകിട്ട് 5 മണിക്ക് കിഴക്കെ നടയിൽ നിന്ന് ആരംഭിച്ച റാലി ഗുരുവായൂർ ടൗൺ ഹാളിൽ സമാപിച്ചു. റാലിക്കുശേഷം നടന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പിട്ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായിരുന്നു. മന്ത്രി ആർ. ബിന്ദു, ടി. ശശിധരൻ, മുൻ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്, സിപിഐ നേതാവ് ശ്രീനിവാസൻ സ്ഥാനർത്ഥികൾ എന്നിവർ പങ്കെടുത്തു. കേരളത്തിന്റെയും ഗുരുവായൂരിന്റെയും സ്വസ്ഥിര വികസനത്തിന്‌ എൽഡിഎഫ് തുടർ ഭരണം […]
Read more

Recent News

Advertisement