Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: LDF

എല്‍ഡിഎഫില്‍ ഹാപ്പിയാണ്: ജോസ്. കെ. മാണി

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് പോകുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ചെയര്‍മാന്‍ ജോസ്.കെ.മാണി. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിൽ ഓരോ ചർച്ചകൾ നടക്കുന്നത് കേൾക്കുന്നുണ്ടെന്നും എന്നാൽ താനൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും എല്‍ഡിഎഫില്‍ പൂര്‍ണ ഹാപ്പിയാണെന്നും ജോസ് കെ മാണി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അധികം സീറ്റുകള്‍ ആവശ്യപ്പെടുമെന്നും ജോസ്.കെ.മാണി അറിയിച്ചു. Content: Happy in LDF: Jose. K. Mani
Read more

14 ശതമാനത്തോളം വോട്ട് നേടി സാന്നിധ്യമറിയിച്ച് അൻവർ‌

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ 14 ശതമാനത്തോളം വോട്ട് നേടി പി വി അൻവർ. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോൾ തന്നെ അൻവർ‌ വോട്ട് പിടിച്ചത് നിർണായക‌മായി. വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ ഷൗക്കത്ത് ലീഡ് നിലനിർത്തുകയാണ്. അതേ സമയം ബിജെപിക്ക് ഇതുവരെ വോട്ട് വർധിപ്പിക്കാൻ സാധിച്ചിട്ടില്ല. രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫിന് ഒരു ഘട്ടത്തിൽ പോലും ലീഡ് നേടാനായില്ല. ആദ്യം എണ്ണിയ വഴിക്കടവ് മുതൽ യുഡിഎഫാണ് ലീഡ് നിലനിര്‍ത്തുന്നത്
Read more

നിലമ്പൂർ ജനവിധി ഇന്ന്; നെഞ്ചിടിപ്പോടെ മുന്നണികൾ, അൻവറിനും നിർണായകം

എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്കും, മുൻ എംഎൽഎ പി. വി. അൻവറിനും നിർണായകമായ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന്. രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിൽ ആദ്യ ഫലസൂചന എട്ടരയോടെ ലഭ്യമാകും. രാവിലെ എട്ട് മണിയോടെ ചുങ്കത്തറ മാർത്തോമ ഹയർ സെക്കണ്ടറി സ്ക്കൂളിലാണ് വോട്ടെണ്ണൽ. 14 ടേബിളുകളിലായി 19 റൗണ്ട് വോട്ടെണ്ണൽ നടക്കുന്നത്. പൂർണ ആത്മവിശ്വാസത്തിലും വിജയ പ്രതീക്ഷയിലുമാണ് മുന്നണികളും സ്ഥാനാർഥികളും. സമീപകാലത്തെ ഉപതെരഞ്ഞെടുപ്പുകളുടെ കണക്കെടുത്താൽ നിലമ്പൂരിലാണ് ഏറ്റവും ഏറ്റവും കൂടുതൽ പോളിംങ് രേഖപ്പെടുത്തിയത്. ജനവിധി അറിയാൻ ഇനി കേവലം […]
Read more

ശാഖയ്ക്ക് കാവൽ നിന്ന സുധാകര ‘കോൺഗ്രസും’ സംഘിയെ വിറപ്പിച്ച ‘കമ്മ്യൂണിസ്റ്റ്’ ശിവൻകുട്ടിയും

ഓരോരോ പാർട്ടികളുടെയും ആർഎസ്എസ് ബന്ധമാണല്ലോ ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയപാർട്ടികൾ ഇപ്പോഴും സിപിഎമ്മും കോൺഗ്രസും തന്നെയാണ്. എന്നാൽ ബിജെപി പണ്ടുള്ളതിനേക്കാൾ ഇന്ന് സംസ്ഥാനത്ത് ശക്തമാണ്. ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുടെ ശ്രേണിയിലേക്ക് സംസ്ഥാനത്തെ ബിജെപി എത്തുന്നുണ്ട്. എത്രയോ കാലങ്ങളായി സംസ്ഥാനത്ത് ആർഎസ്എസ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. എല്ലാ പ്രദേശങ്ങളിലും ആർഎസ്എസിനും സംഘപരിവാർ സംഘടനകൾക്കും ഇഷ്ടംപോലെ നേതാക്കളും അണികളും എല്ലാമുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പുകളിൽ യാതൊരു ഓളവും ഉണ്ടാക്കുവാൻ ബിജെപിക്ക് പണ്ടൊക്കെ സാധിച്ചിരുന്നില്ല. ഒരുപക്ഷേ ആർഎസ്എസ് അതിശക്തമായ പ്രദേശങ്ങളിൽ […]
Read more

ചോദ്യമിതാണ് ? ഇപ്പോൾ അൻവറിൻ്റെ പ്രഖ്യാപിത ശത്രു ശരിക്കും ആരായിരിക്കാം

പ്രകാശ് ബാബു സി സത്യത്തിൽ ഈ ഉപതെരഞ്ഞെടുപ്പ് എന്തിനായിരുന്നു. നിലവിലുള്ള നിയമസഭയുടെ കാലാവധി കഴിയാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ അൻവർ സ്വന്തം മുന്നണിയുടെ പിതൃസ്ഥാനത്തെന്ന് നാഴികക്ക് നാൽപ്പത് വട്ടം ആണയിട്ടിരുന്ന നേതാവിനെ തള്ളി പറഞ്ഞുകൊണ്ട്, പിണറായിസം കേരളത്തിൽ നിന്ന് കെട്ട് കെട്ടിക്കുമെന്ന് നാടൊട്ടുക്കും കൊട്ടിഘോഷിച്ചു കൊണ്ട് നിലവിലുണ്ടായിരുന്ന നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവെച്ചു കൊണ്ട് വീണ്ടും അതേ സ്ഥാനം കൈയ്യേൽക്കാൻ മൽസരിക്കുന്നതെന്തിന്?. അടുത്ത വർഷം നടക്കുന്ന സംസ്ഥാന നിയമ സഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് വരെ […]
Read more

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി എം സ്വരാജ്

നിലമ്പൂര്‍: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. മാങ്കുത്ത് എല്‍പി സ്‌കൂളിലെ 22ാം ബൂത്തിൽ പിതാവിനൊപ്പമെത്തിയാണ് സ്വരാജ് വോട്ട് രേഖപ്പെടുത്തിയത്. വിജയപ്രതീക്ഷയുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം സ്വരാജ് പ്രതികരിച്ചു. നാട് പകര്‍ന്നുനല്‍കിയ ആത്മവിശ്വാസം ഉണ്ട്. ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ല. എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാവുന്നത്. പോളിംഗ് ശതമാനം ഉയരട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. ആര്‍ക്ക് വോട്ട് ചെയ്യുന്നുവെന്നത് പിന്നീടുള്ള കാര്യമാണെന്നും സ്വരാജ് പറഞ്ഞു.
Read more

മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ, മറ്റ് സ്വതന്ത്രന്മാരെ കാര്യമാക്കുന്നില്ല: ആര്യാടൻ ഷൗക്കത്ത്

നിലമ്പൂര്‍: നിലമ്പൂരില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും മറ്റ് സ്വതന്ത്രന്‍മാരെ കാര്യമാക്കുന്നില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. യുഡിഎഫിന് ചരിത്ര ഭൂരിപക്ഷത്തോടെയുള്ള വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ പ്രതികരണം. നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കും. പ്രചാരണത്തിലുടനീളമുള്ള ആവേശം പോളിംഗിലും ഉണ്ടാകുമെന്നും മഴ പോളിംഗിനെ ബാധിക്കില്ലായെന്നും ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Read more

നിലമ്പൂരില്‍ സിപിഎം – ബിജെപി ധാരണയെന്ന് അടൂര്‍ പ്രകാശ്

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ആര്‍എസ്എസ് ബന്ധം പരാമർശിച്ച പ്രസ്താവനയോട് പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ്. പഴയ കാര്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നിലമ്പൂരിലും സിപിഎം, ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്. എംവി ഗോവിന്ദൻ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ജനങ്ങൾ വിലയിരുത്തട്ടെ. തുറന്നു പറഞ്ഞതിന് നന്ദിയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ള വോട്ടുകൾ എങ്ങനെ ഉണ്ടാക്കാമെന്ന് ശാസ്ത്രീയമായി പഠിക്കുന്ന പാർട്ടിയാണ് സിപിഎം. കള്ളവോട്ടുകൾ ഉണ്ടാക്കി എന്ന് ജീ സുധാകരൻ പറഞ്ഞതിനെ […]
Read more

നിലമ്പൂരിൽ യുഡിഎഫ് വിജയിക്കും; രണ്ടാമത് എൽഡിഎഫ്; ബിജെപി ക്കും പിന്നിൽ അൻവർ; സർവ്വേ ഫലം പുറത്ത്

നിലമ്പൂർ മണ്ഡലത്തിൽ അതി വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുകയാണ്. മുന്നണികളും പാർട്ടികളും പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള വൻ പട തന്നെ എം സ്വരാജിന് വേണ്ടി രംഗത്തുണ്ട്. മന്ത്രിസഭ പൂർണ്ണമായും നിലമ്പൂർ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തുന്നത്. യുഡിഎഫിനെ എടുത്താലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ നേതാക്കൾ എല്ലാവരും നിലമ്പൂർ മണ്ഡലത്തിൽ തന്നെയുണ്ട്. കടുത്ത പോരാട്ടത്തിൽ ആര് വിജയിക്കും എന്ന് പറയുവാൻ ആകാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. തെരഞ്ഞെടുപ്പിലേക്ക് ഇനി ദിവസങ്ങൾ […]
Read more

തൃക്കാക്കരയിൽ നിർണായക നീക്കവുമായി സിപിഎം; ആസിഫ് അലി മത്സരിച്ചേക്കും

മലയാള സിനിമയിൽ ഒട്ടേറെ പ്രേക്ഷകരുള്ള താരങ്ങളിൽ ഒരാളാണ് ആസിഫ് അലി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ആസിഫ് അലിയുടെ വ്യക്തിപ്രഭാവത്തെ ഇഷ്ടപ്പെടാത്ത മലയാളികൾ പൊതുവേ കുറവാണ്. ആർക്കും ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന നായക നടനാണ് ആസിഫ് അലി. താൻ ഏറ്റെടുക്കുന്ന കഥാപാത്രങ്ങൾക്ക് സാധാരണ ജീവിതവുമായി ഏറെ ബന്ധം പുലർത്തുന്ന സവിശേഷത ആസിഫ് അലിയുടെ മികവാണ്. ആ മികവ് തന്നെയാണ് ആസിഫ് അലിയെ ജനങ്ങൾക്കിടയിൽ അവരുടെ പ്രിയപ്പെട്ട നടനാക്കി മാറ്റിയത്. പല കാലഘട്ടങ്ങളിലും ആസിഫിന്റെ രാഷ്ട്രീയം […]
Read more
Advertisement
WhiteswanTV Footer