മലപ്പുറം: ബാറുകളുടെ എണ്ണം കൂട്ടി മദ്യപിയ്ക്കാൻ സൗകര്യമൊരുക്കുന്ന ഇടത് സർക്കാരിന് തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകാൻ ആഹ്വാനം ചെയ്ത് കേരള മദ്യനിരോധനസമിതി 8 ദിവസമായി മലപ്പുറം ജില്ലയിൽ നടത്തിവരുന്ന വാഹന പ്രചരണജാഥ ചങ്ങരംകുളത്ത് സമാപിച്ചു.സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളിൽ ഭവന സന്ദർശനം നടത്തി LDF ൻ്റെ മദ്യനയത്തിനെതിരായി പ്രചരണം നടത്തും. സംസ്ഥാന ജന.സെക്രട്ടറി ഡോ. വിൻസെൻ്റ് മാളിയേക്കൽ, അഡ്വ. സുജാത വർമ്മ, മജീദ് മാടമ്പാട്ട്, ഉമ്മർ മഞ്ചേരി, നിഷാദ് മടപ്പള്ളി, ഉദയകുമാർ മാസ്റ്റർ, ആമിന പട്ടർകടവൻ, സത്യപാലൻ .പി.കെ., സലാം പട്ടർകടവ്, സിദ്ധീഖ്.കെ.വി.,രാജൻ തലക്കാട്, കോയക്കുട്ടി മാസ്റ്റർ, വാസു അടാട്ട്, മുജീബ് കോക്കൂർ, കെ.സി. അലി, അബ്ദുറഹിമാൻ ടി.വി. എന്നിവർ സംസാരിച്ചു.




