നിശബ്ദ കൊലയാളി; കരൾ പണി നിർത്തുന്നതിന് മുമ്പ് തരുന്ന മുന്നറിയിപ്പുകൾ ഇതാണ്
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമാണ് കരൾ. ആഹാരത്തിലെ പോഷകങ്ങളെ വേർതിരിക്കുക, ശരീരത്തിലെ വിഷാംശങ്ങളെ അരിച്ച് പുറന്തള്ളുക, ദഹനത്തിന് സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുക തുടങ്ങി അഞ്ഞൂറിലേറെ സുപ്രധാന ധർമ്മങ്ങളാണ് കരൾ നിർവഹിക്കുന്നത്. അപ്പോൾ ആ കരൾ പണിമുടക്കിയാലോ? കരളിന്റെ അൻപത് ശതമാനത്തിലധികം പ്രവർത്തനക്ഷമത നഷ്ടപ്പെട്ടാൽ പോലും വലിയ ലക്ഷണങ്ങൾ പുറത്തുകാണിക്കാറില്ല എന്നതുകൊണ്ടാണ് കരൾ രോഗങ്ങളെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്. കരൾ രോഗങ്ങളുടെ ലക്ഷണങ്ങൾ നോക്കാം വിശ്രമിച്ചാലും മാറാത്ത അമിതമായ ക്ഷീണവും ഉന്മേഷക്കുറവും.വയറിന്റെ വലതുവശത്ത് മുകളിലായി അനുഭവപ്പെടുന്ന ഭാരവും […]
Read more






