Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: LPG Price

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; വര്‍ഷത്തില്‍ ഇനി നാല് എണ്ണം മാത്രം

ന്യൂഡൽഹി: സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന ഗാർഹിക എൽപിജി സിലിണ്ടറുകളുടെ എണ്ണം കേന്ദ്രം കുറച്ചു. ഒരു വർഷത്തിൽ ലഭിക്കുന്ന സബ്‌സിഡി സിലിണ്ടറുകൾ ഒമ്പതിൽ നിന്ന് നാലിലേക്ക് എത്തിയിട്ടുണ്ട്. 14.2 കിലോ ഗ്രാം എൽപിജി സിലിണ്ടറിന്റെ വില 29 രൂപ വർധിപ്പിച്ചതിനുശേഷമാണ് ഈ തീരുമാനം. ഓരോ സിലിണ്ടറിനും കേന്ദ്രം 300 രൂപ സബ്‌സിഡി നൽകുന്നു. പൊതുമേഖലാ എണ്ണക്കമ്പനികൾ ഗ്യാസിന് 700 രൂപയും പെട്രോളിന് 6 രൂപയും ഡീസലിന് 30 രൂപയും ലഭിക്കുന്നതാണ്. മാർക്കറ്റ് വിലയെ തുല്യപ്പെടുത്തുമ്പോൾ, ഒരു സിലിണ്ടറിന് 700 […]
Read more

അടുത്ത ഇരുട്ടടി വരുന്നു; ഗാര്‍ഹിക സിലിണ്ടറിനും ഉടന്‍ വില കൂട്ടിയേക്കും

തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന് പിന്നാലെ ജനങ്ങളെ കടുത്ത ദുരിതത്തിലാഴ്ത്തി ഉടൻ ​ഗാർഹിക സിലിണ്ടറുകളുടെയും വില കൂട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ. സിലിണ്ടർ ഒന്നിന് 50 രൂപയെങ്കിലും വർധിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതോടെ ജനജീവിതം കൂടുതൽ ദുസ്സഹമാകുമെന്നുറപ്പ്. പശ്ചിമേഷ്യൻ യുദ്ധം കാരണം പാചകവാതക സിലിണ്ടറുകൾ ലഭ്യമാ​കുന്നതിൽ പ്രതിസന്ധി മറികടക്കാനാണ് വില കൂട്ടുന്നതെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ ഇങ്ങനെ കൂട്ടുന്നതിനെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്. ന​ഗരമേഖലയിൽ താമസിക്കുന്നവർക്ക് സ്ഥലപരിമിതിമൂലം വിറക് അടുപ്പിലേക്ക് മാറാനുള്ള സാചര്യവുമില്ല. കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് […]
Read more

‘നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’: പാചകവാതക വില വർദ്ധനയിൽ സുരേഷ് ഗോപി

കോട്ടയം: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വർധനയെക്കുറിച്ച് പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ലോകത്തിലെ മറ്റ് രാജ്യങ്ങളിലെ പാചകവാതക വിലയും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ലോകം മുഴുവൻ ഒന്ന് നോക്കൂ, എവിടെയൊക്കെ എത്രയാണ് വില. നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ. വാണിജ്യ സിലിണ്ടർ വെറുതെ ഒരു നമ്പർ അല്ലായിരുന്നു” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇന്ധനവില ഇനിയും ഉയരുമോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. ഇതിനിടെ […]
Read more

ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി; പാചക വാതക സിലിണ്ടറുകളുടെ വില കൂട്ടി

ന്യൂ ഡല്‍ഹി: രാജ്യത്ത് പാചകവാത സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 920 ആയി. വാണിജ്യ സിലിണ്ടറിന്റെ വില 1890.50 ആയി. ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യ സിലിണ്ടറിന് 1883 രൂപയുമായി. മുംബൈയില്‍ ഗാര്‍ഹിക സിലിണ്ടറിന് 912.50 രൂപയും വാണിജ്യ സിലിണ്ടറിന് 1835 രൂപയുമാണ് […]
Read more

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു

ഡൽഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഏപ്രിലിൽ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 41 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിലകുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസമാണ് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വര്‍ധിപ്പിച്ചത്. ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2 കിലോയുടെ ഗ്യാസ് സിലിണ്ടറിന്‍റെ വിലയിൽ 50 രൂപയാണ് വര്‍ധിപ്പിച്ചത്.
Read more

എല്‍പിജി വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു

രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. കേരളത്തില്‍ 1827 രൂപയാണ് പുതുക്കിയ വില. 17 രൂപയാണ് പാചകവാതക സിലിണ്ടറിന് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയില്‍ വര്‍ധനവുണ്ടായത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. കേരളത്തില്‍ 17 രൂപയോളം വര്‍ധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. ചെന്നൈയില്‍ […]
Read more

പാചകവാതകം ലഭിക്കാൻ മസ്റ്ററിങ് നിർബന്ധം; എങ്ങനെ ചെയ്യാം?

പാചകവാതക കണക്ഷന്‍ നിലനിര്‍ത്താന്‍ ബയോമെട്രിക് മസ്റ്ററിങ് നടപ്പാക്കിയതോടെ ഏജന്‍സി ഓഫീസുകളില്‍ തിരക്ക്. മസ്റ്ററിങ് നടത്തേണ്ട അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം മൂലം ഒട്ടേറെ ഉപഭോക്താക്കളാണ് ഏജന്‍സികളില്‍ എത്തുന്നത്. മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മസ്റ്ററിങ് നിര്‍ബന്ധമാക്കുന്നത്. മസ്റ്ററിങ് നടത്താത്ത ഉപഭോക്താക്കള്‍ക്കു പാചകവാതകം ബുക്കു ചെയ്യുന്നതിന് തടസ്സം നേരിടേണ്ടി വരും. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയില്‍ ഉള്‍പ്പെട്ടവര്‍ക്കായിരുന്നു ഇതുവരെ മസ്റ്ററിങ് നിര്‍ബന്ധമായിരുന്നത്. എന്നാല്‍ ഇനി മുതല്‍ കണക്ഷനുള്ള എല്ലാവരും ഇതു നടത്തണമെന്നാണ് […]
Read more

വാണിജ്യ സിലിണ്ടറിന് വില കുറച്ചു;വിലയില്‍ മാറ്റമില്ലാതെ ഗാര്‍ഹിക സിലിണ്ടര്‍

ഡല്‍ഹി:വാണിജ്യ സിലിണ്ടറിന് വില കുറച്ചു.സിലിണ്ടറിന് 30.50 രൂപ എന്ന നിരക്കിലാണ് കുറച്ചത്.ഒരു വാണിജ്യ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. 1806 രൂപയായിരുന്ന 19 കിലോ ഗ്രാം സിലിണ്ടറിന്റെ പുതിയ വില 1775.5 രൂപയാണ്. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. തുടര്‍ച്ചയായി രണ്ട് മാസം പാചക വാതക വില വര്‍ധനയ്ക്ക് ശേഷമാണ് ഇപ്പോള്‍ വില കുറയ്ക്കുന്നത്. മാര്‍ച്ച് ആദ്യം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധിപ്പിച്ചിരുന്നു.23.50 രൂപ വര്‍ധിച്ചതോടെ സിലിണ്ടറിന് 1806 രൂപയായിരുന്നു. ഫെബ്രുവരിയിലും വില […]
Read more
Advertisement
WhiteswanTV Footer