Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: malayalam

പൊയ്യാമൊഴി ട്രെയിലർ റിലീസ് ചെയ്തു

ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന “പൊയ്യാമൊഴി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന “പൊയ്യാമൊഴി” എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ശരത് ചന്ദ്രൻ എഴുതുന്നു. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എം ആർ രേണുകുമാർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. പൊയ്യാമൊഴി ട്രെയിലർ എഡിറ്റർ- അഖിൽ പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഷിജി മാത്യു ചെറുകര, പ്രൊഡക്ഷൻ […]
Read more

ദീപോത്സവ് 2024 : 28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ

ഈ വർഷത്തെ ദീപാവലി ആഘോഷമായ ദീപോത്സവ് 2024 നോടനുബന്ധിച്ച് രാമക്ഷേത്രത്തിൽ 28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടാനുള്ള ശ്രമത്തിലാണ് ഉത്തർപ്രദേശ്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്കു ശേഷമുള്ള ആദ്യത്തെ ദീപോത്സവമാണിത്. കൂടാതെ ബുധനാഴ്ച നടക്കുന്ന ദീപോത്സവത്തിൽ 1,100-ലധികം ആളുകളെ പങ്കെടുപ്പിച്ച് സരയൂ ഘട്ടിൽ ഏറ്റവും വലിയ ആരതി നടത്തി മറ്റൊരു റെക്കോർഡിനും സംസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവർ പങ്കെടുക്കും. കൂടാതെ ‘ഏക് ദിയാ രാം […]
Read more

സംഗീത സംവിധായകൻ സുഷിന്‍ ശ്യാം വിവാഹിതനായി; വധുവായി ഉത്തര

കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹം തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വെച്ച് നടന്നു. വിവാഹ ചടങ്ങിൽ ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, കാളിദാസ് ജയറാം, അപർണ ബാലമുരളി, തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ പങ്കെടുത്തു. ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തിലാണ് ആദ്യമായി സുഷിന്‍ തന്‍റെ ജീവിത പങ്കാളിയായ ഉത്തരയെ പരിചയപ്പെടുത്തുന്നത്. ‘ബോഗയ്ന്‍‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിനാണ് […]
Read more

പുതിയ 2 കോച്ചുകളുമായി പരശുറാം എക്സ്രപ്രസ് ഇന്ന് മുതല്‍ കന്യാകുമാരി വരെ

മംഗളൂരു- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് ഇന്ന് മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും.മലബാര്‍ മേഖലയിലെ തിരക്കിനു പരിഹാരമായി ട്രെയിനില്‍ കോച്ച് കൂട്ടുന്നതിന്റെ ഭാഗമായാണു കന്യാകുമാരിയിലേക്ക് നീട്ടിയത്.21ന് പകരം 23 കോച്ചുകളുമായാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുക.2 ജനറല്‍ കോച്ചുകളാണു കൂട്ടിയത്.
Read more

പാലക്കാട് സ്ത്രീക്ക് നേരെ ആസിഡ് ആക്രമണം;മുന്‍ ഭാര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട്:കേരളത്തില്‍ വീണ്ടും ആസിഡ് ആക്രമണം.പാലക്കാട് ഒലവക്കോട് താണാവില്‍ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ക്കിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം.താണാവില്‍ബര്‍ക്കിനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്.സാരമായി പൊള്ളലേറ്റ ബര്‍ക്കിന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.കാജാ ഹുസൈനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു
Read more

സുഗന്ധഗിരി മരംമുറിക്കേസ്;വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

വയനാട്:സുഗന്ധഗിരി മരംമുറിക്കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍.കല്പറ്റ റേഞ്ചര്‍ കെ നീതുവിനെയാണ് സസ്‌പെന്റ് ചെയ്തത്.ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്മേനിലാണ് നടപടി.സംഭവത്തില്‍ 11 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്.കല്‍പറ്റ റേഞ്ചിലെ 6 ബിഎഫ്ഒ, 5 വാച്ചര്‍മാര്‍ എന്നിവര്‍ക്കെതിരെയാകും നടപടി.വനംവകുപ്പ് എടുത്ത കേസില്‍ നിലവില്‍ ഒമ്പത് പ്രതികളാണ് ഒള്ളത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം ഈ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചര്‍ ജോണ്‍സണെ കൂടി ചേര്‍ക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അനധികൃതമായി മരംമുറിക്കാന്‍ ജോണ്‍സന്റെ ഒത്താശയുണ്ടെന്ന […]
Read more

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

കൊച്ചി:എറണാകുളം കൂത്താട്ടുകുളത്ത് സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. തിരുമാറാടി ഒലിയപ്പുറം സ്വദേശി മുണ്ടക്കല്‍ അംബിക സജിയാണ് (53) മരിച്ചത്. കൂത്താട്ടുകുളം-ഇടയാര്‍ റോഡില്‍ ചെള്ളയ്ക്കപ്പടിയിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടം ഉണ്ടായത്.സ്വകാര്യ ബസ്സില്‍ നിന്ന് ഇറങ്ങിയ ശേഷം ആ ബസിന്റെ തന്നെ മുന്നിലൂടെ റോഡ് മുറിച്ചുകിടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ട് എടുത്തപ്പോള്‍ അടിയില്‍ പെടുകയുമായിരുന്നു.
Read more

മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതില്‍ വിവേചനമില്ല;തെരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി:മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതില്‍ ഒരു വിവേചനവുമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം 200 പരാതികളാണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. ഇതില്‍ 161ലും നടപടി സ്വീകരിച്ചു.പ്രചാരണ രംഗത്ത് എല്ലാവര്‍ക്കും തുല്യ പരിഗണനയ്ക്കുള്ള സാഹചര്യം ഒരുക്കിയെന്നും കമ്മീഷന്‍ അവകാശപ്പെട്ടു.ബിജെപി അനുകൂലമായ രീതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കിടെയാണ് നിലപാട് വ്യക്തമാക്കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ്.ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ […]
Read more

നിയമവിരുദ്ധതയുണ്ടെങ്കില്‍ ബിഗ് ബോസ് നിര്‍ത്തിവെയ്പ്പിക്കാം;മോഹന്‍ലാലിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി:ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കം നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെയ്പ്പിക്കാമെന്ന് ഹൈക്കോടതി. അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി.നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടിയുടെ സംപ്രേഷണം തടയണം.പ്രശ്നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.മോഹന്‍ലാലിനും ഡിസ്നി സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്‍കി. ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ വേനല്‍ മഴ മലയാളം ആറാം സീസണ്‍ സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍.ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി […]
Read more

‘ചിത്തിനി’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അമിത്ത് ചക്കാലക്കല്‍,വിനയ് ഫോര്‍ട്ട്,മോക്ഷ(കള്ളനും ഭഗവതിയും ഫെയിം),പുതുമുഖങ്ങളായ ആരതി നായര്‍,എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന’ചിത്തിനി’എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.ബിഗ് ബഡ്ജറ്റില്‍,ഹൊറര്‍ ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന’ചിത്തിനി ‘ ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സാണ് നിര്‍മ്മിക്കുന്നത്.ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘ചിത്തിനി’. മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ,കൊടുമ്പ്, വാളയാര്‍,ചിറ്റൂര്‍, തത്തമംഗലം,കൊല്ലങ്കോട്, കലാമണ്ഡലം തുടങ്ങി പാലക്കാടും പരിസര പ്രദേശങ്ങളിലുമായി നിരവധി ലൊക്കേഷനുകളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ പോസ്റ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix