Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: malayalam

ഷാരൂഖിന്റെ ഐപാഡിൽ ‘കോൻ ബനേ​ഗാ ക്രോർപതി’ കളിച്ചു, കാരവൻ വീടുപോലെ- പ്രിയാമണി

ബോളിവുഡിലടക്കം ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്യുന്ന തെന്നിന്ത്യന്‍ താരമാണ് പ്രിയാമണി. ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ് പ്രിയ. കുഞ്ചാക്കോ ബോബനൊപ്പമുള്ള ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’യാണ് പ്രിയ മണിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബോളിവുഡ് ചിത്രങ്ങളായ ‘ചെന്നൈ എക്‌സ്പ്രസ്’, ‘ജവാന്‍’ എന്നീ ചിത്രങ്ങളിലാണ് പ്രിയാമണി ഷാരൂഖിനൊപ്പം അഭിനയിച്ചത്. ‘ചെന്നൈ എക്‌സ്പ്രസ്’ ഷൂട്ടിങ്ങിനിടെയുണ്ടായ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് നടി. ചെന്നൈ എക്‌സ്പ്രസിന്റെ സെറ്റില്‍ ഷാരൂഖിന്റെ ഐപാഡില്‍ ‘കോന്‍ ബനേഗാ ക്രോര്‍പതി’ ഗെയിം കളിച്ചതും,ഷാരൂഖിനൊപ്പം അദ്ദേഹത്തിന്റെ കാരവനില്‍ അത്താഴം കഴിച്ച ഓര്‍മയും […]
Read more

ബോളിവുഡിന്റെ ‘രോമാഞ്ചം’ ആകാൻ ‘കപ്കപി’

ജിത്തു മാധവന്റെ സംവിധാനത്തിൽ സൗബിൻ ഷാഹിർ, അർജുൻ അശോകൻ ,സജിൻ ഗോപു സിജു സണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഒരു ചിത്രമായിരുന്നു രോമാഞ്ചം . ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ‘കപ്കപി’. ചിത്രം റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മെയ് 23 ന് ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രം സംവിധാനം ചെയുന്നത് മലയാളത്തിലടക്കം സൂപ്പർഹിറ്റ് സമ്മാനിച്ച സംഗീത് ശിവനാണ് . ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ […]
Read more

“പൊൻമാൻ”ഇന്ന് മുതൽ

നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” ഇന്നുപ്രദർശനത്തിനെത്തുന്നു.സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ,ദീപക് പറമ്പൊൾ,രാജേഷ് ശർമ്മ,സന്ധ്യ രാജേന്ദ്രൻ,ജയാ കുറുപ്പ്,റെജു ശിവദാസ്,ലക്ഷ്മി സഞ്ജു,മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം […]
Read more

സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍

കൊച്ചി: ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകന്‍ ഷാഫിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ജനുവരി 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read more

കളം പിടിക്കാൻ ഒരുങ്ങി മലയാളം സിനിമകൾ

ഭ്രമയുഗം’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘പ്രേമലു’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളാണ് കഴഞ്ഞ വർഷം ഉണ്ടായത്. 2025 ലും ഇത് തുടരാൻ തന്നെയാണ് മോളിവുഡിന്റെ നീക്കമെന്നത് പല സിനിമകളുടെയും അപ്‌ഡേറ്റുകളിലൂടെ കണ്ടു. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, 2025-ൽ റിലീസ് ചെയ്യാൻ പോകുന്ന മലയാളം സിനിമകളിൽ ഏവരും കാത്തിരിക്കുന്ന ഒരു സിനിമയാണ് പൃത്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ.ചിത്രത്തിന്റെ ഓരോ അപ്ഡേഷനും വൻ പ്രേക്ഷകപ്രീതിയാണ് നേടുന്നത്.മാർച്ച് 27 ണ് ഇറങ്ങുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായല്ല, പാൻ വേൾഡ് ചിത്രമായാണ് […]
Read more

‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന ലാറ്റിന്‍ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകൻ; ഡോ. കെ.എസ് മണിലാല്‍ അന്തരിച്ചു

തൃശൂര്‍: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ എസ് മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖബാധിതനായി ചികത്സയിലായിരുന്നു. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിന്‍ഗ്രന്ഥം, അമ്പതാണ്ട് കാലത്തെ ഗവേഷണം പ്രവർത്തനം വഴി ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ് ഡോ. കെ എസ് മണിലാല്‍. കാലിക്കറ്റ് സർവകലാശാലയിലെ എമറിറ്റസ് പ്രൊഫസറും സസ്യശാസ്ത്ര പണ്ഡിതനും ടാക്സോണമിസ്റ്റുമായിരുന്ന അദ്ദേഹം തൻ്റെ ജീവിതത്തിൻ്റെ 35 വർഷത്തിലേറെ ഗവേഷണത്തിനായി നീക്കിവച്ചു. 2020 ജനുവരിയിൽ, […]
Read more

ഇവർ 2024 ലെ വനിതാ താരങ്ങൾ

2024ൽ ശ്രദ്ധ പിടിച്ചുപറ്റിയ സ്ത്രീകളും സ്ത്രീകളുടെ നേതൃമികവിലൂടെ ആർജിച്ചെടുക്കപ്പെട്ട നേട്ടങ്ങളും നിരവധിയാണ്. പോരാട്ടങ്ങളിലൂടെയും ഉറച്ച രാഷ്ട്രീയ നിലപാടുകളിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും കരുത്തുകാട്ടിയ ഒട്ടേറെ വനിതകൾ 2024ന്റെ പ്രതീകങ്ങൾ ആയിട്ടുണ്ട്. വിനേഷ് ഫോഗട്ട് വിനേഷ് ഫോഗട്ട് പോരാളിയും ഗുസ്തിതാരവും ഒരേപോലെ ഇന്ത്യക്കാർക്ക് സുപരിചിതമാണ്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന താരമായിരുന്നു അവർ. രാജ്യാന്തര ഒളിമ്പിക്സില്‍ പങ്കെടുത്തെങ്കിലും ഫോഗട്ട് അയോഗ്യയാക്കപ്പെട്ടു. സംഭവത്തിന് ശേഷം […]
Read more

2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര കെ ജയകുമാറിന്.’പിങ്ഗളകേശിനി’ എന്ന കവിത സമാഹാരത്തിനാണ്മലയാളത്തില്‍ നിന്ന് മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കെ ജയകുമാറിന് ലഭിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലുമായി പത്തു കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ നാല്‍പ്പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവി, പരിഭാഷകന്‍, ഗാനരചയിതാവ് എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് കെ ജയകുമാര്‍. ടാഗോറിന്റെ ഗീതാഞ്ജലി, റൂമിയുടെ കവിതകള്‍, ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍, മനുഷ്യപുത്രനായ യേശു, സോളമന്റെ പ്രണയഗീതം എന്നിവ പ്രധാനപ്പെട്ട പരിഭാഷകളാണ്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ സ്ഥാപക […]
Read more

പള്ളീലച്ചന്റെ മകനായ വയനാട്ടുകാരൻ തൊട്ടതെല്ലാം പൊന്ന്; ബേസിലിന്റെ 2024

2024 ബേസിൽ ജോസഫിന്റെ വർഷമാണ്. എഞ്ചിനീയറിംഗ് പഠന കാലത്താണ് ഷോർട്ട് ഫിലിമുകളിലൂടെ ബേസിൽ എന്ന സിനിമാക്കാരന്റെ ഉദയം . തിരക്കഥകൃത്തായും സംവിധായകനായും പ്രിയംവദ കാതരയാണോ, ഒരു തുണ്ട് പടം എന്നീ ഷോർട്ട് ഫിലിമുകൾ ചെയ്ത പരിചയത്തിൽ സിനിമ മേഖലയിൽ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ആയി തിര എന്ന സിനിമയിലൂടെ അരങ്ങേറ്റം. 2013 ൽ ടി കെ രാജീവ് സംവിധാനം ചെയ്ത അപ് ആൻഡ് ഡൗൺ; മുകളിൽ ഒരാളുണ്ട് എന്ന സിനിമയിലൂടെയാണ് ബേസിൽ ജോസഫ് എന്ന നടന്റെ മുഖം […]
Read more

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നു ?

നടി കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നെന്ന് റിപ്പോർട്ടുകൾ. സുഹൃത്തായ ആന്റണി തട്ടിലിനെയാണ് നടി വിവാഹം കഴിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കീർത്തിയുടെ ദീര്‍ഘകാല സുഹൃത്താണ് ആന്റണി. ഡിസംബര്‍ 11, 12 തീയതികളില്‍ ഗോവയില്‍ വെച്ചായിരിക്കും വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. കീര്‍ത്തി സുരേഷും ആന്റണിയും തമ്മില്‍ കഴിഞ്ഞ 15 വര്‍ഷമായി ഉള്ള അടുപ്പമാണെന്നും കീർത്തിയുടെ ഹൈസ്‌കൂള്‍ പഠനകാലത്താണ് ഇരുവരും തമ്മിൽ പരിചയത്തിൽ ആകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സമയം ആന്റണി കൊച്ചിയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix