Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Mangaluru

കര്‍ണാടകയില്‍ തുളുവിന് ഔദ്യോഗിക പദവി; രണ്ടാം ഭാഷയായി പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടകയിൽ തുളുവിന് ഔദ്യോഗിക രണ്ടാം ഭാഷാ പദവി നൽകാൻ മന്ത്രിസഭാ തീരുമാനം. മംഗളൂരുവിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ നിന്നുള്ളവരുടെ ദീർഘകാല ആവശ്യത്തെ തുടർന്നാണ് തുളുവിന് ഔദ്യോഗിക പദവി നൽകാൻ തീരുമാനിച്ചത്. ദക്ഷിണ കന്നഡ ജില്ലയുടെ പേര് മാറ്റാനുള്ള നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി. ജില്ലയുടെ പേര് മംഗളൂരു എന്നാക്കാനാണ് ശുപാർശ. ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്ക് 30 ദിവസത്തിനകം അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം. ജില്ലാ ഓഫീസ് സമുച്ചയമായ പ്രജാ സൗധയിൽ […]
Read more

പാലക്കാട് ഡിവിഷൻ വിഭജനം; വരുമാന നഷ്ടം ഉൾപ്പെടെ ആശങ്കകൾ ഉയരുന്നു

പാലക്കാട്: മംഗളൂരു മേഖലയെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് വേർപ്പെടുത്തി മൈസൂരു ഡിവിഷനിൽ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ ആശങ്ക. മംഗളൂരു മേഖലയെ ഒഴിവാക്കുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ ഏകദേശം 60 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. വരുമാനം കുറയുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിനുള്ള സാധ്യതയും കുറയുമെന്ന ആശങ്കയുണ്ട്. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിൽ ഡിവിഷന്റെ വരുമാനം ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിക്കുന്നതിനാൽ വരുമാന നഷ്ടം ഭാവിയിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ബജറ്റ് വിഹിതത്തിലും കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കിലോമീറ്റർ, […]
Read more

മംഗളൂരുവിൽ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം

മംഗളൂരു: കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ മംഗളൂരുവിലെ കോളേജിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റതായി പരാതി. മംഗളൂരുവിലെ ശ്രീനിവാസ കോളേജിലാണ് റാഗിംഗിന്റെ പേരിൽ രണ്ട് ഒന്നാം വർഷ വിദ്യാർത്ഥികളെ മർദ്ദിച്ചതെന്നാണ് ആരോപണം. ആദർശ്, ജസിൻ ഖാദർ എന്നീ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. ഇരുവരും മലയാളികളാണ്. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. ജൂനിയർ വിദ്യാർത്ഥികളെ മർദ്ദിച്ചത് മലയാളി വിദ്യാർത്ഥികളാണെന്നാണ് പ്രാഥമിക വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പാണ്ഡേശ്വർ പൊലീസ് കേസെടുത്തിട്ടുണ്ട്. ലോജിസ്റ്റിക്സ് വിഭാഗത്തിലെ ആറ് രണ്ടാം […]
Read more

കർണാടക മുൻ മുഖ്യമന്ത്രിയുടെ അക്കൗണ്ടുകളിൽ നിന്ന് മൂന്ന് ലക്ഷം കവർന്നു

മംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം രൂപ കവർന്നതായി പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ആർഎംവി എക്സ്റ്റൻഷനിലെ ബിബിഎംപി പാർക്കിൽ സംഘടിപ്പിച്ച അനുമോദന പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗൗഡയുടെ വെളിപ്പെടുത്തൽ. 75 സിവിൽ തൊഴിലാളികളെ ആദരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം തന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഓരോ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം […]
Read more

മംഗളൂരുവിൽ മലയാളി ആർപിഎഫ് ഉദ്യോഗസ്ഥന്റെ കഴുത്തിൽ മുറിവേൽപ്പിച്ചു

മംഗളൂരു: മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി പ്രകാശ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമി ബ്ലേഡ് കൊണ്ട് കഴുത്തില്‍ മുറിവേൽപ്പിച്ചു. പ്രകാശ് ബാബു മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. മദ്യപിച്ച് റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന ആളെ പുറത്തേക്ക് മാറ്റുന്നതിനിടെയാണ് ഇയാള്‍ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. അക്രമി കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരേ കേസെടുത്തതായും പോലീസ് അറിയിച്ചു.
Read more

മംഗളൂരുവിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നുപേര്‍ കൂടി അറസ്റ്റില്‍

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്ന കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍.ഹാസനില്‍ താമസിക്കുന്ന ബണ്ടാള്‍ ഫറങ്കിപേട്ട് സ്വദേശി നൗഷാദ് (വാമഞ്ചൂര്‍ നൗഷാദ്-39) കല്ലവരു ആശ്രയ കോളനിയിലെ അസ്ഹറുദ്ദീന്‍ (അജ്ജു-29), ഉഡുപ്പി കാപ്പു സ്വദേശി അബ്ദുള്‍ഖാദര്‍ (നൗഫല്‍-24) എന്നിവരാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) പോലീസിന്റെ പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. മേയ് ഒന്നിന് രാത്രി ബജ്‌പെ കിന്നിപദവ് ക്രോസിലാണ് എട്ടുപേര്‍ ചേര്‍ന്ന് സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. വാമഞ്ചൂര്‍ നൗഷാദിന് […]
Read more

മംഗളൂരു സുഹാസ് ഷെട്ടി വധം: ഗുണ്ടാ കുടിപ്പകയെന്ന് സൂചന

മംഗളൂരു: മംഗളൂരു സുഹാസ് ഷെട്ടി കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് കണ്ടെത്തൽ. ഇതേതുടർന്ന് എട്ട് പേരെ അറസ്റ്റ് ചെയ്തെന്ന് വിവരം. സഫ്‍വാൻ എന്ന പ്രാദേശിക ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായത്. 2023-ൽ സഫ്‍വാനെ സുഹാസ് ഷെട്ടിയുടെ സുഹൃത്ത് പ്രശാന്ത് ആക്രമിച്ചിരുന്നു. അന്നത്തെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ സഫ്‍വാൻ പ്രശാന്തിനോട് പക സൂക്ഷിച്ചിരുന്നു. പ്രശാന്തിനെ സംരക്ഷിച്ച് നിർത്തിയത് സുഹാസ് ഷെട്ടിയായിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
Read more

മംഗളൂരുവിൽ മുത്തൂറ്റ് ഫിനാൻസിൽ കവർച്ചാ ശ്രമം; രണ്ട് മലയാളികൾ അറസ്റ്റിൽ

മംഗളൂരു: മുത്തൂറ്റ് ഫിനാൻസിൽ കവ‍‍ർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് മലയാളികൾ പിടിയിൽ. ഇടുക്കി രാജമുടി സ്വദേശി മുരളി (55), കാഞ്ഞങ്ങാട് അനത്തലെ വീട്ടിൽ ഹർഷാദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡെർലക്കട്ടെ ജംഗ്ഷന് സമീപമുള്ള മുത്തൂറ്റ് ഫിനാൻസിൽ മാർച്ച് 29-ന് രാത്രിയാണ് കവർച്ചാ ശ്രമം നടന്നത്. പുലർച്ചെ മൂന്ന് മണിയോടെ മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചിന്റെ വാതിൽ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുകയായിരുന്നു പ്രതികൾ. മോഷ്ടാക്കൾ പൂട്ടുകൾ തകർക്കാൻ ശ്രമിക്കുന്നതിനിടെ ധനകാര്യ […]
Read more

ചാർജ് ചെയ്യാൻവെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; ഇരുനില വീട് കത്തിനശിച്ചു, സംഭവം മംഗളൂരുവിൽ

മം​ഗളൂരു: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം. അപകടത്തിൽ വീട് കത്തി നശിച്ചു. മം​ഗളൂരു കർക്കള തെല്ലാരു റോഡിലെ മരതപ്പ ഷെട്ടി കോളനിയിൽ കിഷോർ കുമാർ ഷെട്ടി എന്നയാളുടെ വീടാണ് കത്തിനശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ആറ് മുറികളുള്ള ഇരുനില വീട്ടിൽ സംഭവമുണ്ടായത്. ഫോൺ ചാർജ് ചെയ്യാൻ വെച്ച സോഫയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വീട്ടുകാർ വ്യക്തമാക്കി. ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മുതലായ എല്ലാവിധ സാധനങ്ങളും കത്തിനശിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix