Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Mathewkuzhalnadan

മാസപ്പടി കേസ്; സിബിഐ അന്വേഷിക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

കോട്ടയം: മാസപ്പടി കേസിൽ ഉണ്ടായിരിക്കുന്ന നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കേസിലെ യഥാർഥ പ്രതി പിണറായി വിജയനാണെന്ന് തുടക്കം മുതൽ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി വിഷയത്തിലെ പോരാട്ടം എളുപ്പമായിരുന്നില്ലെന്നും ഇതിന്റെ പേരിൽ തനിക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മൂന്ന് വർഷം മുമ്പ് താൻ ഉന്നയിച്ച കാര്യങ്ങളാണ് ഇപ്പോൾ ശരിയാകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. മാസപ്പടി കേസിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും സംസ്ഥാന വിജിലൻസ് അല്ലെങ്കിൽ […]
Read more

കെപിസിസി അധ്യക്ഷ പദവി; കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ

ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി മാത്യു കുഴൽനാടൻ എംഎൽഎ കൂടിക്കാഴ്ച നടത്തി. അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകൾ സജീവമായി പരിഗണിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. കെ.സി. വേണുഗോപാലിന്റെ വസതിയിലെത്തിയ മാത്യു കുഴൽനാടൻ ഉച്ചഭക്ഷണത്തിന് ശേഷമാണ് മടങ്ങിയത്. കൂടിക്കാഴ്ചയിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തന്റെ താൽപര്യം മാത്യു കുഴൽനാടൻ വീണ്ടും അറിയിച്ചതായാണ് സൂചന. കെ.സി. പക്ഷത്തുനിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് […]
Read more

മാത്യു കുഴല്‍നാടനെതിരെ ED അന്വേഷണം; ചോദ്യം ചെയ്യല്‍ ഉടന്‍

കൊച്ചി: മാത്യു കുഴല്‍നാടനെതിരെ ED അന്വേഷണം. ചിന്നക്കന്നാല്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് അന്വേഷണം. ECIR രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസില്‍ റിസോര്‍ട്ട് മുന്‍ ഉടമയെ ചോദ്യം ചെയ്തു. മാത്യു കുഴല്‍നാടനെ ഉടന്‍ ചോദ്യം ചെയ്യും. 50 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മ്മിച്ചതെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡി നടപടി.ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടനെതിരെ നേരത്തെ ഇടുക്കി വിജിലന്‍സ് യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ 16-ാം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix