വി.ഡി സതീശന്റെ വനവാസ പ്രഖ്യാപനം അരാഷ്ട്രീയം; മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വനവാസ പ്രഖ്യാപനം തീർത്തും അരാഷ്ട്രീയമാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ വിമർശിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനം എന്നത് കേവലം ജയവും തോൽവിയും മാത്രം നോക്കി ചെയ്യേണ്ട ഒന്നല്ലെന്നും, ഭരണമുണ്ടെങ്കിൽ മാത്രം തുടരുകയും ഭരണമില്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്യുക എന്ന നിലപാട് ജനാധിപത്യ പ്രക്രിയയ്ക്ക് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വാദങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് പറഞ്ഞ റിയാസ്, രാഷ്ട്രീയമെന്നത് അധികാരത്തിന് അപ്പുറമുള്ള ഉത്തരവാദിത്തമാണെന്നും ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കണക്കുകൾ […]
Read more