കുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽ അരിയിൽ അലവി; യുഡിഎഫിൽ ചർച്ചകൾ സജീവം
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്ദമംഗലം നിയോജക മണ്ഡലത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവിയുടെ പേര് യുഡിഎഫ് സ്ഥാനാർഥിത്വ ചർച്ചകളിൽ സജീവം. കെ.എം.സി.സി ഉൾപ്പെടെ വിവിധ സംഘടനകളും പ്രവർത്തകരും അലവിയുടെ സ്ഥാനാർഥിത്വത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതായാണ് സൂചന. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കാലത്ത്, മണ്ഡലത്തിലെ അഞ്ച് പഞ്ചായത്ത് ഉൾപ്പെടെ എട്ട് പഞ്ചായത്തുകളിൽ പ്രവർത്തിച്ച ഭരണപരിചയം അലവിക്ക് അനുകൂല ഘടകമായി കണക്കാക്കപ്പെടുന്നു.ബ്ലോക്ക് പഞ്ചായത്ത് ഭരണകാലത്ത് നടപ്പാക്കിയ വികസന പദ്ധതികളും ജനങ്ങളുമായി അടുത്ത ബന്ധം […]
Read more