Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: movie

ദി സ്ക്രിപ്റ്റ് ക്രാഫ്റ്റുമായി പ്രഭാസ് ; സിനിമാമോഹികൾക്ക് പുത്തനവസരം

സ്വന്തമായി ഒരു സിനിമ ചെയ്യുക എന്ന സ്വപനമായി നടക്കുന്ന നിരവധി പേരുണ്ട്. അവരെ ആ സ്വപ്നത്തിലേക്ക് എത്തിക്കാൻ പുതിയ വെബ്‌സൈറ്റുമായി നടൻ പ്രഭാസ്. ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന പേരിൽ ആരംഭിക്കുന്ന വെബ്സൈറ്റ് സിനിമ മോഹികൾക്ക് അവസരങ്ങളുടെ ഒരു പുതിയ ലോകം തുറന്നിടുന്നു. തല്പരരായ എഴുത്തുകാര്‍ക്ക് തിരക്കഥയുടെ ആശയം സമര്‍പ്പിക്കാം. 250 വാക്കുകളില്‍ ഒതുക്കി വേണം സമർപ്പിക്കാൻ. ഈ ആശയങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ വായിക്കാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും റേറ്റിംഗ് നല്‍കാനും അവസരമുണ്ട്. വൈവിധ്യമായ പുതിയ കഥകള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടാണ് […]
Read more

‘ഐ ആം കാതലന്‍’ ട്രെയിലര്‍ എത്തി

നസ്ലിനെ കേന്ദ്രകഥാപാത്രമാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘ഐ ആം കാതലൻ’ എന്ന സിനിമയുടെ ട്രെയിലർ എത്തി. റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ നിന്ന് ഇതുവരെ കണ്ടെതെങ്കിൽ, ‘ഐ ആം കാതലൻ’-ൽ ത്രില്ലിങ് ആയ മുഹൂർത്തങ്ങൾക്കും പ്രാധാന്യം ഉണ്ടെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ നസ്‌ലിനൊപ്പം ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അനിഷ്‌മ ആണ് നായിക. നവംബർ എഴിനാണ് ചിത്രം തിയേറ്ററുകളില്‍ […]
Read more

‘’ഓശാന’’ വീഡിയോ ഗാനം പുറത്തിറങ്ങി

പുതുമുഖം ബാലാജി ജയരാജൻ,ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം,വർഷ വിശ്വനാഥ്,ഗൗരി ഗോപൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന ” ഓശാന” എന്ന ചിത്രത്തിലെ രണ്ടാമത്തെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. വിനായ്ക് ശശികുമാർ എഴുതി മെജോ ജോസഫ് സംഗീതം പകർന്ന് ഫ്രാങ്കോ സൈമൺ, രഞ്ജിനി ജോസ് എന്നിവർ ആലപിച്ച” അഴകേറും കാതൽ പൂവേ,അരികേ നീ പൂക്കും നേരം….”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. എം.ജെ.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബോബൻ സാമുവൽ, […]
Read more

“ദി പെറ്റ് ഡിക്ടറ്റീവ് “പൂർത്തിയായി

ഷറഫുദ്ദീൻ,അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിപ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന “ദി പെറ്റ് ഡിക്ടറ്റീവ് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നടൻ ഷറഫുദ്ദീൻ ആദ്യമായി നിർമാതാവാകുന്ന ചിത്രം കൂടിയാണ് “ദി പെറ്റ് ഡിക്ടറ്റീവ് “. തിരക്കഥ പ്രനീഷ് വിജയൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ്-അഭിനവ് സുന്ദർ നായ്ക്, സംഗീതം-രാജേഷ് മുരുഗേശൻ, പ്രൊഡക്ഷൻ ഡിസൈനർ-ദിനോ ശങ്കർ,ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ജയ് വിഷ്ണു,കോസ്റ്റ്യുംസ്- ഗായത്രി കിഷോർ, […]
Read more

‘അൻപോട് കൺമണി’യിലെ ‘വടക്ക് ദിക്കിലൊരു’ ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി

അർജുൻ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ഫീൽ-ഗുഡ് എന്റർടെയിനർ ‘അൻപോട് കൺമണി’യിലെ ‘വടക്ക് ദിക്കിലൊരു’ വിൻ്റെ ഗാനത്തിന്‍റെ വിഡിയോ പുറത്തിറങ്ങി. വിവാഹാഘോഷങ്ങൾ മനോഹരമായി അവതരിപ്പിക്കുന്ന ഈ ഗാനത്തിന് മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിതാര കൃഷ്ണകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ഇതിനോടകം തന്നെ ട്രെൻഡിംഗ് ആയിരുന്നു. 123മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ചിത്രം 2024 നവംബർ എട്ടിന് തിയേറ്ററുകളിലെത്തും.
Read more

ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പർഹീറോ ചിത്രം ‘മഹാകാളി’ ഒരുങ്ങുന്നു

ഹനുമാൻ സിനിമയുടെ സംവിധായകനും എഴുത്ത് കാരനുമായ പ്രശാന്ത് വർമ ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്നു. മഹാകാളി എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പ്രശാന്ത് സിനിമാറ്റിക് യൂണിവേഴ്‌സിലെ മുന്നാമത്തെ ചിത്രമായിരിക്കും മഹാകാളി. ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ സൂപ്പർഹീറോ ചിത്രമാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. സൂപ്പർഹിറ്റായ ഹനുമാൻ ആയിരുന്നു പ്രശാന്ത് സിനിമാറ്റിക്ക് യുണിവേഴ്സിലെ ആദ്യത്തെ ചിത്രം. നിലവിൽ പ്രശാന്ത് സംവിധാനം ചെയ്യുന്ന സിംബ എന്ന ചിത്രമാണ് രണ്ടാമതായി പി.സി.യുവിൽ ഒരുങ്ങുന്നത്. പ്രശാന്ത് യൂണിവേഴ്സിലെ മൂന്നാം ചിത്രമായ […]
Read more

‘അവനെ വെച്ചാൽ മതി, ആ സിനിമയിൽ നന്നായി അഭിനയിച്ചിട്ടുണ്ട്’

മികച്ച അഭിനയത്തിലൂട ജനഹൃദയങ്ങളിലും മലയാള സിനിമാ മേഖലയിലും ഇടംനേടിക്കൊണ്ടിരിക്കുന്ന താരമാണ് ഹക്കീം ഷാജഹാൻ. ബസൂക്കയിൽ മമ്മൂട്ടിയാണ് തന്നെ തെരഞ്ഞെടുത്തതെന്നാണ് ഹക്കീം പറയുന്നത്. ‘പ്രണയവിലാസം എന്ന ചിത്രം കണ്ടതിന് ശേഷം മമ്മൂക്കയാണ് എന്നെ ബസൂക്കയിലേക്ക് നിർദേശിച്ചത്. ‘അവനെ വെച്ചാൽ മതി, ആ സിനിമയിൽ നന്നായി അഭിനയിച്ചിട്ടുണ്ട്’ എന്ന് മമ്മൂക്ക പറഞ്ഞതായി നേരത്തെ അറിഞ്ഞിരുന്നു. ചിത്രം മമ്മൂക്ക കുടുംബമായി ഇരുന്നാണ് കണ്ടത്. മൂന്ന് ആർട്ടിസ്റ്റുകൾ വന്നതിൽ എന്നെ സെലക്ട് ചെയ്തത് മമ്മൂക്കയാണ്. ബസൂക്കയുടെ ചിത്രീകരണം തുടങ്ങി രണ്ട് മൂന്ന് ദിവസം […]
Read more

‘ടെസ്റ്റ്’ നേരിട്ട് ഒ.ടി.ടി റിലീസിനൊരുങ്ങുന്നു

മമ്മൂട്ടി ചിത്രമായ ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന നയന്‍താര ചിത്രം ടെസ്റ്റ് നേരിട്ട് ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. സ്‌പോർട്‌സ് ത്രില്ലര്‍ ഡ്രാമയാണ് ടെസ്റ്റ്. എന്നാൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. നയൻതാരക്കൊപ്പം മലയാളി താരം മീരജാസ്മിനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാധവൻ, സിദ്ധാർത്ഥ്, കാളി വെങ്കട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.ഗായിക ശക്തി ശ്രീ ഗോപാൽ ആണ് ടെസ്റ്റിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മുക്കുത്തി അമ്മൻ, നേട്രികൺ, ഒ2, […]
Read more

വേട്ടയ്യനെത്താൻ തയ്യാറെടുക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് താരങ്ങളുടെ പ്രതിഫലം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ചെത്തുന്ന ചിത്രം വേട്ടയ്യൻ. 33 വര്‍ങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. ഒക്ടോബർ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. രജനിക്കും ബച്ചനും പുറമെ മലയാളി താരങ്ങളായ മഞ്ജു വാരിയർ, ഫഹദ് ഫാസിൽ എന്നിവരും പടത്തിൽ പ്രധാനപ്പെട്ട റോളിലെത്തുന്നുണ്ട്. റിലീസിനോടടുക്കുമ്പോൾ അഭിനേതാക്കൾ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രമുഖ എന്‍റർടെയൻമെന്‍റ് സൈറ്റാണ് താരങ്ങളുടെ പ്രതിഫല വിവരം പുറത്തുവിട്ടത്. വേട്ടയ്യനായി സൂപ്പർസ്റ്റാർ രജനികാന്ത് 100 മുതൽ […]
Read more

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ “ഡി.എൻ.എ” ഒ.ടി.ടിയിലേയ്ക്ക്

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച് ഹിറ്റ്‌മേക്കർ ടിഎസ് സുരേഷ്ബാബു സംവിധാനം ചെയ്ത് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ “ഡി.എൻ.എ” ഉടൻ ഒ.ടി.ടിയിലേയ്ക്ക്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ്, ആക്ഷൻ, ത്രില്ലർ ജോണറിലുള്ള ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചത് എകെ സന്തോഷാണ്. മമ്മൂട്ടിയുടെ സഹോദരീപുത്രൻ അഷ്ക്കർ സൗദാനും ഹന്ന റെജി കോശിയും നായികാനായകരായ ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി റായ് ലക്ഷ്മി, റേച്ചൽ പുന്നൂസ് ഐപിഎസ് എന്ന പോലീസ് ഓഫീസറുടെ വേഷം അവതരിപ്പിച്ചിരുന്നു. ബാബു ആന്‍റണി, രൺജി […]
Read more

Recent News

Advertisement
WhiteswanTV Footer