പട്‌ന: വീണ്ടും വിവാദ പരാമര്‍ശവുമായി ബീഹാര്‍ എംപി പപ്പു യാദവ്. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ദേശീയതലത്തില്‍ വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. പിന്നാലെയാണ് പുതിയ പരാമര്‍ശവും. തനിക്ക് നോട്ടീസ് അയച്ച വനിതാ കമ്മീഷന് മറുപടിയായി, 70 മുതല്‍ 80 ശതമാനം വരെ രാഷ്ട്രീയക്കാര്‍ അശ്ലീല വിഡിയോ കാണുന്നവരാണെന്നും അത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞത്.
സഭയില്‍ പോലും ഇത് പറഞ്ഞിട്ടുണ്ട്. തന്റെ ഫോണ്‍ വേണമെങ്കില്‍ പരിശോധിക്കാം, മറ്റുള്ളവരുടേതും പരിശോധിക്കട്ടെ. താന്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. പുരുഷ രാഷ്ട്രീയക്കാര്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്. 155 ഓളം പുരുഷ രാഷ്ട്രീയക്കാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും പപ്പു യാദവ് പറഞ്ഞു.




