Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: movie

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ “ഡി.എൻ.എ” ഒ.ടി.ടിയിലേയ്ക്ക്

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച് ഹിറ്റ്‌മേക്കർ ടിഎസ് സുരേഷ്ബാബു സംവിധാനം ചെയ്ത് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ “ഡി.എൻ.എ” ഉടൻ ഒ.ടി.ടിയിലേയ്ക്ക്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ്, ആക്ഷൻ, ത്രില്ലർ ജോണറിലുള്ള ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചത് എകെ സന്തോഷാണ്. മമ്മൂട്ടിയുടെ സഹോദരീപുത്രൻ അഷ്ക്കർ സൗദാനും ഹന്ന റെജി കോശിയും നായികാനായകരായ ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി റായ് ലക്ഷ്മി, റേച്ചൽ പുന്നൂസ് ഐപിഎസ് എന്ന പോലീസ് ഓഫീസറുടെ വേഷം അവതരിപ്പിച്ചിരുന്നു. ബാബു ആന്‍റണി, രൺജി […]
Read more

‘ജമീലാന്‍റെ പൂവന്‍കോഴി’ തിയേറ്ററുകളിലേക്ക്

കൊച്ചി: ടൈറ്റിൽ കഥാപാത്രമായ ജമീലയായി ബിന്ദുപണിക്കര്‍ എത്തുന്ന ‘ജമീലാന്‍റെ പൂവന്‍കോഴി’ തിയേറ്ററുകളിലേക്ക്. നവാഗതനായ ഷാജഹാനാണ് സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ രണ്ട് ഗാനങ്ങളും, ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. നര്‍മ്മരസങ്ങളായ ജീവിതമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി നമുക്ക് ചുറ്റും നടക്കുന്ന സാമൂഹിക പ്രശ്നങ്ങളെ വെള്ളിത്തിരയിലെത്തിക്കുന്ന ജമീലാന്‍റെ പൂവന്‍കോഴി ഈ മാസം തിയേറ്ററിലെത്തും. ഇത്ത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്.അവിടെയൊരു കോളനിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളിലൂടെയാണ് […]
Read more

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സം​ഗീതസംവിധായകനെതിരേ രൂക്ഷവിമർശനം

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേശ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. പകരം സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടർന്ന് […]
Read more

‘ഗുരുവായൂർ അമ്പലനടയിൽ’ ചിത്രത്തിൻ്റെ സെറ്റിൻ്റെ അവശിഷ്ടം കത്തിച്ചു: പ്രദേശവാസികൾക്ക് ശ്വാസതടസം നേരിട്ടതായി പരാതി

കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനായി ഏലൂരിൽ തയാറാക്കിയ സെറ്റ് പൊളിച്ചു മാറ്റിയതിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ടു കത്തിച്ചത് സെറ്റ് പൊളിച്ചു നീക്കാൻ കരാർ ഏറ്റെടുത്തവരുടെ ജീവനക്കാരെന്ന് നാട്ടുകാർ. പുക ശ്വസിച്ച് പ്രദേശവാസികളായ കുട്ടികളിൽ പലർക്കും ശ്വാസതടസമുണ്ടായി. പ്ലാസ്റ്റിക്, ഫൈബർ, മരത്തടി അടക്കമുള്ള വസ്തുക്കള്‍ കൂട്ടിയിട്ട ഏഴു മാലിന്യക്കൂനകളാണ് കത്തിച്ചത്.ആദ്യത്തെ മാലിന്യക്കൂന കത്തിച്ചപ്പോൾ തന്നെ നാട്ടുകാരിൽ ചിലർ വിലക്കിയിരുന്നെങ്കിലും ജീവനക്കാർ കേട്ടില്ലെന്ന് ആക്ഷേപമുണ്ട്. മാലിന്യം കത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു നഗരസഭാ അധികൃതർ വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു പ്രദേശത്തെയാകെ പ്രതിസന്ധിയിലാക്കിയ സംഭവം. […]
Read more

‘കൊണ്ടൽ’; ആർ.ഡി.എക്സിന് ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്‍റെ പുതിയ ചിത്രം

ആർ.ഡി.എക്സിന്‍റെ വൻ വിജയത്തിനു ശേഷം വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയാ പോൾ നിർമിക്കുന്ന പുതിയ ചിത്രമായ ‘കൊണ്ടൽ’ ടൈറ്റിൽ ലോഞ്ചിങ് നടന്നു. പുതുമുഖമായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകൻ ആന്‍റണി വർഗീസാണ്. കടലിൽ നിന്നും കരയിലേക്കു വീശുന്ന നാലാം കാറ്റിനെയാണ് കൊണ്ടൽ എന്നു പറയുന്നത്. കടലാണ് ചിത്രത്തിന്‍റെ പ്രധാന പശ്ചാത്തലം. ചിത്രത്തിന്‍റെ 90 ശതമാനം വരുന്ന രംഗങ്ങളും കടലാണ്. 110 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ സിനിമക്ക് വേണ്ടി വന്നത്. രാമേശ്വരം, അഞ്ചുതെങ്ങ്, […]
Read more

പ്രിയദര്‍ശന്‍ ചിത്രത്തില്‍ സെയ്‍ഫ് അലി ഖാന്‍ നായകനാകുന്നു

തെന്നിന്ത്യയില്‍ നിന്ന് പോയി ബോളിവുഡില്‍ തുടര്‍ വിജയങ്ങള്‍ നേടിയ ചുരുക്കം സംവിധായകരുടെ നിരയിലാണ് പ്രിയദര്‍ശന്‍റെ സ്ഥാനം. 2021 ല്‍ പുറത്തെത്തിയ ഹംഗാമ 2 ആണ് പ്രിയന്‍റെ സംവിധാനത്തില്‍ അവസാനമെത്തിയ ഹിന്ദി ചിത്രം. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ബോളിവുഡില്‍ കൂടുതല്‍ ചിത്രങ്ങളില്‍ നായകനായ അക്ഷയ് കുമാറിനൊപ്പം അദ്ദേഹത്തിന്‍റെ ഒരു പുതിയ ചിത്രം വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് ആരംഭിക്കുന്നതിന് മുന്‍പ് ഹിന്ദിയില്‍ അദ്ദേഹത്തിന്‍റെ മറ്റൊരു ചിത്രം ഉണ്ടായേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സെയ്ഫ് അലി ഖാനെ നായകനാക്കി […]
Read more

വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’യിൽ പ്രഭാസും

വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘കണ്ണപ്പ’യിൽ പ്രഭാസ് ജോയിൻ ചെയ്തു. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പരമശിവൻ്റെ ഭക്തനായ ഭക്തകണ്ണപ്പയുടെ അചഞ്ചലമായ ഭക്തിയെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്. മോഹൻലാൽ, അക്ഷയ് കുമാർ, മോഹൻ ബാബു, ശരത് കുമാർ, ബ്രഹ്മാനന്ദം എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങൾ അഭിനയിക്കുന്നത്. വിഷ്ണു മഞ്ചുവിന്റെ വാക്കുകൾ, “എന്റെ പ്രിയ സുഹൃത്ത് പ്രഭാസിനൊപ്പം വിവിധ ഭാഷങ്ങളിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നതോടെ ‘കണ്ണപ്പ’ പൂർണ്ണമായും പാൻ […]
Read more

ബില്ല വീണ്ടും വരുന്നു

തമിഴകത്ത് റീ റിലീസിന്റെ കാലമാണ്. പഴയ വമ്പൻ ഹിറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് വീണ്ടും എത്തുകയാണ്. അജിത്തിന്റെ ബില്ലയും വീണ്ടും റീലീസാകുകയാണ്. മെയ് ഒന്നിനാണ് അജിത്തിന്റെ ബില്ല തിയേറ്ററുകളിലേക്ക് വീണ്ടുമെത്തുക. പല തവണ റീ റിലീസ് ചെയ്‍ത ചിത്രമാണ് ബില്ല. എത്ര കണ്ടാലും അജിത് ആരാധകര്‍ക്ക് ചിത്രം മടക്കുന്നില്ല എന്നാണ് പ്രതികരണങ്ങള്‍ തെളിയിക്കുന്നു. അജിത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് വീണ്ടും ചിത്രം റിലീസ് ചെയ്യുന്നത്. അജിത്തിന്റെ നായികയായി നയൻതാരയെത്തിയും വിഷ്‍ണുവര്‍ദ്ധൻ സംവിധാനം ചെയ്‍തു നിരവ് ഷാ ഛായാഗ്രാഹണം നിര്‍വഹിച്ചും 2007ല്‍ […]
Read more

വീണ്ടും പൊലീസ് വേഷത്തില്‍ ജോജു ജോർജ്; ‘ആരോ’ തീയേറ്ററുകളിലേക്ക്

ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആരോ’ മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസിൽ പ്രദർശനത്തിനെത്തുന്നു. ചിത്രത്തിൽ സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. വി […]
Read more

‘ദി കേരള സ്റ്റോറി’ തൽക്കാലം പ്രദർശിപ്പിക്കില്ല: താമരശ്ശേരി രൂപത

കോഴിക്കോട്: ‘ദി കേരള സ്റ്റോറി’ തൽക്കാലം പ്രദർശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ താമരശ്ശേരി രൂപത. രൂപതയ്ക്കു കീഴിലെ 120 കെ.സി.വൈ.എം യൂനിറ്റുകളിൽ ശനിയാഴ്ച സിനിമ പ്രദർശിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിന് മുൻപ് സിനിമ പ്രദർശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചർച്ചകളിൽനിന്നും വിട്ടുനിൽക്കണം എന്നുമുള്ള തീരുമാനത്തിലേക്കാണ് രൂപത ഇപ്പോൾ എത്തിയിരിക്കുന്നത്. താമരശ്ശേരി രൂപത ബിഷപ്പ് ഇതുസംബന്ധിച്ച നിർദേശം കെസിവൈഎമ്മിന് നൽകിയെന്നാണ് വിവരം. ചിത്രം പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നതിനുപിന്നാലെയാണ് നിലപാട് മാറ്റം. ശനിയാഴ്ച വൈകീട്ട് കെസിവൈഎം എക്സിക്യൂട്ടീവ് കമ്മറ്റി യോ​ഗം ചേരുന്നുണ്ട്. ചിത്രം […]
Read more

Recent News

Advertisement
WhiteswanTV Footer