സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MV Govindan

ഉമ്മന്‍ ചാണ്ടി ഉപേക്ഷിച്ച പദ്ധതി; രാഷ്ട്രീയ പകപോക്കലെന്ന് എംവി ഗോവിന്ദന്‍

കോഴിക്കോട്: ദേശിയപാത ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ മരുമകന്‍ ആയതു കൊണ്ടല്ല റിയാസ് പൊതുമരാമത്ത് മന്ത്രിയായത്. ഉമ്മന്‍ ചാണ്ടി ഉപേക്ഷിച്ച പദ്ധതി എല്‍ഡിഎഫ് ഇച്ഛാശക്തിയോടെ പൂര്‍ത്തിയാക്കിയതാണ്. ബിജെപി അധ്യക്ഷന്‍ ഏത് പ്രോട്ടോക്കോള്‍ പ്രകാരമാണ് വേദിയിലിരിക്കുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ദേശിയപാതയില്‍ റോഡ്‌ഷോ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read more

വികസനമുന്നേറ്റ ജാഥയ്ക്ക് കൊടുവള്ളിയിൽ ഉജ്ജ്വല സ്വീകരണം

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക് കൊടുവള്ളിയിൽ ഉജ്ജ്വല സ്വീകരണം. മുക്കത്തെ സ്വീകരണത്തിനുശേഷം കൊടുവള്ളിയിലെത്തിയ ജാഥയെ മണ്ഡലാതിർത്തിയായ കൊടുവള്ളി നഗരസഭയിലെ കുറുങ്ങാട്ടക്കടവ് പാലത്തിന് സമീപം സ്വീകരിച്ച് ജില്ലാ മണ്ഡലം നേതാക്കളുടെ നേതൃത്വത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരകേന്ദ്രമായ കൊടുവള്ളിയിലേക്ക് ആനയിച്ചു. കൊടുവള്ളി ടൗണിൽ നിന്നും നൂറ് മീറ്റർ അകലെ നിന്ന് ജാഥാ ക്യാപ്ടനെ തുറന്ന ജീപ്പിൽ ശിങ്കാരിമേളം, ബാൻ്റ് മേളം തുടങ്ങിയ വാദ്യമേളങ്ങളോടെ അകമ്പടിയോടെ […]
Read more

എൽഡിഎഫ് കൊടുവള്ളി മണ്ഡലം പ്രചാരണജാഥ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഫെബ്രുവരി ആറിന് വൈകിട്ട് 4 മണിക്ക് കൊടുവള്ളിയിൽ എത്തിച്ചേരുന്ന എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന സന്ദേശ ജാഥയുടെ ഭാഗമായി കൊടുവള്ളി മണ്ഡലത്തിലെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ വികസന മുരടിപ്പിനെതിരെ വി വസീഫ് നയിക്കുന്ന കൊടുവള്ളി നിയോജക മണ്ഡലം എൽഡിഎഫ് പ്രചരണ ജാഥയുടെ ഉദ്ഘാടനം നരിക്കുനിയിൽ നാഷണൽ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ എ പി അബ്ദുൽ വഹാബ് നിർവഹിച്ചു. മജീദ് മഠത്തിൽ അധ്യക്ഷനായി. ജാഥാ ലീഡർ വി വസീഫ്, പ്രേംഭാസിൻ, കെ ബാബു, […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; ‘ഇടതുമുന്നണിക്ക് തിരിച്ചടിയില്ല’: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് തിരിച്ചടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ഇടത് മുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും എ വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ കമ്മിറ്റികള്‍ ഈ മാസം തന്നെ ചേരുമെന്നും തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ യുഡിഎഫും ബിജെപിയുമായി ധാരണയുണ്ടായിയെന്നും സിപിഎമ്മിനെതിരെ കപട മുദ്രാവാക്യം ഉണ്ടായെന്നും ഗോവിന്ദന്‍ ആരോപിച്ചു. സംസ്ഥാനമൊട്ടാകെ എടുത്താല്‍ ബിജെപി മുന്നേറ്റമില്ലെന്ന് പറഞ്ഞ ഗോവിന്ദന്‍, കോണ്‍ഗ്രസമുമായി ഒരിടത്തും സഹകരിക്കില്ലെന്നും […]
Read more

കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവ്: എം വി ഗോവിന്ദൻ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത വി എസ് വിട്ടു പിരിഞ്ഞുവെന്ന് സംസ്ഥാന സെക്രട്ടറി അനുശോചിച്ചു. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർദേശം നൽകി. എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് തീരുമാനം. ഇന്ന് രാത്രി അവിടെ പൊതുദര്‍ശനമുണ്ടാവും. നാളെ ഒൻപത് മണിക്ക് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. ഉച്ചയ്ക്ക് ശേഷം […]
Read more

നിലമ്പൂർ സീറ്റ് എൽഡിഎഫ് നിലനിർത്തുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ സീറ്റ് എൽഡിഎഫ് നിലനിർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിനെ വിലയിരുത്തിലാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. തിരഞ്ഞെടുപ്പിൽ അൻവർ വിഷയം ഉന്നയിക്കില്ല. എൽഡിഎഫ് സ്ഥാനാർഥിയെ 30തിന് പ്രഖ്യാപിക്കും . ഇടത് മുന്നണിക്ക് മൂന്നാംമൂഴം ഉണ്ടാകുമെന്നാണ് കേരളം ഒന്നടങ്കം പ്രതീക്ഷിക്കുന്നത് . വലിയ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനവും കേന്ദ്രസർക്കാർ അവഗണനയും പ്രചരണ വിഷയമാക്കും. യുഡിഎഫിന്റെ വികസനവിരുദ്ധ നിലപാട് തുറന്നു കാട്ടും. സ്ഥാനാർത്ഥിയുടെ പരിചയസമ്പന്നതയല്ല വിജയത്തെ അടിസ്ഥാനപ്പെടുന്നതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ […]
Read more

എല്‍ഡിഎഫിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നുവെങ്കിൽ പദ്ധതി ഇല്ല: എം വി ഗോവിന്ദൻ

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ പരിഹാസത്തിനും ആരോപണങ്ങൾക്കും മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഴിഞ്ഞം പദ്ധതി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടവരാണ് പ്രതിപക്ഷം ,പദ്ധതി നടപ്പിലാക്കരുത് എന്ന് ഒരിക്കലും സിപിഐഎം ആവശ്യപ്പെട്ടിട്ടില്ല. ബിജെപിയും കോൺഗ്രസ്സും കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. കേന്ദ്ര സർക്കാരാണ് ക്ഷണിക്കുന്നവരുടെ പട്ടികയിൽ അന്തിമ തീരുമാനമെടുത്തത്. ചടങ്ങിലേക്ക് കേന്ദ്രം തന്നെ ക്ഷണിച്ചിട്ടില്ല എന്നും പക്ഷേ താൻ പോകുമെന്നും എവിടെപ്പോയി ഇരുന്ന് പങ്കെടുക്കാന്‍ സാധിച്ചാലും പരിപാടിയില്‍ അങ്ങനെ പങ്കെടുക്കും […]
Read more

റോഡിൽ പന്തൽകെട്ടി പാർട്ടി പരിപാടി: എം.വി. ഗോവിന്ദന് ഫെബ്രുവരി 12-ന് ഹൈക്കോടതി മുന്‍പാകെ ഹാജരാകാൻ നിർദേശം

കൊച്ചി: രാഷ്ട്രീയപാര്‍ട്ടികള്‍ വഴിതടസ്സപ്പെടുത്തി പരിപാടികള്‍ സംഘടിപ്പിച്ചതിലുള്ള കോടതിയലക്ഷ്യ കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഫെബ്രുവരി 12-ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഫെബ്രുവരി 10-ന് മറ്റുരാഷ്ട്രീയനേതാക്കള്‍ക്കൊപ്പം ഹാജരാകണമെന്നാണ് നേരത്തെ എം.വി. ഗോവിന്ദനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, എം.വി.ഗോവിന്ദന്‍ ഇതില്‍ ഇളവുതേടി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഫെബ്രുവരി 12-ന് വൈകീട്ട് നാലുമണിക്ക് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് തടസപ്പെടുത്തി സി.പി.എം. സമ്മേളനം സംഘടിപ്പിച്ചതിലാണ് എം.വി.ഗോവിന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിന് […]
Read more

കോടതി തീരുമാനം വരട്ടെ: മുകേഷ് എംഎൽഎ ആയി തുടരും; എംവി ഗോവിന്ദന്‍

നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള നടിയുടെ പീഡനപരാതി തെളിഞ്ഞിട്ടും മുകേഷിനെ തള്ളിക്കളയാതെ സിപിഎം . മുകേഷ് എംഎൽഎ ആയി തുടരുമെന്നും കോടതി തീരുമാനം വരട്ടെ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം സർക്കാരും പാർട്ടിയും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന്‍ വ്യക്തമാക്കി. മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്നും കുറ്റം തെളിഞ്ഞതായും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. വാട്ട്സ് ആപ്പ് ചാറ്റുകളും […]
Read more

ഡിസിസി ട്രഷററുടെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എം വി ഗോവിന്ദന്‍

കോഴിക്കോട്: ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണം കൊലപാതകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മരിച്ചവരുടെ കുടുംബത്തെ പോലും അപമാനിച്ചവരാണ് കെ സുധാകരനും വി ഡി സതീശനും. ആരോപണവിധേയനായ ഐ സി ബാലകൃഷ്ണന്‍ എത്രയും പെട്ടെന്ന് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നിരപരാധികളായവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. സാമ്പത്തികമായുള്ള വഴികള്‍ അടഞ്ഞപ്പോഴാണ് ആത്മഹത്യ. മരിച്ചവരുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചാല്‍ കൊലപാതകമാണെന്ന് മനസ്സിലാകും. സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടും. […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.