Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: National

സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍ ഗവായിയെ ശിപാര്‍ശ ചെയ്തു; സത്യപ്രതിജ്ഞ മേയ് 14ന്

ഡല്‍ഹി: ഇന്ത്യയുടെ 52-ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായിയെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ശിപാര്‍ശ ചെയ്തു. മേയ് 13ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചതിന് ശേഷം മേയ് 14ന് ബി.ആര്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്യും. അടുത്ത നവംബറിലാണ് ഗവായ് വിരമിക്കുന്നത്. അതുവരെയുള്ള ആറ് മാസം ജസ്റ്റിസ് ഗവായ് ആയിരിക്കും സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. 2007 ല്‍ രാജ്യത്തെ പരമോന്നത ജുഡീഷ്യല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് ശേഷം ചീഫ് […]
Read more

ലഖ്‌നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ തീപിടിത്തം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ലഖ്‌നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം. അപകടത്തെ തുടര്‍ന്ന് ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ആശുപത്രിയില്‍ നിന്നും മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. അപകട വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി.ആശുപത്രിയുടെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. പുക ഉയരുന്നത് കണ്ടതോടെ ആശുപത്രി ജീവനക്കാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഗുരുതരമായ അവസ്ഥയില്‍ കഴിയുന്ന രോഗികളെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.ഉടനടി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. […]
Read more

ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആശുപത്രിയില്‍

ന്യൂഡൽഹി: ആര്‍ജെഡി ദേശീയ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് 76 കാരനായ ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ നില പരിശോധിച്ച് വരികയാണ്. പട്‌നയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ലാലു പ്രസാദിനെ രാത്രിയോടെ എയിംസിലേക്ക് മാറ്റിയത്.രക്തത്തില്‍ പഞ്ചസാരയുടെ അളവ് അമിതമായ അളവില്‍ കൂടിയത് ഹൃദയത്തെ ബാധിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.
Read more

കടമ്പ കടന്ന് വഖഫ് നിയമഭേദഗതി ബില്‍

ന്യൂഡല്‍ഹി: ഒടുവിൽ നീണ്ടുനിന്ന ചര്‍ച്ചകൾക്കും വോട്ടെടുപ്പിനും ഒടുവിൽ വഖഫ് ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ തള്ളിയാണ് ബിൽ പാസാക്കിയത്. ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 232 അംഗങ്ങൾ എതിർത്തു. എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെ സി വേണുഗോപാല്‍, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണൻ, ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ളവർ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. മികച്ച ചര്‍ച്ചയാണ് ഉണ്ടായതെന്ന് കേന്ദ്ര പാർലമെൻ്റ്കാര്യ മന്ത്രി കിരണ്‍ റിജിജു […]
Read more

മണിപ്പൂരിൽ അഫ്സ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സംഘർഷാവസ്ഥ നിലനിൽക്കുന്ന മണിപ്പൂരിൽ അഫ്സ നീട്ടി കേന്ദ്ര സർക്കാർ. നിലവിൽ രാഷ്ട്രപതി ഭരണം തുടരുന്ന മേഖലയിൽ ആറുമാസത്തേക്കാണ് സൈന്യത്തിന് സമ്പൂർണ അധികാരം നൽകുന്ന അഫ്സ നീട്ടിയത്.ക്രമസമാധാന നില വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. അതേസമയം 13 പൊലീസ് സ്റ്റേഷൻ പരിധികൾ ഒഴിവാക്കി കൊണ്ടാണ് അഫ്‌സ നീട്ടിയത്. സുപ്രീംകോടതി ജഡ്ജിമാരുടെ ആറംഗസംഘം നടത്തിയ മണിപ്പൂർ സന്ദർശനത്തിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. സമീപ സംസ്ഥാനങ്ങളായ നാഗാലാൻഡ് അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും ആറുമാസത്തേക്ക് അഫ്സ കാലാവധി നീട്ടിയിട്ടുണ്ട്.
Read more

കുടകിൽ കൂട്ടക്കൊല; ഭാര്യയെയും മകളെയും മാതാപിതാക്കളേയും കൊലപ്പെടുത്തി; വയനാട് സ്വദേശി അറസ്റ്റിൽ

കുടക്: ഭാര്യയെയും മകളെയും ഉൾപ്പടെ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ കുടകിലാണ് സംഭവം. വയനാട് തിരുനെല്ലി സ്വദേശിയായ ഗിരീഷാണ് കുടുംബത്തെ കൊലപ്പെടുത്തിയത്. ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യാപിതാവ് കരിയ (75), മാതാവ് ഗൗരി (70) എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ വയനാട് തലപ്പുഴയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. അവിടെ നിന്നുമാണ് പോലീസ് പ്രതിയെ പിടികൂടിയത്. മദ്യലഹരിയിൽ ആണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് സൂചന. വ്യാഴാഴ്ച വൈകീട്ട് കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം […]
Read more

രാജീവ്‌ ചന്ദ്രശേഖർ പുതിയ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഔദ്യോഗിക പ്രഖ്യാപനം നാളെ

ന്യൂഡൽഹി: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേൽക്കും. കോർ കമ്മിറ്റി യോഗത്തിലാണു സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തത്. 2006 മുതല്‍ കർണാടകയിൽ നിന്നും മൂന്നുതവണ രാജ്യസഭയിൽ എത്തിയിട്ടുണ്ട്. 2021 ല്‍ രണ്ടാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എംകെ ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകനായി 1964 ല്‍ അഹമ്മദാബ്ദിലാണ് രാജീവിന്‍റെ ജനനം. ബെഗളൂരിവില്‍ ബിസിനസുകാരനായി വളർന്നു. വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994 ല്‍ ഇന്ത്യന്‍ […]
Read more

പത്മ അവാര്‍ഡുകള്‍; നാമനിര്‍ദ്ദേശങ്ങള്‍ സമർപ്പിക്കാൻ അവസരം

പത്മ അവാര്‍ഡുകള്‍ക്കായുള്ള ഓണ്‍ലൈന്‍ നാമനിര്‍ദ്ദേശങ്ങള്‍ സമർപ്പിക്കുന്നതിന് തുടക്കമായി. ജൂലൈ 31വരെയാണ് നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും സ്വീകരിക്കുന്നത്. അവാർഡുകൾക്കായുള്ള നാമനിർദേശങ്ങൾ രാഷ്ട്രീയ പുരസ്‌കാര പോര്‍ട്ടലിൽ (https://awards.gov.in ) ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്. കല, സാഹിത്യം & വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, ശാസ്ത്രം & എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങള്‍, സിവില്‍ സര്‍വീസ്, വ്യാപാരം & വ്യവസായം തുടങ്ങിയ മേഖലകളില്‍ നേട്ടം കൊയ്തവരെയാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. വംശം, തൊഴില്‍, സ്ഥാനം, ലിംഗഭേദം എന്നിവയില്ലാതെ എല്ലാ വ്യക്തികളും ഈ അവാര്‍ഡിന് അര്‍ഹരാണ്. ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും […]
Read more

ഹോളി ആഘോഷനിറവിൽ രാജ്യം; ഇന്ന് ഹോളി

നിറങ്ങളിൽ നീരാടാൻ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. നിറങ്ങളും മധുരപലഹാരവും ഒക്കെയായി ഹോളി ആഘോഷിക്കാൻ വിപണിയും സജ്ജമാണ്. രാവിലെ മുതൽ ആഘോഷം ആരംഭിക്കും. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പരസ്പരം നിറങ്ങൾ വിതറും. ഹോളി ആഘോഷത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരങ്ങളിൽ ഒരുക്കിയിരിക്കുന്നത്. തലേദിവസം ഹോളിക ദഹൻ, പിറ്റേ ദിവസം നിറങ്ങളുടെ ഉത്സവമായ ഹോളി ഈ രീതിയിലാണ് ആഘോഷം. രണ്ടു ദിവസങ്ങളിലായി നിറങ്ങൾ കൊണ്ടുള്ള ഒരു ഉത്സവം തന്നെയാണ് തീർക്കുക. ആഘോഷം കുടുംബത്തിലും ബന്ധങ്ങളിലും സന്തോഷവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.
Read more

എസ് ജയശങ്കറിന് നേരെ ആക്രമണം; പിന്നില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് നേരെ ലണ്ടനില്‍ വെച്ച് ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഖലിസ്ഥാന്‍ വാദികള്‍. കാറിലേക്ക് കയറിയ ജയശങ്കറിന് അടുത്തേക്ക് ഖാലിസ്ഥാന്‍ വാദികള്‍ പാഞ്ഞെടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മന്ത്രിക്ക് പരിക്കുകളൊന്നും തന്നെയില്ല. സംഭവത്തില്‍ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ജയശങ്കറിനെ ആക്രമിക്കാന്‍ ഒരുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അജ്ഞാതനായ ഒരാള്‍ മന്ത്രിയുടെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടര്‍ന്ന് ഇന്ത്യന്‍ പതാക കീറിയെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.
Read more
Advertisement
WhiteswanTV Footer