Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: new movie

പി കൃഷ്‍ണപിള്ളയുടെ ജീവിതം ബിഗ് സ്ക്രീനില്‍; ‘വീരവണക്കം’ ട്രെയ്‍ലര്‍ പുറത്ത്

സമുദ്രക്കനി, ഭരത്, സുരഭി ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത വീരവണക്കം എന്ന തമിഴ് ചിത്രത്തിൻ്റെ ഒഫിഷ്യൽ ട്രെയ്‍ലര്‍ റിലീസായി. ഈ മാസം 29 ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ കേരള- തമിഴ്നാട് ചരിത്ര പശ്ചാത്തലത്തിൽ പി കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥ പറയുന്നു. റിതേഷ്, രമേശ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, സിദ്ദിഖ്, ആദർശ്, ഭീമൻ രഘു, ഫ്രോളിക് […]
Read more

പൃഥ്വിരാജ് ചിത്രം ‘ഐ, നോബഡി’ ഫസ്റ്റ്ലുക്ക് പുറത്ത്

മമ്മൂട്ടി നായകനായെത്തിയ ‘റോഷാക്ക്’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിന് ‘ഐ, നോബഡി’ എന്നാണ് പേരിട്ടിരിക്കുന്നത്. എന്ന് നിന്റെ മൊയ്‌ദീൻ, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണ് ഐ, നോബഡി. കൂടാതെ അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങീ മികച്ച താരനിരയാണ് ചിത്രത്തിൻറെ […]
Read more

ഇലക്ട്രോണിക് കിളിയുടെ സംഗീതം; ‘തലവര’യിലെ ഗാനം പുറത്ത്

അർജുൻ അശോകൻ നായകനായെത്തിയ ചിത്രം ‘തലവര’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കരിയറിൽ തന്നെ ഏറെ വെല്ലുവിളി ഉയർത്തുന്ന വേഷം അതിഗംഭീരമായി അർജുൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ പ്രണയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘ഇലകൊഴിയേ തണലായ് അരികേ…’ എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. എഴുതിയിരിക്കുന്നത് മുത്തുവും പാടിയിരിക്കുന്നത് രാകൂ, ഇസൈ എന്നിവരും ചേർന്നാണ്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും […]
Read more

‘ഒപ്പം’ റീമേക്കിൽ സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും; പ്രിയദർശന്റെ ‘ഹൈവാൻ’ ആരംഭിച്ചു

പ്രിയ ദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ 2016 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഒപ്പം’ എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ഷൂട്ടിങ്ങ് ആരംഭിച്ചു. ‘ഹൈവാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ ആണ് നായകനായി എത്തുന്നത്. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രമായി അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. ഇന്ന് കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 17 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാർ- സെയ്ഫ് അലിഖാൻ കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഹൈവാൻ. ബൊമൻ ഇറാനി, ഷരിബ് ഹാഷ്മി, അസ്രാണി, […]
Read more

ഇനി ‘പൊങ്കാല’ കാലം; ശ്രീനാഥ് ഭാസി നായകനായ പൊങ്കാല ടീസര്‍ പുറത്ത്

ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ ഡോണ തോമസ്, നിർമ്മിച്ച് എ ബി ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാല എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ശ്രീനാഥ് ഭാസി, കെ ജി എഫ് സ്റ്റുഡിയോ, അനിൽ പിള്ള എന്നിവരാണ് സഹനിർമ്മാതാക്കൾ. വൈപ്പിൻ ഹാർബറിന്റെ പശ്ചാത്തലത്തിൽ ഹാർബറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഹാർബറിലെ ഇരു വിഭാഗങ്ങൾക്കിടയിലെ ശക്തമായ കിടമത്സരത്തിന്റെ കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും ഹൃദ്യമായ […]
Read more

ഒടിടി റൈറ്റ്സില്‍ ബജറ്റിനെ മറികടക്കുന്ന തുകയുമായി ‘സു ഫ്രം സോ’

കന്നഡ സിനിമയിലെ ഈ വര്‍ഷത്തെ അപൂര്‍വ്വം വിജയങ്ങളിലൊന്നാണ് സു ഫ്രം സോ. നവാഗതനായ ജെ പി തുമിനാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രം കോമ‍ഡി ഡ്രാമ ഗണത്തില്‍ പെടുന്ന ഒന്നാണ്. ജൂലൈ 25 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മൗത്ത് പബ്ലിസിറ്റിയിലൂടെ കര്‍ണാടകത്തിലെ തിയറ്ററുകള്‍ ജനസമുദ്രങ്ങളാക്കിയ ഈ ചിത്രത്തിന്‍റെ മലയാളം പതിപ്പ് കേരളത്തിലും വിജയം നേടിയിരുന്നു. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ വലിയ വിജയത്തിന് പിന്നാലെ ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെയും നിര്‍മ്മാതാവിന് നേട്ടമുണ്ടാക്കിയിരിക്കുകയാണ് ചിത്രം. […]
Read more

‘എം.വി. കൈരളി ദി എൻഡ്യൂറിംഗ് മിസ്റ്ററി’; 45 വർഷം പഴക്കമുള്ള ദുരൂഹത

കേരളത്തിന്റെ ആധുനിക നാവിക ചരിത്രത്തിലെ എക്കാലത്തേയും വലിയ നിഗൂഢതയായ എം.വി കൈരളി കപ്പൽ തിരോധനത്തെ ആസ്‍പദമാക്കി സിനിമയൊരുങ്ങുന്നു. “എം.വി. കൈരളി ദി എൻഡ്യൂറിംഗ് മിസ്റ്ററി” എന്ന സിനിമ കോൺഫ്ളൂവൻസ് മീഡിയയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. 2024-ൽ ഇന്ത്യയുടെ ഓസ്കർ എൻട്രിയായിരുന്ന “2018” എന്ന സിനിമയുടെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ആണ് ഈ ചിത്രം ഒരുക്കുന്നത്. നെറ്റ്ഫ്ളിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ സീരീസുകളിലൊന്നായ ”ബ്ലാക്ക് വാറന്റ്” എന്ന ജയിൽ ത്രില്ലറിന്റെ വിജയത്തിന് ശേഷം കോൺഫ്ളൂവൻസ് മീഡിയയൊരുക്കുന്ന […]
Read more

സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തിൽ ‘അവിഹിതം’; ടൈറ്റിൽ പോസ്റ്റർ പുറത്ത്

തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആൾട്ടോ, പദ്മിനി എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്ഡെ പുതിയ ചിത്രവുമായി എത്തുന്നു. ‘അവിഹിതം’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ഇന്നലെ പുറത്തുവിട്ടു. NOT JUST A MAN’S RIGHT എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. ‘ഇംഗ്ലീഷിലെ ആദ്യ ‘A’ക്ഷരത്തെയും, ‘A’ദാമിന്റെ ‘A’പ്പിളിനേയും, ലോകമെമ്പാടുമുള്ള ‘A’വെറേജ് മലയാളികളുടെ ‘A’എ വികാരങ്ങളെയും നമിച്ചുകൊണ്ട്,’A’iശ്വര്യപൂർവം ഞങ്ങൾ തുടങ്ങുന്നു.’ എന്നായിരുന്നു പോസ്റ്ററിനൊപ്പം പങ്കുവെച്ച വാചകം. ഉണ്ണിരാജ, രഞ്ജി കങ്കോൽ എന്നിവരാണ് ചിത്രത്തിൽ […]
Read more

അർജുൻ അശോകൻ നായകനായെത്തുന്ന ‘തലവര’ ഓഗസ്റ്റ് 22ന് തിയേറ്ററുകളിൽ

അർജുൻ അശോകൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് തലവര. ചിത്രം ഓഗസ്റ്റ് 22ന് തിയേറ്ററുകളിൽ എത്തുന്നു. പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി എത്തിയ സിനിമയുടെ മനോഹരമായ ടീസർ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണ് സിനിമയിൽ എത്തുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന അർജുൻ അശോകൻ ചിത്രം ‘തലവര’ അഖിൽ അനിൽകുമാറാണ് […]
Read more

അർജുൻ അശോകന്റെ വേറിട്ട കഥാപാത്രം; തലവര’ ആഗസ്റ്റ് 15 ന് തീയറ്ററുകളിൽ

അർജുൻ അശോകൻ നായകനാകുന്ന ചിത്രം ‘തലവര’ ആഗസ്റ്റ് 15 ന് തീയേറ്ററിൽ എത്തുകയാണ്. വ്യത്യസ്തമായ ലുക്കിലാണ് അർജുൻ അശോകൻ ഈ ചിത്രത്തിൽ എത്തുന്നത്. ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമിക്കുന്ന ചിത്രം അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു പക്ക പാലക്കാടൻ സംസാരശൈലിയാണ് ചിത്രത്തിൽ എന്നാണ് ടീസർ നൽകുന്ന സൂചന. രേവതി ശർമ്മയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ ​ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer