Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: newdelhi

ചെക്ക് ബൗണ്‍സ് കേസ്; നടന്‍ രാജ്പാല്‍ യാദവിന് തടവുശിക്ഷ

ന്യൂഡൽഹി: ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്നുമാസം തടവ്. വിവിധ ചെക്ക് ബൗണ്‍സ് കേസുകളിലെ ശിക്ഷ ഡല്‍ഹി ഹൈക്കോടതിയാണ് ശരിവെച്ചത്. ഏഴ് കേസുകളിലായാണ് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. ഓരോ കേസിലും പരാതിക്കാരന് 1.05 കോടി രൂപ വീതം നൽകണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സ്വർണ കാന്ത ശർമ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഏഴ് ചെക്ക് ബൗൺസ് കേസുകളിലാണ് നടപടി. പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്സ് ആക്ട് പ്രകാരമുള്ള […]
Read more

തൃണമൂല്‍ വിട്ട മൂന്ന് മുന്‍ എംപിമാര്‍ ബിജെപിയില്‍; രാജ്യസഭയിൽ മത്സരിക്കും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിട്ട മൂന്ന് മുൻ രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റോയ്, പ്രകാശ് ചിക് ബറൈയ്ക്ക് എന്നിവരാണ് ബിജെപിയിൽ അംഗത്വമെടുത്തത്. കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ നേതാക്കളെ പാർട്ടി പതാക നൽകി സ്വീകരിച്ചു. മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശനം. ബിജെപിയിൽ ചേർന്നതിന് പിന്നാലെ മൂന്ന് പേരും രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചു. […]
Read more

ദിവ്യ എസ് അയ്യരെ മാറ്റിയ നടപടി സ്വാഭാവികം; കെ കെ രാഗേഷിന്റെ നിലപാട് തള്ളി പി കെ ശ്രീമതി

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയ സർക്കാർ നടപടിയിൽ കെ കെ രാഗേഷിന്റെ നിലപാട് തള്ളി ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി പി കെ ശ്രീമതി. ഉദ്യോഗസ്ഥരെ സർക്കാർ മാറുമ്പോൾ മാറ്റുന്നത് സാധാരണ നടപടിയാണെന്നും ഇതിൽ അസ്വാഭാവികത കാണേണ്ടതില്ലെന്നും ശ്രീമതി പ്രതികരിച്ചു. കെ കെ രാഗേഷിന്റെ പ്രസ്താവനയിൽ വ്യക്തതയില്ലെന്നും, നടപടിയിൽ മറ്റെന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ അദ്ദേഹം അത് വിശദീകരിക്കണമെന്നും ശ്രീമതി പറഞ്ഞു. ദിവ്യ എസ് അയ്യർ മികച്ച ഉദ്യോഗസ്ഥയാണെന്നും […]
Read more

ഡല്‍ഹിയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർഥിനി സഫിയ അയ്യൂബിനെ കണ്ടെത്തി. തിരുവനന്തപുരം പൂന്തുറ സ്വദേശിനിയായ 23കാരിയായ സഫിയയെ ഇന്നലെ രാത്രി 11.30 മുതലാണ് കാണാതായത്. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസ് (വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്) രണ്ടാം വർഷ എം.എ വിദ്യാർഥിനിയാണ് സഫിയ. മരുന്ന് വാങ്ങുന്നതിനായി ഓഖ്ല ഹെഡിലുള്ള താമസസ്ഥലത്ത് നിന്ന് പുറത്തുപോയ ശേഷമാണ് സഫിയയെ കാണാതായത്. വിദ്യാർഥിനിയെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്ന് […]
Read more

എസ്എഫ്ഐ ദില്ലി സംസ്ഥാന ഘടകത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ മരവിപ്പിച്ചു

ന്യൂഡൽഹി: എസ്എഫ്ഐ ദില്ലി സംസ്ഥാന ഘടകത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മരവിപ്പിച്ചതായി റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവെച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നാണ് വിവരം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം വഴിയാണ് അക്കൗണ്ട് പ്രവർത്തിച്ചിരുന്നത്. കുട്ടികളെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മന്ത്രാലയം, മെറ്റയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.
Read more

‘കടകള്‍ നിറയെ ബക്കാര്‍ഡി, കടല്‍ നിറയെ അദാനി’; പരിഹസിച്ച് എ എ റഹീം

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എംപി എ എ റഹീം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയതും വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുമാണ് റഹീം മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വിമർശനം ഉയർത്തിയത്. “കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി” എന്നതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രമെന്ന് റഹീം പരിഹസിച്ചു. അദാനി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തിയ വ്യക്തി എങ്ങനെ മുഖ്യമന്ത്രിയായി എന്നത് കെ സി വേണുഗോപാൽ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളം […]
Read more

ഇന്ധനവിലയിൽ കുറവ്; നയാര എനർജി പെട്രോൾ-ഡീസൽ വില കുറച്ചു

ന്യൂഡൽഹി: ക്രൂഡ് ഓയിൽ വിലയിലെ ഇടിവിനെ തുടർന്ന് സ്വകാര്യ ഇന്ധന കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വിലയിൽ കുറവ് പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്. ഡൽഹിയിലെ നയാര പെട്രോൾ പമ്പുകളിൽ പുതിയ വില പ്രകാരം പെട്രോളിന് ലിറ്ററിന് 105.71 രൂപയും ഡീസലിന് 94.31 രൂപയുമാണ്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അല്പം അയവ് വന്നതിന് പിന്നാലെ ഇന്ധനവില കുറയ്ക്കുന്ന ആദ്യ സ്വകാര്യ കമ്പനികളിലൊന്നായി നയാര എനർജി മാറി. നേരത്തെ പ്രതിസന്ധി […]
Read more

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങി സർക്കാർ; പ്രധാന വകുപ്പുകളിൽ മാറ്റമുണ്ടായേക്കും

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങി നരേന്ദ്ര മോദി സർക്കാർ. പ്രധാനപ്പെട്ട വകുപ്പുകളിൽ ഉൾപ്പെടെ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എന്നിവരെ മന്ത്രിസ്ഥാനങ്ങളിൽ നിന്ന് മാറ്റാൻ സാധ്യതയുണ്ടെന്നാണ് സൂചന. ധനമന്ത്രി നിർമ്മല സീതാരാമനെ മാനവവിഭവശേഷി വികസന മന്ത്രാലയത്തിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ശിവസേന ഷിന്‍ഡെക്കും തൃണമൂൽ കോൺഗ്രസും മന്ത്രിസഭയിൽ പുതിയ പ്രതിനിധിത്വം നേടുമെന്നതും റിപ്പോർട്ടുകളിൽ പറയുന്നു. എഎപി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ, […]
Read more

അടിയന്തരാവസ്ഥ മാത്രമല്ല എസ്‌ഐആറും; പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി

ന്യൂഡൽഹി: എൻസിഇആർടി പുറത്തിറക്കിയ ഒമ്പതാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ എസ്‌ഐആർ ഉൾപ്പെടുത്തി. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്ന പ്രക്രിയയായി എസ്‌ഐആറിനെ വിശദീകരിക്കുന്ന ഭാഗമാണ് പുതിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘Understanding Society: India and Beyond’ എന്ന പാഠപുസ്തകത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനും എസ്‌ഐആറും സംബന്ധിച്ച ഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. യോഗ്യരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തുകയും ഒരാളെയും ഒഴിവാക്കാതിരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് പുസ്തകത്തിൽ പറയുന്നു. ഇല്ലാത്ത വോട്ടുകളും ഇരട്ട വോട്ടുകളും നീക്കം ചെയ്ത് വോട്ടർ പട്ടിക […]
Read more

പാസ്പോർട്ട് എടുക്കാന്‍ ചിലവ് കൂടും; അപേക്ഷയുടെ ഫീസ് കൂട്ടി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്ത് പാസ്‌പോർട്ട് അപേക്ഷാ ഫീസിൽ വൻ വർധന. 18 വയസ്സിന് മുകളിലുള്ളവർക്ക് 36 പേജ് പാസ്‌പോർട്ടിന് ഇനി 2500 രൂപയാകും ഫീസ്. 15 മുതൽ 18 വയസ്സുള്ള കുട്ടികൾക്ക് 1750 രൂപയായിരിക്കും പുതിയ നിരക്ക്. പ്രായപൂർത്തിയായവർക്ക് ഏകദേശം 1000 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. 60 പേജ് പാസ്‌പോർട്ടിന്റെ ഫീസ് 3500 രൂപയായി ഉയർത്തിയിട്ടുണ്ട്. തത്കാൽ സേവനത്തിനും ഫീസ് വർധന പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 36 പേജ് പാസ്‌പോർട്ടിന് 1500 രൂപയായിരുന്നു ഈടാക്കിയിരുന്നത്. പുതിയ തീരുമാനം പ്രകാരം അന്താരാഷ്ട്ര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix