Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: newdelhi

വാണിജ്യ എൽപിജി നിയന്ത്രണങ്ങൾ നീക്കി; സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

ന്യൂഡൽഹി: വാണിജ്യ എൽപിജിക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുന്ന കത്തും കേന്ദ്രം അയച്ചിട്ടുണ്ട്. യുദ്ധകാലത്തിന് മുൻപുള്ള നിലപാട് പുനസ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടർന്നും ഉപയോഗിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. അതേസമയം, കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഭാഗമായി ലഭിക്കുന്ന സബ്‌സിഡി എൽപിജി സിലിണ്ടറുകളുടെ എണ്ണം മുൻപ് വെട്ടിക്കുറച്ചിരുന്നു. ഒരു കുടുംബത്തിന് വർഷത്തിൽ ലഭിക്കുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം […]
Read more

നീറ്റ്-യുജി പുനഃപരീക്ഷ; പ്രധാനമന്ത്രിക്ക് കത്തെഴുതി CJP സ്ഥാപകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കോക്രോച്ച് ജനത ജനതാ പാര്‍ട്ടി നേതാവ് അഭിജീത്ത് ദീപ്‌കേ. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പകൾ എടുത്ത് മക്കളുടെ പഠനത്തിനായി ശ്രമിച്ചിരുന്ന മാതാപിതാക്കൾ കടുത്ത പ്രതിസന്ധിയിലാണെന്നും അവർക്കുള്ള സാമ്പത്തിക സഹായം അനിവാര്യമാണെന്നും കത്തിൽ പറയുന്നു. രാജ്യത്തെ യുവ വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും […]
Read more

ഇന്ത്യ സഖ്യത്തിൽ തമ്മിലടി; കോൺ​ഗ്രസിനെതിരെ സിപിഐഎംഎല്ലും ആർജെഡിയും

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ഇന്ത്യ സഖ്യത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമായി. ആർജെഡിയും സിപിഐഎംഎല്ലും മുന്നണിയെ ചതിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, കോൺഗ്രസിന്റെ ആരോപണം തള്ളി ഇരുപാർട്ടികളും തിരിച്ചടിച്ചു. തോൽവിയിൽ കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഖർഗെയുടെ ഓഫീസ് സെക്രട്ടറിയായ പ്രണവ് ഝായെ മത്സരിപ്പിച്ചതിന് പിന്നാലെ തന്നെ സഖ്യത്തിനുള്ളിൽ അസംതൃപ്തി ഉയർന്നിരുന്നു. ജെഎംഎം അടക്കമുള്ള ഘടകകക്ഷികളും തീരുമാനം പരസ്യമായി വിമർശിച്ചിരുന്നു. ക്രോസ് വോട്ടിംഗാണ് തോൽവിക്ക് കാരണമെന്ന വ്യക്തതയോടെ സഖ്യത്തിനുള്ളിലെ തമ്മിലടി കൂടുതൽ രൂക്ഷമായി. ആർജെഡിയും […]
Read more

ഹോർമൂസ് പ്രതിസന്ധി നീങ്ങുന്നു; ആദ്യ ഇന്ത്യൻ കപ്പൽ​ ​ഗുജറാത്ത് തീരത്തെത്തും

ന്യൂഡൽഹി: യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് ഹോർമൂസ് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ കപ്പൽ ഗുജറാത്ത് തീരത്ത് എത്തും. 62370 ടൺ എൽഎൻജിയുമായി പുറപ്പെട്ട ദിഷ എന്ന കപ്പലാണ് ഗുജറാത്ത് തീരത്ത് എത്തും. കപ്പൽ ഉച്ചയ്ക്കുശേഷം ഗുജറാത്തിലെ ദഹേജ് തുറമുഖത്തെത്തുമെന്നാണ് വിവരം. ഹോർമൂസ് മേഖലയിലെ സംഘർഷത്തെ തുടർന്ന് മൂന്ന് മാസത്തിലേറെയായി കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇന്ത്യൻ കപ്പലുകൾ ഉൾപ്പെടെ 34 കപ്പലുകൾ ഇപ്പോൾ ഹോർമൂസ് കടലിടുക്കിൽ നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. ഇതിൽ 13 ഇന്ത്യൻ കപ്പലുകൾക്ക് ഉടൻ […]
Read more

ജന്തര്‍ മന്തറില്‍ വീണ്ടും പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻന്റെ രാജി ആവശ്യപ്പെട്ട് വീണ്ടും ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP). ജൂൺ 20ന് സമാധാനപരമായ പ്രതിഷേധം നടത്തുമെന്ന് പാർട്ടി അറിയിച്ചു. പ്രതിഷേധത്തിന് അനുമതി തേടിയിട്ടുണ്ടെന്നും, ഇതുസംബന്ധിച്ച വിശദാംശങ്ങൾ സൻസദ് മാർഗ് പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചതായും CJP മുഖ്യ വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചാണ് രണ്ടാംഘട്ട പ്രതിഷേധത്തിന് ആഹ്വാനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് ക്രമക്കേടിനെ തുടർന്ന് അഞ്ച് വിദ്യാർത്ഥികൾ ആത്മഹത്യ […]
Read more

മധ്യപ്രദേശിൽ മൂന്ന് ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; കോൺ​ഗ്രസിന്റെ ഹർജി പരി​ഗണിക്കില്ല

ന്യൂഡൽഹി: മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നീക്കം. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ നാമനിർദ്ദേശ പത്രിക തള്ളപ്പെട്ടതിന് നൽകിയ ഹർജി സുപ്രീം കോടതിയിൽ നാളെ പരിഗണിക്കാനിരിക്കെ, മൂന്ന് ബിജെപി സ്ഥാനാർത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇവർക്കുള്ള സർട്ടിഫിക്കറ്റ് വരണാധികാരി കൈമാറി. മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ‌ കോൺഗ്രസ് സുപ്രീം കോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കാൻ ഇരിക്കെയാണ് അപ്രതീക്ഷിത നീക്കം. ഇതോടെ നാളെ പരിഗണിക്കാൻ ഇരിക്കുന്ന ഹർജി നിലനിൽക്കില്ലെന്നാണ് വിവരം. കോൺഗ്രസ് നൽകിയ ഹർജിയിൽ, നാമനിർദേശ പത്രികയിൽ […]
Read more

സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുത്തു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ ന്തർ മന്ദിറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത സർക്കാർ സ്കൂൾ ഗസ്റ്റ് അധ്യാപികയെ ഹരിയാന വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. റോഹ്തക്ക് ജില്ലയിലെ സർക്കാർ സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന സുലേഖ ദലാലിനെതിരെയാണ് നടപടി. റോഹ്തക്ക് ഡിസ്ട്രിക്ട് എലിമെന്ററി എഡ്യൂക്കേഷന്‍ ഓഫീസര്‍ ജൂണ്‍ 10നാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. ജൂണ്‍ 8 മുതലാണ് അധ്യാപിക സുലേഖ ദലാലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ ഓഫീസ് ആസ്ഥാനത്ത് നിന്ന് വിട്ടുനിന്നതാണ് നടപടിക്കു കാരണമെന്നാണ് ഉത്തരവിൽ […]
Read more

മമതയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവ് മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തതായിയാണ് റിപ്പോർട്ടുകൾ. ഇതിനൊപ്പം, തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയെ കോൺഗ്രസ് ജനറൽ സെക്രട്ടറിയാക്കാമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർദേശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. രാഹുൽ ഗാന്ധിയും അഭിഷേക് ബാനർജിയും തമ്മിലുള്ള കൂടിക്കാഴ്ച ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്നിരുന്നു. ഇതിനിടെ, തൃണമൂൽ കോൺഗ്രസ് എംപി സുശ്മിത ദേവ് രാജ്യസഭാംഗത്വത്തിൽ […]
Read more

ഹാര്‍ദിക്കും പുറത്ത്; പരിക്ക് മൂലം അഫ്ഗാനെതിരെ ഏകദിന പരമ്പരയിൽ കളിക്കില്ലെന്ന് ബിസിസിഐ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ നിന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ ഒഴിവാക്കി. കാലിലെ മസിൽ പരിക്കാണ് താരത്തെ പരമ്പരയിൽ നിന്ന് മാറ്റിനിർത്താൻ കാരണമായതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. പരിക്ക് പൂർണമായി ഭേദമാകാൻ ഏകദേശം മൂന്ന് ആഴ്ച വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇതിനുമുമ്പ് തന്നെ പാണ്ഡ്യ തന്റെ ഫിറ്റ്നസ് നിലയെക്കുറിച്ച് സെന്റർ ഓഫ് എക്‌സലൻസിനെ അറിയിച്ചിരുന്നുവെന്നും, രണ്ട് ദിവസം മുൻപ് ബിസിസിഐയ്ക്ക് ഫിറ്റ്നസ് റിപ്പോർട്ട് സമർപ്പിച്ചതായും വിവരമുണ്ട്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ജൂൺ 13ന് […]
Read more

ലോക്‌സഭയിലും തൃണമൂൽ പിളർന്നു; എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ

ന്യൂഡൽഹി: മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി. പ്രത്യേക ഇരിപ്പിടം വേണമെന്നും എൻഡിഎയ്ക്ക് പിന്തുണ നൽകുന്നതായും അറിയിച്ച് ഒരുവിഭാഗം എംപിമാർ സ്പീക്കർക്ക് കത്തയച്ചു. പശ്ചിമ ബംഗാൾ നിയമസഭയിൽ പിളർപ്പിന് ശേഷം പാർലമെന്റിയിലും പിളർപ്പ് മുറുകുകയായിരിക്കുകയാണ്. തൃണമൂൽ ചീഫ് വിപ്പായിരുന്ന കാക്കോളി ഘോഷ് ദസ്തിദാർ എംപിയാണ് ലോക്‌സഭാ സ്പീക്കർക്ക് കത്തയച്ചെന്ന് അവകാശപ്പെട്ടിരിക്കുന്നത്. 20 തൃണമൂൽ എംപിമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. വിമതർ എംപിമാർ മമതാ ബാനർജിയുടെ യോഗത്തിൽ പങ്കെടുക്കുമ്പോഴും രാജ്യസഭയിലെ തങ്ങളുടെ ഭാവി രാഷ്ട്രീയഗതി എൻഡിഎയോട് യോജിച്ചിരിക്കണമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix