Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: newdelhi

ഡീൽ ആരോപണം: സിപിഐഎമ്മുമായി ഉഭയകക്ഷി ചർച്ചയ്ക്ക് തയ്യാർ: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡീൽ ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐഎമ്മുമായി ഉഭയകക്ഷി ചർച്ച നടത്താമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. ഇൻഡ്യ സഖ്യ യോഗത്തിന് ശേഷമോ വൈകുന്നേരത്തോടെയോ വിഷയം ചർച്ച ചെയ്യാമെന്ന് അദ്ദേഹം സിപിഐഎം പ്രതിനിധി ജോൺ ബ്രിട്ടാസ് എംപിയെ അറിയിച്ചു. എന്നാൽ പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം മാത്രമേ ചർച്ചയിൽ പങ്കെടുക്കാനാകൂ എന്ന നിലപാടാണ് ജോൺ ബ്രിട്ടാസ് അറിയിച്ചത്. ഇൻഡ്യ മുന്നണി യോഗത്തിൽ സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എംപിയാണ് പങ്കെടുത്തത്. യോഗത്തിനിടെ സിപിഐഎം–ബിജെപി “ഡീൽ” […]
Read more

”ബിജെപിയിൽ ചേരാൻ ഓഫർ ലഭിച്ചു; നിരസിച്ചു”; മമതയ്ക്കൊപ്പമെന്ന് സൗ​ഗത റോയ് എംപി

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ ബി.ജെ.പി. പാർട്ടിയിൽ ചേരാൻ ലഭിച്ച ഓഫർ നിരസിച്ചെന്ന വാദവുമായി മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സൗഗത റോയ്. മമത ബാനർജിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് റോയ് തന്റെ നിലപാട് വ്യക്തമാക്കിയത്. മുതി‍ർന്ന തൃണമൂൽ കോൺ​ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖ‍ർ റോയ് പാ‍ർട്ടി വിട്ടതിന് പിന്നാലെയാണ് സൗ​ഗത റോയ്‍യുടെ പ്രതികരണം. സുഖേന്ദു റോയിയുടെ രാജി രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്നതല്ലെന്നും, മത്സരിച്ചു ജയിക്കാത്ത രാജ്യസഭാ എംപിയുടെ […]
Read more

ദില്ലി വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഗ്രൗണ്ട് ഉപകരണങ്ങൾ ഇടിച്ചു

ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശക്തമായ കാറ്റിലും മഴയിലും മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ടെർമിനൽ 2 സമീപത്തെ പാർക്കിംഗ് മേഖലകളിൽ വൈകുന്നേരം 4.40 ഓടെയാണ് സംഭവം. ആഞ്ഞുവീശിയ അതിശക്തമായ കാറ്റിലും മഴയിലും ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. ശക്തമായ കാറ്റും മഴയും മൂലം എയർ ഇന്ത്യ, ഇൻഡിഗോ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, എഞ്ചിനീയറിംഗ് ടീമുകളുടെ ഒരു പടി ഗോവണിയും നിരവധി ട്രെസ്റ്റലുകളും തകർന്നു. ശക്തമായ കാറ്റിൽ നീങ്ങിനിരങ്ങിയ […]
Read more

ഡല്‍ഹിയില്‍ ഊഞ്ഞാലാടുന്നതിനിടെ പഴയ കല്‍തൂണ് തകര്‍ന്ന് 6വയസുകാരിക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഹൊളംബി കുര്ദ് മേഖലയിലെ നരേല വ്യാവസായിക പ്രദേശത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കൽതൂൺ തകർന്ന് വീണ് ആറുവയസുകാരി മരിച്ചു. പഴകിയ കൽതൂണിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഊഞ്ഞാലിന്റെ സമ്മർദം താങ്ങാനാകാതെ കൽതൂൺ ഇടിഞ്ഞുവീഴുകയും കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓടയില്‍ വീണ നിലയിലായിലായിരുന്നു മൃതദേഹം. മരിച്ച കുട്ടിയുടെ വിവരങ്ങള്‍ ഇതുവരെയും പുറത്ത് വന്നിട്ടില്ല. വളരെ പഴക്കം ചെന്ന നിലയിലായിരുന്ന കൽതൂണിന് ഊഞ്ഞാലിന്റെ ഭാരം താങ്ങാനുള്ള ശേഷി ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നും അധികൃതർ വ്യക്തമാക്കി.
Read more

ഇന്ത്യ സഖ്യ യോഗത്തിൽ 23 പാർട്ടികൾ; പങ്കെടുത്ത് പ്രതിഷേധം അറിയിക്കാൻ സിപിഎമ്മും ജെഎംഎമ്മും

ന്യൂഡൽഹി: കോൺഗ്രസ് വിളിച്ച നാളത്തെ ഇന്ത്യ സഖ്യ യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് എ ഐ സി സി വക്താവ് ജയറാം രമേശ്. ചില പാർട്ടികൾ അസൗകര്യങ്ങൾ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. യോഗം പന്ത്രണ്ട് മണിക്ക് ദില്ലി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ചേരും. പശ്ചിമബംഗാളിലെ തൃണമൂൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. അതേസമയം, കോൺഗ്രസ് നയങ്ങളെ വിമർശിച്ച് ചില ഘടകകക്ഷികൾ രൂക്ഷമായ അഭിപ്രായം പ്രകടിപ്പിക്കാൻ സജ്ജമാണ്. യോഗത്തിൽ പങ്കെടുക്കാൻ മമത ബാനർജി ദില്ലിയിലെത്തിയിട്ടുണ്ട്. സി.പി.എം. മുൻകൂട്ടി പ്രഖ്യാപിച്ച പ്രകാരം […]
Read more

ഇൻഡ്യ സഖ്യ യോഗത്തിൽ എം എ ബേബി പങ്കെടുക്കില്ല; പ്രതിഷേധ സൂചകമായി വിട്ടുനിൽക്കും

ന്യൂഡൽഹി: ഇൻഡ്യ സഖ്യ യോഗത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പങ്കെടുക്കില്ല. പ്രതിഷേധ സൂചനയായി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. എന്നാൽ സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എം.പി. യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസിനെതിരായ അതൃപ്തി യോഗത്തിൽ ശക്തമായി ഉയർത്തുമെന്ന് സിപിഐഎം അറിയിച്ചു. സിപിഐയും കോൺഗ്രസിന്റെ നിലപാടുകളോട് അസന്തോഷം പ്രകടിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയാണ് യോഗത്തിൽ പങ്കെടുക്കുക. ബിജെപിക്കെതിരായ പോരാട്ടത്തിനായാണ് ഇൻഡ്യ സഖ്യം രൂപീകരിച്ചതെങ്കിലും, കേരളത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടുകൾ മുന്നണി മര്യാദയ്ക്ക് […]
Read more

‘ഒരാഴ്ച കാത്തിരിക്കും’, ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധം: അഭിജീത് ദീപ്‌കെ

ന്യൂഡല്‍ഹി:  കോക്രോച്ച് ജനതാ പാർട്ടി (സിജെപി) മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടത്തിയ പ്രകടനം അവസാനിപ്പിച്ചു. മന്ത്രി രാജിവെച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധം നടത്തുമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ മുന്നറിയിപ്പ് നൽകി. “സോഷ്യൽ മീഡിയയിലേതു മാത്രം ഒതുങ്ങിയ പ്രകടനം ഇപ്പോൾ ഒരു വലിയ പ്രതിഷേധമായി മാറിയിരിക്കുന്നു. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നുവരെ പ്രതിഷേധം തുടരും. രാജ്യത്തെ യുവാക്കൾ നിശബ്ദമല്ല, അവരിൽ ശക്തിയുണ്ട്.” എന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. പ്രകടനത്തിനിടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിൽ […]
Read more

രാജി ആവശ്യം കൂസാതെ ധർമ്മേന്ദ്ര പ്രധാൻ; പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനായി ഫ്രാൻസിലേക്ക്

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫ്രാൻസിലേക്ക്. നീറ്റ് പരീക്ഷ റദ്ദാക്കൽ ആവശ്യവും സിബിഎസ്ഇ മൂല്യനിർണയ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങളും ശക്തമായി തുടരുന്നതിനിടെയാണ് മന്ത്രിയുടെ വിദേശയാത്ര. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട യാത്രാ ഷെഡ്യൂൾ പ്രകാരം, ജൂൺ 14 മുതൽ 16 വരെ ഫ്രാന്‍സില്‍ നടക്കുന്ന ‘ഭാരത് ഇന്നൊവേറ്റീവ്‌സ് 2026’ ടെക്‌നോളജി എക്‌സിബിഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യയുടെ നൂതന സാങ്കേതിക സംരംഭങ്ങളെ […]
Read more

സിജെപിയുടെ ആദ്യ പരസ്യ പ്രതിഷേധം നാളെ; ജാ​ഗ്രത കർശനമാക്കി ദില്ലി പൊലീസ്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം നാളെ നടക്കാനിരിക്കെ ദില്ലി പൊലീസ് ജാഗ്രത കർശനമാക്കി. അമേരിക്കയിൽ നിന്നെത്തിയ സ്ഥാപകൻ അഭിജിത് ദീപ്കേ രംഗത്ത് എത്തുമ്പോൾ, വിമാനത്താവളത്തിലേക്ക് വരുന്ന ആളുകളെ നിയന്ത്രിക്കാൻ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. “വിമാനത്താവളത്തിൽ നേരെ പോകരുത്, പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് എത്തുക” എന്ന്. ഇയാൾ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിക്കാൻ ശ്രമിക്കുന്നതായി അഭിജിത് ദീപ്കേ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്. “വിമാനത്താവളത്തിൽ തന്നെ അറസ്റ്റു സംഭവിക്കാം; […]
Read more

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സിപിഐക്ക് നൽകുന്നതിൽ ഒരു തെറ്റുമില്ല: ആനി രാജ

ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ, സിപിഐ നേതാവ് ആനി രാജ പാർട്ടിയുടെ നിലപാട് വ്യക്തമാക്കി. സിപിഐയ്ക്ക് ആരുടെയും മുന്നിൽ തലകുനിക്കേണ്ട സാഹചര്യമില്ലെന്നും, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ ഉപനേതൃ സ്ഥാനം സിപിഐയ്ക്ക് നൽകുന്നതിൽ തെറ്റൊന്നുമില്ലെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇടതുപക്ഷം ശ്രമിക്കണമെന്നും, അതിന്റെ ഭാഗമായാണ് ഉപനേതൃ സ്ഥാനം സിപിഐയ്ക്ക് നൽകേണ്ടതെന്നും ആനി രാജ അഭിപ്രായപ്പെട്ടു. ഇത് ഇടതുപക്ഷ ഐക്യത്തിനും രാഷ്ട്രീയ മുന്നേറ്റത്തിനും ഗുണകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix