ഇന്ധന പ്രതിസന്ധി; ആറിടങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ച് ഇൻഡിഗോ
ന്യൂഡൽഹി: വർധിച്ചുവരുന്ന ഇന്ധനച്ചെലവും പ്രവർത്തനച്ചെലവും മൂലം പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ ആറ് അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഹോങ്കോങ്, ഷാങ്ഹായ്, ക്രാബി ഉൾപ്പെടെയുള്ള സർവീസുകളെയാണ് ബാധിക്കുന്നത്. ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് സർവീസുകൾ വെട്ടിച്ചുരുക്കുന്നത്. ഒക്ടോബർ 1-ന് ശേഷമായിരിക്കും ഈ റൂട്ടുകളിലേക്കുള്ള ബുക്കിങ് സാധാരണ നിലയിലേക്ക് മടങ്ങുകയെന്ന് കമ്പനി അറിയിച്ചു. വിമാന ഇന്ധനമായ എടിഎഫ് (ATF) വിലയിൽ ഉണ്ടായ കുത്തനെ വർധനയും ആഗോള എണ്ണവിലയിലെ ഉയർച്ചയും പ്രവർത്തനച്ചെലവ് ഗണ്യമായി കൂട്ടിയതായി കമ്പനി […]
Read more