Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ഒരാഴ്ച കാത്തിരിക്കും’, ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധം: അഭിജീത് ദീപ്‌കെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി:  കോക്രോച്ച് ജനതാ പാർട്ടി (സിജെപി) മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടത്തിയ പ്രകടനം അവസാനിപ്പിച്ചു. മന്ത്രി രാജിവെച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധം നടത്തുമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ മുന്നറിയിപ്പ് നൽകി.

“സോഷ്യൽ മീഡിയയിലേതു മാത്രം ഒതുങ്ങിയ പ്രകടനം ഇപ്പോൾ ഒരു വലിയ പ്രതിഷേധമായി മാറിയിരിക്കുന്നു. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നുവരെ പ്രതിഷേധം തുടരും. രാജ്യത്തെ യുവാക്കൾ നിശബ്ദമല്ല, അവരിൽ ശക്തിയുണ്ട്.” എന്നും അഭിജീത് ദീപ്‌കെ പറഞ്ഞു.

പ്രകടനത്തിനിടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ സിജെപി പ്രതിഷേധത്തിനിടെ ആക്രമിക്കപ്പെട്ടു.

പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് പ്രതിഷേധത്തില്‍ പങ്കെടുത്തു. അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയ പ്രമുഖര്‍ സിജെപിയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, മുന്‍നിര ദേശീയ പത്രങ്ങളിലോ ചാനലുകളിലോ ഇന്നത്തെ സിജെപിയുടെ പ്രതിഷേധം വാര്‍ത്തയായില്ലെന്നതാണ് ശ്രദ്ധേയം. ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു പത്രങ്ങള്‍ അവരുടെ മുന്‍ പേജില്‍ നിന്ന് സിജെപി പ്രതിഷേധം ഒഴിവാക്കി. എന്നാല്‍ ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒന്നാം പേജില്‍ ഒറ്റക്കോളം വാര്‍ത്തയായി സിജെപി പ്രതിഷേധത്തെ ചുരുക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix