Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡൽഹി ഹോട്ടൽ തീപിടിത്തം; ഹോട്ടൽ ഉടമ ലവ്കേഷ് ബജാജ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മാളവ്യ നഗർ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രധാന പ്രതിയായ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. 21 പേർ മരിക്കുകയും 40-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് മുമ്പ് ഹോട്ടൽ ഉടമ കേസിൽ പ്രതിയായി രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അപകടത്തിനിടയിൽ ഒളിവിൽ പോയതിനാൽ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.

മരിച്ചവരിൽ 17 പേർ വിദേശികളാണ്; ലൈബീരിയ, നൈജീരിയ, മൊസാംബിക്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു. 37 ഓളം ആളുകളെ രക്ഷപ്പെടുത്തി, പരിക്കേറ്റ 40 പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ 7 പേരുടെ നില ഗുരുതരമാണ്.

സംഭവം രാവിലെ 9.45 ഓടെയാണ് ഡൽഹി ഫയർ സർവീസ് ഡിപ്പാർട്ട്മെന്റിന് അറിയിച്ചത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ആദ്യ സൂചനകൾ പ്രകാരം ഹോട്ടലിലെ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് എഫ്‌ഐആർ രേഖപ്പെടുത്തിയത്. എന്നാൽ ദൃക്‌സാക്ഷികളുടെ മൊഴികൾ പ്രകാരം സിലിണ്ടർ പൊട്ടിത്തെറി അപകടത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന.

ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഹോട്ടലുടമയ്‌ക്കെതിരെയും ജീവനക്കാരെ ഉൾപ്പെടുത്തി കൂടുതൽ അന്വേഷണം നടക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix