Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒടുവില്‍ സൂര്യകുമാര്‍ പുറത്തേക്ക്; പകരം സഞ്ജു ഇന്ത്യന്‍ നായകനാവുമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഒടുവില്‍ ബിസിസിഐ ആ തീരുമാനത്തിലേക്ക് എത്തുന്നു. ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാര്‍ യാദവിനെ നീക്കിയതായി റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ടീമില്‍ നിന്നും താരത്തെ ഒഴിവാക്കും. സ്വന്തം മണ്ണില്‍ ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച് വെറും മൂന്നു മാസം പിന്നിടുമ്പോഴാണ് സ്‌കൈ ടീമില്‍ നിന്ന് വരെ പുറത്താകുന്നത്.

താരത്തിന്റെ ഫോമില്ലായ്മയാണ് കടുത്ത തീരുമാനത്തിലേക്ക് ബിസിസിഐയെ നയിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യാന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ഈ വര്‍ഷത്തെ ഐപിഎല്ലിലും മോശം പ്രകടനമാണ് നടത്തിയത്.

ബിസിസിഐ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചില്ലെങ്കിലും അടുത്തവൃത്തങ്ങള്‍ കൃത്യമായ സൂചന നല്‍കി കഴിഞ്ഞു. അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പുതിയ നായകന്റെ കീഴിലാകും ഇറങ്ങുക. അടുത്ത സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകും.

പകരം മൂന്ന് താരങ്ങളാണ് പ്രധാനമായും പരിഗണനയിലുള്ളത്. നാലാം നമ്പറില്‍ തന്നെ കളിക്കുന്ന പഞ്ചാബ് കിംഗ്‌സ് നായകന്‍ ശ്രേയസ് അയ്യരും മലയാളി താരം സഞ്ജു സാംസണും പിന്നെ യുവതാരം തിലക് വര്‍മ-ഇതിലൊരാള്‍ക്ക് നറുക്ക് വീണേക്കും. ശ്രേയസിന് വേണ്ടിയാണ് അഗാര്‍ക്കര്‍ വാദിക്കുന്നതെങ്കിലും കോച്ച് ഗംഭീറിന് താല്‍പര്യം സഞ്ജുവിനെയാണ്.

Advertisement
WhiteswanTV Footer