തിരുവനന്തപുരം: ദേശാഭിമാനിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. നടക്കുന്ന പ്രചാരണങ്ങൾ തെറ്റായതാണെന്നും ഏത് വാർത്ത പ്രസിദ്ധീകരിക്കണമെന്നത് തീരുമാനിക്കാനുള്ള അവകാശം പത്രത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനിയിൽ വാർത്തകൾ തീരുമാനിക്കാൻ വ്യക്തമായ എഡിറ്റോറിയൽ സംവിധാനമുണ്ടെന്നും നാടക കലാകാരനെക്കുറിച്ചുള്ള ലേഖനം ഒന്നാം പേജിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരുന്നില്ലെന്നും സ്വരാജ് വ്യക്തമാക്കി.
വാരാന്തപ്പതിപ്പ് എഡിറ്റർക്കെതിരെ നടപടിയെടുത്തെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലാണെന്നും എം. സ്വരാജ് വിശദീകരിച്ചു.


