Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: newdelhi

നീറ്റ്-UG ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 11.21 ലക്ഷം പേര്‍

ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ ഏകദേശം 20 ലക്ഷം വിദ്യാർഥികളിൽ 11.21 ലക്ഷം പേർ യോഗ്യത നേടി. യോഗ്യത നേടിയവരിൽ 58 ശതമാനവും പെൺകുട്ടികളാണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം പഞ്ചാബ് സ്വദേശിയായ ആര്യൻ ഗുപ്തയും ഹരിയാന സ്വദേശിയായ പൻഷുൽ ബൻസാലും 715 മാർക്കോടെ ഒന്നാം റാങ്ക് പങ്കിട്ടു. ദേശീയ തലത്തിലെ ആദ്യ നൂറ് റാങ്കുകളിൽ കേരളത്തിൽ നിന്ന് ഒരു വിദ്യാർഥി മാത്രമാണ് ഇടം നേടിയത്. കേരളത്തിൽ ഒന്നാം റാങ്ക് […]
Read more

‘എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണം’: ബിനോയ് വിശ്വം

ന്യൂഡൽഹി: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂർ പൂരം കലക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഒരു ഉദ്യോഗസ്ഥൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് തുടരാൻ പാടില്ലെന്നതാണ് സിപിഐയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണം മാറിയതുകൊണ്ട് ഈ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും, വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തിൽ സിപിഐക്ക് വാശിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തിനും മുകളിൽ ഇടതുപക്ഷ […]
Read more

പാസ്‌പോർട്ട് പൗരത്വ രേഖയല്ല, യാത്രാ രേഖയാണെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നും പ്രധാനമായും യാത്രയ്ക്കായി ഉപയോഗിക്കുന്ന രേഖയാണെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. പാസ്‌പോർട്ട് പൗരത്വ രേഖയായി പരിഗണിക്കാമോ എന്ന ചർച്ചകൾക്കിടെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. 1967ലെ പാസ്‌പോർട്ട് നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ പാസ്‌പോർട്ട് ഒരു യാത്രാ രേഖയായാണ് കണക്കാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാസ്‌പോർട്ട് പൗരത്വത്തിന്റെ തെളിവായി ഉപയോഗിക്കാമോ എന്ന വിഷയത്തിൽ നിലനിൽക്കുന്ന ചർച്ചകൾക്കിടെയാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരണം നടത്തിയത്. 1967ലെ പാസ്‌പോർട്ട് ആക്ടും 1980ലെ പാസ്‌പോർട്ട് നിയമങ്ങളും അനുസരിച്ചുള്ള […]
Read more

വിമാനടിക്കറ്റുകളുടെ നിരക്ക്; ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം ഹാജരാക്കാൻ സുപ്രീം കോടതി

ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കിലെ അപ്രതീക്ഷിത വർധന നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച ചട്ടങ്ങളുടെ പകർപ്പ് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. വിമാന യാത്രാ നിരക്കുകളിലെ പ്രവചനാതീതമായ വർധന നിയന്ത്രിക്കാൻ മാർഗനിർദേശങ്ങൾ വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടൽ. നിലവിൽ വിമാന നിരക്ക് നിയന്ത്രിക്കുന്നതിനായി ചട്ടങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും അവ 30 ദിവസത്തിനകം പാർലമെന്റിന്റെ ഇരുസഭകളുടെയും പരിഗണനയ്ക്ക് സമർപ്പിക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ […]
Read more

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇന്‍സ്റ്റഗ്രാം പരസ്യങ്ങള്‍; നിയമം കര്‍ശനമാക്കാന്‍ കേന്ദ്രം

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ നിയമം കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രം. വിഷയത്തിൽ വനിതാ-ശിശു വികസന മന്ത്രാലയത്തിന് കേന്ദ്ര ഐടി മന്ത്രാലയം കത്തയച്ച് നിലവിലെ നിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ കൂടുതൽ കർശനമായ നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നാണ് ഐടി മന്ത്രാലയത്തിന്റെ നിലപാട്. നിലവിലെ ഐടി നിയമങ്ങളിൽ ഇത്തരം ഉള്ളടക്കം നിർമ്മിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ചില പരിമിതികളുണ്ടെന്നും മന്ത്രാലയം വിലയിരുത്തുന്നു. പോക്‌സോ നിയമം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും നിർദേശിച്ചിട്ടുണ്ട്. സമൂഹമാധ്യമമായ […]
Read more

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; ക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി രാമക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് അയച്ചു. ഹർജികളിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് ട്രസ്റ്റിനോട് കോടതി നിർദേശിച്ചത്. ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ടും സമർപ്പിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ച എസ്‌ഐടി അന്വേഷണം പര്യാപ്തമല്ലെന്നും, കേസിൽ സിബിഐ […]
Read more

എസി കോച്ചുകളിൽ നിന്ന് മോഷണം; നാല് വർഷത്തിനിടെ 1.27 കോടി വസ്തുക്കൾ കാണാതായി

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലെ എസി കോച്ചുകളിൽ നിന്ന് ബെഡ്ഷീറ്റുകൾ, പുതപ്പുകൾ, തലയിണകൾ, തൂവാലകൾ തുടങ്ങിയ വസ്തുക്കൾ മോഷണം പോകുന്നത് വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ 1.27 കോടി വസ്തുക്കളാണ് ട്രെയിനുകളിൽ നിന്ന് കാണാതായതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. 2022 ജനുവരി മുതൽ 2026 മെയ് വരെയുള്ള കാലയളവിൽ രാജ്യത്തെ എസി കോച്ചുകളിൽ നിന്ന് 1.27 കോടി ബെഡ്ഷീറ്റുകൾ, പുതപ്പുകൾ, തലയിണകൾ, ഫേസ് ടവലുകൾ എന്നിവ മോഷണം പോയതായി റെയിൽവേ നൽകിയ വിവരത്തിൽ പറയുന്നു. യാത്രക്കാരിൽ ചിലരാണ് […]
Read more

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാതാപിതാക്കളുടെ SIR വിവരങ്ങളും നൽകണം; തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടികളിൽ പുതിയ മാറ്റവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇനി മുതൽ പുതിയ വോട്ടർമാർ അപേക്ഷ സമർപ്പിക്കുമ്പോൾ മാതാപിതാക്കളുടെ എസ്‌ഐആർ (Special Intensive Revision) വിവരങ്ങളും നൽകണം. പുതിയ വോട്ടർമാർക്കും എസ്‌ഐആർ നടപടികൾക്ക് ശേഷം പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്കുമാണ് പുതിയ നിർദേശം ബാധകമാകുക. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം ആറ് പൂരിപ്പിക്കുമ്പോൾ മാതാപിതാക്കളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് കമ്മീഷൻ നിർദേശിച്ചു. മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങൾ നൽകാതെ അപേക്ഷയുടെ അടുത്ത ഘട്ടത്തിലേക്ക് […]
Read more

ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡൽഹി: ഉസ്‌ബെക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ ആലപ്പുഴ സ്വദേശി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഡിജിപി റവാഡ ചന്ദ്രശേഖറിന് കമ്മീഷൻ കത്തയച്ചു. സാവരിയ ആക്രമണത്തിനും നിർബന്ധിത മതപരിവർത്തന ശ്രമത്തിനും ഇരയായെന്ന ആരോപണങ്ങളിൽ ദേശീയ വനിതാ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി. സംഭവത്തിൽ സ്വീകരിച്ച നടപടികൾ ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ടാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ മൂന്നിനാണ് ഉസ്‌ബെക്കിസ്ഥാനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ […]
Read more

തോൽവി ചർച്ചചെയ്യാൻ സിപിഎം കേന്ദ്ര കമ്മിറ്റി; വിട്ടുനിന്ന് ഇ.പി. ജയരാജൻ

ന്യൂഡൽഹി: ഡൽഹിയിൽ പുരോഗമിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിട്ട് നിന്ന് മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി യോഗത്തിൽ പങ്കെടുക്കാനാകില്ലെന്ന് അദ്ദേഹം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചതായാണ് വിവരം. കേരളത്തിലെയും പശ്ചിമ ബംഗാളിലെയും തെരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് ശനി, ഞായർ ദിവസങ്ങളിൽ കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട റിപ്പോർട്ടും യോഗത്തിൽ പരിഗണിക്കും. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട റിപ്പോർട്ട് നേരത്തെ സംസ്ഥാന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix