Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ഇടുക്കി തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിന് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ്ദത്തിൻ്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഇന്ന് കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. […]
Read more

സുരക്ഷാ പരിശോധനകള്‍ കർശനമാക്കി; നിയമലംഘകരെ നാടുകടത്തി സൗദി

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനകള്‍ കർശനമാക്കി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നവംബര്‍ 21 മുതല്‍ 27 വരെയുള്ള ദിവസങ്ങളിൽ പത്തൊൻപതിനായിരത്തോളം പേരെ പിടികൂടി. നിയമലംഘകരായ പതിനായിരത്തോളം പേരെ നാടുകടത്തി. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിലാണ് പ്രതികൾ പിടിക്കപ്പെട്ടത്. ഇവർക്ക് വിവിധ സഹായങ്ങൾ നൽകിയ 22 പേര്‍ കൂടി പിടിയിലായിട്ടുണ്ട്. സംഭവത്തിത്തെ തുടർന്ന് അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് എത്തുന്നവർക്ക് […]
Read more

കാസര്‍കോട്ട് നവജാതശിശുവിനെ സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി, യുവതി ചികിത്സയിൽ

കാസര്‍കോട്: ദേലംപാടി പഞ്ചിക്കലില്‍ സ്‌കൂള്‍ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. ദേലംപാടി സ്വദേശി തന്നെയായ 30-കാരിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അവിവാഹിതയായ യുവതി നിലവില്‍ ചികിത്സയിലാണ്.കഴിഞ്ഞദിവസമാണ് ദേലംപാടി പഞ്ചിക്കല്‍ എസ്.വി.എ.യു.പി. സ്‌കൂളിന്റെ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികള്‍ പിന്നാലെ ആദൂര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഒരുദിവസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് അമ്മത്തൊട്ടിലിലേക്ക് മാറ്റുകയുംചെയ്തിരുന്നു.
Read more

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സം​ഗീതസംവിധായകനെതിരേ രൂക്ഷവിമർശനം

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേശ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. പകരം സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടർന്ന് […]
Read more

വിമാനത്തിൽ യാത്ര ചെയ്യുന്ന 12 വയസ് വരെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ അടുത്ത് സീറ്റ് നൽകണമെന്ന് ഡിജിസിഎ

ന്യൂഡൽഹി: 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക്  വിമാന യാത്രയിൽ മതാപിതാക്കളിൽ ഒരാളുടെയെങ്കിലും അടുത്ത് സീറ്റ് നൽകണമെന്ന് വിമാനക്കമ്പനികളോട് സിവിൽ വ്യോയനായ ഡയറക്ടറേറ്റ് നിർദേശിച്ചു. എല്ലാ വിമാന കമ്പനികൾക്കും ഇത് സംബന്ധിച്ച നിർദേശം ഡിജിസിഎ അധികൃതർ നൽകി. യാത്രകളിൽ കുട്ടികൾക്ക് മാതാപിതാക്കളുടെ അടുത്തല്ലാതെ സീറ്റ് നൽകുകയും അങ്ങനെ ഇരുന്ന് യാത്ര ചെയ്യേണ്ടി വരികയും ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സിവിൽ വ്യോമയാന ഡയറക്ടറേറ്റ് വിമാനക്കമ്പനികൾക്ക് ഇത്തരമൊരു നിർദേശം നൽകുന്നത്. “12 വയസു വരെ പ്രായമുള്ള കുട്ടികൾക്കു […]
Read more

കെജ്രിവാളിനും കെ. കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ച കൂടി നീട്ടി

ന്യൂഡൽഹി: ഡൽഹി സർക്കാറിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ ഇ.ഡി അറസ്റ്റ് ചെയ്ത് തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെയും ബി.ആർ.എസ് നേതാവ് കെ. കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി. ഇരുവരെയും മേയ് ഏഴിന് വീണ്ടും കോടതിയിൽ ഹാജരാക്കും. മാർച്ച് 21മാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് ഇത് ഏപ്രിൽ 23 വരെയും നീട്ടി. നിലവിൽ […]
Read more

കെജ്രിവാളിനും കെ. കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ച കൂടി നീട്ടി

ന്യൂഡൽഹി: ഡൽഹി സർക്കാറിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ ഇ.ഡി അറസ്റ്റ് ചെയ്ത് തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെയും ബി.ആർ.എസ് നേതാവ് കെ. കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി. ഇരുവരെയും മേയ് ഏഴിന് വീണ്ടും കോടതിയിൽ ഹാജരാക്കും. മാർച്ച് 21മാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് ഇത് ഏപ്രിൽ 23 വരെയും നീട്ടി. നിലവിൽ […]
Read more

കൊച്ചി നഗരസഭയുടെ ഓഫിസ് മന്ദിരം 19 വർഷമായിട്ടും നിർമാണം പൂർത്തീകരിച്ചില്ലെന്ന് റിപ്പോർട്ട്

കോഴിക്കോട് : കൊച്ചി നഗരസഭയുടെ ഓഫിസ് മന്ദിരം 19 വർഷമായിട്ടും നിർമാണം പൂർത്തീകരിച്ചില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. 12 കോടി ചെലവ് പ്രതീക്ഷിച്ച് കൊച്ചി നഗരസഭ തുടങ്ങിയ പ്രധാന ഓഫീസ് കെട്ടിടത്തിന്റെ നിർമാണമാണ് പണി പൂർത്തീകരിക്കാതെ കെടുകാര്യസ്ഥതയുടെ സ്മാരകമായി നിലകൊള്ളുന്നത്. ഏകദേശം 30 കോടിയോളം രൂപ ചെലവഴിച്ചിട്ടും നിർമാണം പൂർത്തീകരിച്ചില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം നിർമിക്കുന്നതിനായി 2004 ഇൽ 12.07 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി നഗരസഭ എഞ്ചിനീയർ 2005 ലാണ് സാങ്കേതിക അനുമതി […]
Read more

ആസ്ത്മ ബാധിച്ച ഒൻപത് വയസ്സുകാരിയുടെ മരണം; മാതാപിതാക്കൾ അറസ്റ്റിൽ

മിനസോട്ട: ആസ്ത്മ ബാധിച്ച് ഒമ്പത് വയസ്സുള്ള മകൾ മരിച്ച സംഭവത്തിൽ യു.എസിൽ ദമ്പതികളെ അറസ്റ്റ് ചെയ്തു. ഒമ്പത് വയസുകാരി ആമി മരിച്ച സംഭവത്തിൽ മാതാപിതാക്കളായ ആന്‍റണി, റേച്ചൽ മോഡ്രോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടി മിനസോട്ടയിലെ മിനിയാപൊളിസിലുള്ള സുഹൃത്തിന്‍റെ വീട്ടിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ചികിത്സ നൽകാൻ വിസമ്മതിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടിയെ അവഗണിക്കുകയും അപായപ്പെടുത്തുകയും ചെയ്‌തതിന് മാതാപിതാക്കൾക്കെതിരെ നരഹത്യാകുറ്റം ചുമത്തിയാണ് കേസെടുത്തത്. ശ്വാസതടസ്സം അനുഭവപ്പെടുപ്പോൾ മുത്തശ്ശിയുടെ ഇൻഹേലർ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ആമി സുഹൃത്തിന്‍റെ […]
Read more

പിറന്നാള്‍ പാര്‍ട്ടിക്കിടെ അഞ്ചുപേര്‍ക്ക് കുത്തേറ്റ സംഭവം;മൂന്ന് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം:കഴക്കൂട്ടത്ത് പിറന്നാള്‍ പാര്‍ട്ടിക്കിടെ അഞ്ചുപേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍.ഇന്നലെ രാത്രി 11.30 ന് ആയിരുന്നു സംഭവം.ടെക്‌നോപാര്‍ക്കിന് എതിര്‍വശത്തെ ആ6 (ബി സിക്‌സ് ) ബിയര്‍ പാര്‍ലറിലാണ് സംഭവം..2 പേരുടെ നില ഗുരുതരമാണ്.കസ്റ്റഡിയിലെടുത്തവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവരാണോ എന്ന് പൊലീസ് പരിശോധിക്കുന്നു.
Read more
Advertisement
WhiteswanTV Footer