Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

തേനീച്ച ആക്രമണത്തിൽ അങ്കണവാടി വർക്കർക്ക് പരിക്ക്

കണ്ണൂർ: കൂത്തുപറമ്പിൽ അങ്കണവാടി വർക്കർക്ക് തേനീച്ച ആക്രമണത്തിൽ പരിക്ക്. പന്ന്യോട് അങ്കണവാടിയിലെ ശ്രീദേവിയെയാണ് തേനീച്ച ആക്രമിച്ചത്. വനപാതയിലൂടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെയിലാണ് ആക്രമണം. കുത്തേറ്റ് അവശയായ ശ്രീദേവി സമീപത്തെ തോട്ടിൽ മുങ്ങി കിടന്നു രക്ഷപ്പെടുകയായിരുന്നു. സഹോദരനെ ഫോൺ വിളിച്ചു വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് സഹോദരൻ പ്രദേശവാസികളെ വിളിച്ചു അറിയിക്കുകയും അവർ സ്ഥലത്തെത്തിയപ്പോൾ ശ്രീദേവി അബോധാവസ്ഥയിലായിരുന്നു. പിന്നീട് വനം വകുപ്പ് അധികൃതരെത്തി ജീപ്പിൽ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശരീരമാസകലം കുത്തേറ്റിട്ടുണ്ട്. വർഷങ്ങളായി സഞ്ചരിക്കുന്ന പാതയാണിതെന്നും, ആദ്യമാണ് തേനീച്ച ആക്രമണം ഉണ്ടാകുന്നതെന്നും […]
Read more

ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാന്‍ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി:ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാന്‍ ഇന്ത്യയിലെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. പ്രധാനമന്ത്രി പ്രത്യേക വിരുന്നൊരുക്കും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ശൈഖ് ഹംദാന്‍ ഇന്ത്യയിലെത്തിയത്. യു.എ.ഇ പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് ശൈഖ് ഹംദാന്‍ ഡല്‍ഹിയിലെത്തുന്നത്. സന്ദര്‍ശനത്തിന്റെ ആദ്യദിനം കിരീടാവകാശിക്ക് പ്രധാനമന്ത്രി പ്രത്യേക വിരുന്നൊരുക്കും. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി കിരീടാവകാശി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. രണ്ടാം ദിവസം ശൈഖ് […]
Read more

കേരളത്തിൽ 9 വർഷത്തിനിടെ 3070 കൊലപാതകങ്ങള്‍

കേരളത്തിലെ കൊലപാതകങ്ങളുടെ കണക്ക് നിയമസഭയില്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എയുടെ ചോദ്യത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തിൽ കഴിഞ്ഞ ഒന്‍പതുവര്‍ഷത്തിനുള്ളില്‍ നടന്നത് 3070 കൊലപാതകങ്ങള്‍. 2016 മേയ് മുതല്‍ 2025 മാര്‍ച്ച് 16 വരെയുള്ള കണക്കുകളാണിത്. ലഹരിക്കടിപ്പെട്ടവർ പ്രതികളായത് 58 കൊലപാതകക്കേസുകളിലാണ്. 18 എണ്ണം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘർഷങ്ങളിലും ഉണ്ടായിട്ടുള്ളവയാണ്. കൊലപാതകക്കേസുകളില്‍ 78 പേരെ ഇനിയും അറസ്റ്റ്ചെയ്യാനുണ്ട്. 476 പ്രതികളെ ശിക്ഷിച്ചു. കൊലപാതകക്കേസുകളിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവുനല്‍കി വിടുതല്‍ചെയ്തിട്ടില്ലെന്നും ചട്ടങ്ങള്‍ അനുശാസിക്കുന്ന അവധി ആനുകൂല്യങ്ങള്‍ മാത്രമാണു നല്‍കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി […]
Read more

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി ആറാട്ട്: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അടച്ചിടും

തിരുവനന്തപുരം:ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 11ന് വൈകിട്ട് 4.45 മുതല്‍ രാത്രി 9 വരെ അടച്ചിടും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍നിന്നു ലഭ്യമാണെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Read more

പെട്രോള്‍ പമ്പിലെ ശൗചാലയം തുറന്നു കൊടുക്കാന്‍ വൈകി; ഉടമയ്ക്ക് പിഴയിട്ട് കോടതി

കോഴിക്കോട്: അധ്യാപികയ്ക്ക് പെട്രോള്‍പമ്പിലെ ശൗചാലയം തുറന്നുനല്‍കാന്‍ വൈകിയതിന് പമ്പുടമ 1,65,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഏഴംകുളം ഊരകത്ത് ഇല്ലം വീട്ടില്‍ സി.എല്‍. ജയകുമാരിയുടെ ഹര്‍ജിയില്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനാണ് വിധി പറഞ്ഞത്. കോഴിക്കോട് പയ്യോളിയിലുള്ള തെനംകാലില്‍ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്നയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 1,50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും ചേര്‍ത്താണ് 1,65,000 രൂപ പിഴയിട്ടിരിക്കുന്നത്.
Read more

സംസ്ഥാനത്തെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാൻ ഗായകൻ എം ജി ശ്രീകുമാർ

കൊച്ചി: സംസ്ഥാന തദ്ദേശ ഭരണ വകുപ്പിൻ്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ അംബാസഡറാകാൻ പിന്നണി ഗായകൻ എം ജി ശ്രീകുമാർ. ഏപ്രിൽ ഒമ്പതിന്‌ ആരംഭിച്ച് 13ന് അവസാനിക്കുന്ന ‘വൃത്തി 2025 ‘ ദേശിയ കോൺക്ലേവിൽ പങ്കെടുക്കാൻ എം ജി ശ്രീകുമാറിനെ ക്ഷണിക്കുകയും മാതൃകയെന്ന നിലയിൽ മാലിന്യമുക്ത നവകേരളവുമായി സഹകരിക്കാൻ ആ​ഗ്രഹിക്കുന്നതായി അദ്ദേഹം അറിയിച്ചിരുന്നുവെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. ഏപ്രിൽ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ […]
Read more

എടിഎമ്മുകളില്‍ നിക്ഷേപിക്കാനേൽപ്പിച്ച 28 ലക്ഷം തട്ടിയെടുത്ത ബാങ്ക് ജീവനക്കാർ പിടിയിൽ

സുല്‍ത്താന്‍ബത്തേരി: എടിഎമ്മുകളില്‍ നിക്ഷേപിക്കാനേല്‍പ്പിച്ച ബാങ്കിന്റെ 28 ലക്ഷം രൂപ തട്ടിയ ബാങ്ക് ജീവനക്കാർ പിടിയിൽ. ബത്തേരി കുപ്പാടി സ്വദേശി പി.ആര്‍. നിധിന്‍രാജ് (34), മേപ്പാടി സ്വദേശി പി.പി. സിനൂപ് (31) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റു ചെയ്തത്. കേരള ഗ്രാമിണ്‍ ബാങ്കിന്റെ വിവിധ എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കുന്ന ബത്തേരി നോഡല്‍ ബ്രാഞ്ചിലെ ക്യാഷ് ഓപ്പറേറ്റീവ് എക്‌സിക്യൂട്ടീവുകളായി ജോലിക്കാരായിരുന്ന ഇരുവരും കൂടി 28 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 2021 നവംബര്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള വിവിധ കാലയളവിലാണ് […]
Read more

സിങ്കപ്പൂരിലെ തീപ്പിടിത്തത്തില്‍ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റു

ഹൈദരാബാദ്: സിങ്കപ്പൂരിൽ ഉണ്ടായ തീപിടുത്തത്തിൽ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റതായി റിപ്പോർട്ടുകൾ. സ്കൂളിൽ ഉണ്ടായ തീപിടുത്തത്തിലാണ് എട്ടുവയസ്സുള്ള മാർക്ക് ശങ്കറിന് കൈയ്ക്കും കാലിനും പൊള്ളലേറ്റത്. കൂടാതെ പുക ശ്വസിച്ചതിൽ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ നേരിടുന്നതായും വിവരമുണ്ട്. നിലവിൽ സിങ്കപ്പുരിലെ ആശുപത്രിയില്‍ ചികിത്സയിലാണ് മാര്‍ക് ശങ്കര്‍. പവന്‍ കല്യാണിന്റേയും മൂന്നാംഭാര്യ അന്ന ലെസ്‌നേവയുടേയും മകനാണ് മാര്‍ക് ശങ്കര്‍. 2017-ലാണ് മാര്‍ക്കിന്റെ ജനനം. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് നിലവില്‍ മാര്‍ക്.
Read more

പ്രസിദ്ധമായ ആറാട്ടുപുഴ പൂരം നാളെ

തൃശൂര്‍: പ്രസിദ്ധമായ ആറാട്ടുപുഴ പൂരം നാളെ. ബുധനാഴ്ച വൈകീട്ട് ആറിന് 15 ആനകളുടെ അകമ്പടിയില്‍ പഞ്ചാരിമേളത്തോടെ ശാസ്താവ് എഴുന്നള്ളും. ഭൂമിയിലെ ദേവസംഗമം എന്നറിയപ്പെടുന്ന, 24 ദേവീദേവന്മാര്‍ പങ്കെടുക്കുന്ന ആറാട്ടുപുഴ പൂരം ചടങ്ങുകളാല്‍ സമ്പന്നമാണ്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ പൂരങ്ങളിലൊന്നാണ്് ആറാട്ടുപുഴപൂരം. വിഷഹാരിയായ ഭഗവതി ആറാടുന്നതോടെ പുഴയിലെ വെള്ളം ശുദ്ധീകരിക്കപ്പെടുന്നു എന്നാണ് ആറാട്ടുപുഴ പൂരത്തിന്റെ വിശ്വാസം. ആറാട്ടു സമയത്ത് ഗംഗയുടെ സാന്നിധ്യം ഉണ്ടാവുമെന്നാണ് സങ്കല്‍പ്പം. തുടര്‍ന്ന് മറ്റു ദേവിമാരുടെ ആറാട്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തേവര്‍ ആറാട്ടുപുഴയില്‍ എത്തുക. പല്ലിശ്ശേരി […]
Read more

പോലീസുകാരൻ തൂങ്ങിമരിച്ചനിലയിൽ

പത്തനംതിട്ട: ചിറ്റാറിൽ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ ആർ.ആർ. രതീഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്കായിരുന്നു സംഭവം ഉണ്ടായത്. കഴിഞ്ഞ ഒരു മാസമായി രതീഷ് അനധികൃതമായി അവധിയിൽ ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതേത്തുടർന്ന് വകുപ്പ് തല അന്വേഷണം പൂർത്തിയാക്കി മേലധികാരികൾക്ക് രതീഷിനെതിരേ റിപ്പോർട്ട് അയച്ചിരുന്നു. ഇതിനിടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more
Advertisement
WhiteswanTV Footer