Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ആലപ്പുഴ ബീച്ചില്‍ വിദേശ വനിതയ്ക്കു നേരെ തെരുവ് നായ ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ തെരുവുനായ ആക്രമണം. ബീച്ചില്‍ ആലഞ്ഞു നടക്കുന്ന തെരുവുനായ്ക്കള്‍ ഫ്രഞ്ച് വനിതയെ കടിച്ചു. വിനോദ സഞ്ചാരിയായ കെസ്നോട്ട് (55) എന്ന വനിതയ്ക്കാണ് ഇന്നലെ കടിയേറ്റത്. രണ്ടു കാലിനും കടിയേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രതിരോധ കുത്തിവയ്പ് എടുത്തു തുടങ്ങി. കടിയേറ്റ് ഓടി മാറാന്‍ ശ്രമിച്ചപ്പോള്‍ രണ്ടാമത്തെ കാലിലും കടിച്ചു. കരച്ചില്‍ കേട്ട് ലൈഫ് ഗാര്‍ഡുമാര്‍ ഓടിയെത്തിയാണു രക്ഷിച്ചത്.ബീച്ചില്‍ നായ്ക്കള്‍ കൂട്ടമായാണു നടക്കുന്നത്. കുട്ടികള്‍ കളിക്കുന്ന സ്റ്റേജ്, പാര്‍ക്ക് എന്നിവിടങ്ങളില്‍ കൂട്ടം കൂടി നായ്ക്കളെ കാണാം. […]
Read more

ചൈനയ്ക്ക് 50% താരിഫ്: ഭീഷണി മുഴക്കി ട്രംപ്

വാഷിംങ്ടന്‍ : ചൈനയ്ക്കെതിരായ അധിക താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച യുഎസ് താരിഫുകള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ചൈന പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഏപ്രില്‍ 8-നകം ചൈന പ്രഖ്യാപിച്ച യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള 34% തീരുവ പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ 9 മുതല്‍ ചൈനയ്ക്ക് 50% അധിക താരിഫുകള്‍ അമേരിക്ക ചുമത്തും, ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കൂടാതെ യുഎസുമായി ചൈനീസ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ച കൂടിക്കാഴ്ച അടക്കം എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെക്കുമെന്നും […]
Read more

ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ നാളെ ഇന്ത്യയിൽ

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നാളെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണ പ്രകാരമാണ് ശൈഖ് ഹംദാൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തുന്നത്. ദുബൈ കിരീടാവകാശി എന്ന നിലയിൽ ഇന്ത്യയിലേക്കുള്ള ഹംദാന്റെ ആദ്യ ഔദ്യോ​ഗിക സന്ദർശനമാണിത്. ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും തന്ത്രപരമായ മേഖലകളിലെ പങ്കാളിത്തം ശക്തമാക്കുന്നതിനും മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തും. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, പ്രതിരോധ മന്ത്രി […]
Read more

പ്രതികാര താരിഫ്: ഇന്ത്യ സമവായ സാധ്യത തേടുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: യുഎസ് ചുമത്തിയ 26 ശതമാനം തീരുവക്ക് പ്രതികാര നടപടി വേണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇത് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു വ്യാപാര പങ്കാളികള്‍ക്ക് സാധ്യമായ ഇളവ് വാഗ്ദാനം ചെയ്യുന്ന ട്രംപിന്റെ താരിഫ് ഓര്‍ഡറിലെ വകുപ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടെന്നും ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ രഹസ്യമായതിനാല്‍ വെളിപ്പെടുത്താനാകില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൈന, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ […]
Read more

പൊറോട്ടയും ബീഫും കിട്ടിയില്ല, വീടിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ശ്രമം

കാസര്‍കോട്: പൊറോട്ടയും ബീഫും വേണമെന്ന് ആവശ്യപ്പെട്ടു വെട്ടുകത്തിയുമായി അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് താഴെയിറക്കി. കിനാലൂർ കാട്ടിപൊയിൽ ശ്രീധരൻ എന്നയാളാണ് ഉച്ചയോടെ ആത്മഹത്യ ഭീഷണി മുഴക്കിയത്. അയല്‍വാസിയായ ലക്ഷ്മിയുടെ വീടിനു മുകളില്‍ ഏണിവഴി കയറുകയായിരുന്നു. നീലേശ്വരം എസ്ഐ കെ വി പ്രദീപനും സംഘവും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ വഴങ്ങിയില്ല. ബീഫും പൊറോട്ടയും വേണമെന്ന് ശ്രീധരന്‍ വാശി പിടിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും പലയിടങ്ങളില്‍ […]
Read more

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ എക്‌സൈസിന് കോടതി നിര്‍ദ്ദേശം നല്‍കി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. അതേസമയം, ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയിലായ കേസിന്റെ അന്വേഷണം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് […]
Read more

പാചകവാതകത്തിന് വീണ്ടും 50 രൂപ കൂടി, പുതിയ നിരക്ക് ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. ഏപ്രിൽ 8 മുതൽ പുതുക്കിയ വിലകൾ പ്രാബല്യത്തിൽ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ (പിഎംയുവൈ) കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണ്. “പിഎംയുവൈ ഗുണഭോക്താക്കൾക്ക് സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി വില ഉയരും. മറ്റ് ഉപഭോക്താക്കൾക്ക് ഇത് 803 രൂപയിൽ നിന്ന് 853 രൂപയായി ഉയരും,” മന്ത്രി പറഞ്ഞു. പെട്രോളിന്റെയും […]
Read more

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന്?

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം മെയ് 20ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി പതിനഞ്ചിന് ആണ് പത്തും പന്ത്രണ്ടും ക്ലാസ് ബോര്‍ഡ് പരീക്ഷ ആരംഭിച്ചത്. മാര്‍ച്ച് 18നാണ് പത്താം ക്ലാസ് പരീക്ഷ അവസാനിച്ചത്. ഈ വര്‍ഷം 24,12,072 വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന പത്താം ക്ലാസ് പരീക്ഷയുടെ ഫലം മെയ് 13നാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 13നാണ് പരീക്ഷ കഴിഞ്ഞത്. പരീക്ഷ കഴിഞ്ഞ് കൃത്യം 60 ദിവസത്തിന് ശേഷമാണ് ഫലം […]
Read more

പഞ്ചായത്ത് സേവനങ്ങൾ ഇനി ഓൺലൈനിലും: ‘കെ-സ്മാർട്ട്’ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ പൂർണമായും ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട്​ ആപ്ലിക്കേഷൻ ഇനി പഞ്ചായത്തുകളിലേക്കും. സേവനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുന്ന കെ സ്മാർട്ട് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 10ന്​ ഉദ്ഘാടനം ചെയ്യും. ജനന മരണ വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ എല്ലാ സേവനങ്ങളും കെ സ്മാർട്ട് പോർട്ടലിലൂടെ ലഭിക്കും. ഏപ്രിൽ 10 മുതൽ പഞ്ചായത്തുകളിലും സേവനമെത്തും.ദിവസങ്ങളും മാസങ്ങളും വേണ്ടിവന്നിരുന്ന ബില്‍ഡിങ് പെര്‍മിറ്റുകള്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ അനുവദിച്ച് ഡിജിറ്റല്‍ ഗവേര്‍ണന്‍സിൽ വൻ […]
Read more

വഖഫ് കേസില്‍ മുനമ്പം നിവാസികള്‍ക്ക് കക്ഷി ചേരാം; ട്രിബ്യൂണല്‍ അനുമതി

കോഴിക്കോട്: മുനമ്പം വഖഫ് കേസില്‍ പ്രദേശവാസികള്‍ക്ക് കക്ഷിചേരാന്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ അനുമതി . മൂന്നംഗ വഖഫ് ട്രിബ്യൂണലാണ് അനുമതി നല്‍കിയത്. ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന മുനമ്പം നിവാസികളുടെ ആവശ്യമാണ് വഖഫ് ട്രിബ്യൂണല്‍ അംഗീകരിച്ചത്. സംസ്ഥാന വഖഫ് ട്രിബ്യൂണലിന്റെ നടപടികള്‍ക്കെതിരേ രണ്ട് ഹര്‍ജികളാണ് ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നുള്ള വഖഫ് ബോര്‍ഡിന്റെ 2019-ലെ ഉത്തരവും വഖഫ് രജിസ്റ്ററില്‍ സ്ഥലം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫറൂഖ് കോളേജ് […]
Read more
Advertisement
WhiteswanTV Footer