Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ആരാധകര്‍ക്ക് അല്ലുവിന്റെ പിറന്നാള്‍ സമ്മാനം

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന് ഇന്ന് പിറന്നള്‍. വേറൊരു അന്യഭാഷ നടനും കിട്ടുന്നതിനേക്കാള്‍ ഫാന്‍ബേസും ഫാന്‍സ് അസോസിയേഷനും കേരളത്തില്‍ ഉണ്ടാക്കിയെടുത്ത താരമാണ് അല്ലു അര്‍ജുന്‍. ഒരു മലയാള ചിത്രത്തില്‍ പോലും അഭിനയിക്കാതെ മൊഴിമാറ്റ ചിത്രങ്ങള്‍ കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ അല്ലുഅര്‍ജുന്‍ കേരളത്തില്‍ ഉണ്ടാക്കിയ തരംഗം ഫ്ളവറല്ല ഫയര്‍തന്നെയാണ്. തെലുങ്ക് സിനിമക്ക് കേരളത്തിലുള്ള സ്വാധീനം അല്ലുവിന് മുന്‍പും ശേഷവുമെന്ന് അടയാളപ്പെടുത്തിയാല്‍ മലയാളത്തിലെ മുന്‍നിര നായകന്‍മാരുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന അതേ ആരവത്തോടെയും അവേശത്തോടെയും കേരളത്തില്‍ ഒരു അന്യഭാഷ ചിത്രം […]
Read more

യു.എസിലെ വിദേശ വിദ്യാര്‍ഥികള്‍ക്കെതിരെ ഭരണകൂടം;ട്രാഫിക് നിയമം ലംഘിച്ചതിനും നാടുകടത്തല്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ വീസ ചെറിയകാരണങ്ങള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചെറിയ ട്രാഫിക് നിയമ ലംഘനങ്ങള്‍, സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍, അതിനോടുള്ള പ്രതികരണം തുടങ്ങി നിസാരമായ കാരണങ്ങളുടെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന എഫ്-1 വിസ യു.എസ് അധികൃതര്‍ റദ്ദാക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പലസ്തീന്‍ അനുകൂല സമരത്തില്‍ പങ്കെടുത്തതിന്റെയോ അനുകൂലിച്ചതിന്റെയോ പേരില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഒട്ടേറെ വിദ്യാര്‍ഥികളുടെ വീസ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യു.എസില്‍ പഠിക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ ചെറിയ കുറ്റങ്ങള്‍ക്ക് പോലും ശിക്ഷയായി നാടുകടത്തല്‍ നടപടി സ്വീകരിക്കുന്നത്. […]
Read more

സുരേഷ്‌ഗോപിയെ പരിഹസിച്ച ഗണേഷിനെതിരെ ബിജെപി സമരം: പ്രതിഷേധക്കാരെ വീണ്ടും പരിഹസിച്ചു മന്ത്രി

കൊല്ലം: സുരേഷ്ഗോപിയെ കുറിച്ചുള്ള തൊപ്പി പരാമർശത്തിൽ ബിജെപി നടത്തുന്ന പ്രതിഷേധ സമരത്തെ പരിഹസിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാർ. പോലീസ് തൊപ്പിയെ പറ്റി പറഞ്ഞാൽ തൊപ്പിയല്ലേ തനിക്കെതിരെ സമരം ചെയ്യേണ്ടതെന്ന് ഗണേഷ് കുമാർ ചോദിച്ചു. സിനിമാ ഷൂട്ടിങിന് കൊണ്ടുവന്ന ഒരു തൊപ്പിയെ പറ്റിയാണ് താൻ തമാശ പറഞ്ഞത്. അതിനൊക്കെ സമരം ചെയ്യുന്നത് മോശം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. “ഒരു വിമർശനവും പാടില്ലേ ഈ നാട്ടിൽ? പൊലീസ് തൊപ്പിയെ പറ്റി പറഞ്ഞാൽ തൊപ്പിയല്ലേ എനിക്കെതിരെ […]
Read more

വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യഥാർത്ഥ്യം പിന്തുണയുമായി കെ സുരേന്ദ്രൻ

മലപ്പുറം: മലപ്പുറം ജില്ല പരാമർശത്തിൽ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അനുകൂലിച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വെള്ളാപ്പള്ളി പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യാഥാർത്ഥ്യമാണന്നായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. ലീഗും മറ്റ് വർഗീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ല. ലീഗ് നേതാക്കൾ നടത്തിയ പരാമർശം അപലപനീയമാണ്. ഇ.ടിയും കുഞ്ഞാലിക്കുട്ടിയും നടത്തുന്നത് പ്രകോപനപരമായ പ്രസ്താവനകളാണ്. ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാൻ ലീഗിന് അവകാശമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. മലപ്പുറത്ത് നടക്കുന്ന പല കാര്യങ്ങളും മറ്റുള്ള […]
Read more

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര ബിജെപി അധ്യക്ഷനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കും ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും വേണ്ടി കളിച്ച ജാദവിനെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ, മുതിര്‍ന്ന നേതാവ് അശോക് ചവാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. മഹാരാഷ്ട്രയിലെ പൂണെയില്‍ ജനിച്ച ജാദവ്, മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍ ആണ്. 2014 ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കായി ഏകദിന […]
Read more

‘കൊറഗജ്ജ’ സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- ഗോപി സുന്ദര്‍

കൊച്ചി: സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീര്‍ അത്താവറിന്റെ പുതിയ ചിത്രം’ കൊറഗജ്ജറിലീസിനൊരുങ്ങുന്നു.ത്രിവിക്രം സപല്യയുടെ സക്‌സസ് ഫിലിംസും ത്രിവിക്രം സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ചിത്രത്തില്‍ സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിലെ ഗാനങ്ങളെ പറ്റി സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ വാക്കുളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ‘കൊറഗജ്ജ’ എന്ന സിനിമയുടെ സംഗീതം വെറും രാഗങ്ങളുടെ സമന്വയമല്ല, മറിച്ച് ഒരു പ്രത്യേക സംസ്‌കാരത്തിന്റെ ആവിഷ്‌കാരമാണ്. ഈ ചിത്രത്തിന് സംഗീതം ഒരുക്കാനായതിന്റെ വളരെ അധികം സന്തോഷം ഉണ്ടെന്നും […]
Read more

വീസ നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് 15 ലക്ഷം തട്ടിയ എഴുത്തുകാരനായ സനൽ ഇടമറുഖ് അറസ്റ്റിൽ

ദില്ലി: വീസ തട്ടിപ്പിൽ യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുഖ് അറസ്റ്റിൽ. മനുഷ്യാവകാശ സംരക്ഷണ രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ സനലിനെ പോളണ്ടിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. സനലിനെ അറസ്റ്റ് ചെയ്തതായി ഫിൻലൻഡിലെ വിദേശകാര്യമന്ത്രാലയവും സ്ഥിതീകരിച്ചു. 2018ൽ ആലപ്പുഴ സ്വദേശിനിക്ക് വീസ നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് സനൽ രാജ്യം കടന്നത്. ദീർഘകാലമായി ഫിൻലാൻഡിൽ താമസിക്കുകയായിരുന്നു സനൽ. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സനലിനെതിരെ 2020 […]
Read more

സ്വർണ്ണ മോതിരം നൽകി 16 കാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവ്

കണ്ണൂർ: സ്വർണ്ണ മോതിരം നൽകി മതപഠന ക്ലാസിന് പോയ വിദ്യാർത്ഥിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 187 വർഷം തടവു ശിക്ഷ വിധിച്ച് കോടതി. പതിനാറുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനായ ആലക്കോട് സ്വദേശി മുഹമ്മദ് റാഫി (41) യെയാണ് കോടതി തടവും, 9 ലക്ഷം രൂപ പിഴയും വിധിച്ചത്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കണ്ണൂർ പഴയങ്ങാടിയിലാണ് കേസിന്നാസ്പദമായ സംഭവം. 2020 മുതൽ 2021 വരെയുള്ള ഒരു വർഷം ലോക്ക്ഡൗൺ കാലയളവിലാണ് റാഫി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മോതിരം […]
Read more

ഗോകുലം ഗോപാലനെ വിടാതെ ഇ.ഡി: ഈ മാസം 22 ന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: ഗോകുലം ഗോപാലന് വീണ്ടും ഇ.ഡി നോട്ടീസ്. ഈ മാസം 22ന് നേരിട്ട് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രതിനിധിയോ ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു. കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിൽ പരിശോധന തുടരുകയാണ്. ഇന്നലെ ആറുമണിക്കൂറോളം ആണ് ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തത്. ഫെമ നിയമം ലംഘിച്ച് പ്രവാസികളിൽ നിന്ന് ചിട്ടികൾക്കായി പണം സ്വീകരിച്ച് എന്നാണ് ഇ.ഡിയുടെ കണ്ടെത്താൻ. പ്രാഥമികമായി 595 കോടി രൂപയും ചട്ടലംഘനമാണ് കണ്ടെത്തിയത്. ഇതിൽ 75% പണമായാണ് സ്വീകരിച്ചതെന്നും ഇ.ഡി പറയുന്നു. […]
Read more

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദര്‍ശിച്ച് മുഴുവന്‍ കുട്ടികളുടെയും സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തിരുമാനം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വാസസ്ഥലത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍, രക്ഷാകര്‍തൃ സമിതി ഭാരവാഹികള്‍ മുതലായവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. മെയ് 7ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ […]
Read more
Advertisement
WhiteswanTV Footer