Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രാധാരന്‍ തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും. യുഎസില്‍ നിന്നുള്ള പ്രത്യേക വിമാനത്തിൽ റാണയെ ഉച്ചയോടെ ഡല്‍ഹിയില്‍ എത്തിക്കും. തിഹാര്‍ ജയിലിലാകും പാര്‍പ്പിക്കുക. റാണയെ ഇന്ന് ഡല്‍ഹിയിലെ പട്യാല ഹൗസ് പ്രത്യേക എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. റാണയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെടും. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ യുഎസ് സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് റാണയെ ഇന്ത്യക്ക് കൈമാറിയത്. 2011ലാണ് […]
Read more

വീടിന്റെ വാതിൽ തുറന്നില്ല, പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് ബൈക്കിന് തീയിട്ടു

പെരുമ്പാവൂർ: പെൺസുഹൃത്തിന്റെ വീട്ടിലെത്തി ബൈക്കിന് തീയിട്ട യുവാവ് പിടിയിൽ. കൊല്ലം പള്ളിമുക്ക് സ്വദേശി അനീഷാണ് പിടിയിലായത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു ആക്രമണം. എറണാകുളത്ത് മേയ്ക്കപ്പ് ആർട്ടിസ്റ്റായ യുവതിയും ഫർണിച്ചർ സ്ഥാപനം നടത്തിയിരുന്ന അനീഷും മുൻപ് സൗഹൃദത്തിലായിരുന്നു. രാത്രി അനീഷ് യുവതിയുടെ വീട്ടിലെത്തിയപ്പോൾ പരിചയമില്ലാത്ത ബൈക്ക് മുറ്റത്ത് കാണുകയും ചെയ്തു. തുടർന്ന് യുവതിയെ വിളിച്ചിട്ട് വാതിൽ തുറക്കത്തിയുന്നപ്പോഴാണ് ബൈക്കിനു തീയിട്ടത്. ഇരിങ്ങോൾ കാവ് റോഡിൽ യുവതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം നടന്നത്. ബൈക്ക് പൂർണമായി കത്തിനശിക്കുകയും […]
Read more

ഒറ്റപ്പാലത്ത് നിന്നും കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലത്ത് നിന്നും കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി. ഒറ്റപ്പാലം തോട്ടക്കര സ്വദേശിയുടെ ഭാര്യയെയും രണ്ടു മക്കളെയും ചൊവ്വാഴ്ച മുതലാണ് കാണാതായത്. ഇന്നലെ രാത്രി എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. മൂവരും സുരക്ഷിതരെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു. ചൊവ്വാഴ്ച ഒറ്റപ്പാലത്തെ വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ പട്ടാമ്പിയിലേ വീട്ടിലേക്ക് പോയതായിരുന്നു മൂവരും.
Read more

പൂച്ചക്കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കവേ വാഹനാപകടത്തിൽപ്പെട്ടു യുവാവ് മരിച്ചു

തൃശ്ശൂർ:തൃശ്ശൂർ കാളത്തോട് ചിറ്റിലപ്പള്ളിയിൽ തിരക്കുള്ള റോഡിന്റെ നടുവിൽ അകപ്പെട്ടുപോയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് മരിച്ചു. ചിറ്റിലപ്പള്ളി സ്വദേശി സിജോ തിമോത്തി (44) ആണ് മരിച്ചത്. തൃശ്ശൂർ കാളത്തോട് മണ്ണുത്തി പാതയിൽ ഇന്നലെ രാത്രി ഒമ്പതരക്കായിരുന്നു അപകടം. പൂച്ചയുടെ ജീവൻ രക്ഷിക്കുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിക്കവെയാണ് നടു റോഡിൽ പൂച്ചയെ കണ്ടത്. ഉടൻ തന്നെ ബൈക്ക് നിർത്തി പൂച്ചയെ റോഡിൽ നിന്ന് എടുത്തുമാറ്റാനായി ഓടിയിറങ്ങി. തൃശ്ശൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയിൽ ഇടിച്ചു കാറിന്റെ മുന്നിലേയ്ക്ക് തെറിച്ചു […]
Read more

തുടര്‍ച്ചയിയി പൊട്ടുന്നതിന്റെ കാരണം ആരാധകര്‍ പറയട്ടെ

കൊവിഡിന് ശേഷം തുടര്‍ച്ചയായി ബോക്സോഫീസില്‍ പരാജയങ്ങള്‍ മാത്രം നേടികൊണ്ടിരിക്കുന്ന ബോളിവുഡ് താരം സല്‍മാന്‍ഖാന്‍ പരാജയ കാരണം വിലയിരുത്താന്‍ ആരാധകരെ വീട്ടില്‍ വിളിച്ചു വരുത്തി എന്നാണ് ബിടൗണില്‍ നിന്ന് ഇറങ്ങുന്ന ചൂടുള്ള വാര്‍ത്ത. ഈദ് റിലീസായി ഇറങ്ങിയ സിക്കന്തറും കളക്ഷനില്‍ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാത്തതോടെയാണ് പുതിയ നീക്കവുമായി താരം രംഗത്തെത്തിയത്. കൂടിക്കാഴ്ച്ചയില്‍ സല്‍മാന്‍ ഖാന്റെ സമീപകാല ചിത്രങ്ങളിലുള്ള തങ്ങളുടെ നിരാശ ആരാധകര്‍ അദ്ദേഹത്തോട് തുറന്ന് പ്രകടിപ്പിച്ചു.സിക്കന്ദറിനെക്കുറിച്ച് ആരാധകരോട് അദ്ദേഹം ചില കാര്യങ്ങളും തുറന്ന് പറഞ്ഞന്നാണ് വിവരം. തുടക്കം മുതല്‍ക്കേ […]
Read more

ഹൈദരാബാദ് സ്ഫോടനം: യാസീന്‍ ഭട്കല്‍ അടക്കമുള്ളവരുടെ വധശിക്ഷ ശരിവച്ച് തെലങ്കാന ഹൈക്കോടതി

ഹൈദരാബാദ്: ദില്‍സുഖ് നഗര്‍ സ്ഫോടന കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെച്ച് തെലങ്കാന ഹൈക്കോടതി. 2013-ല്‍ നടന്ന ദില്‍സുഖ് നഗര്‍ സ്ഫോടന കേസില്‍ എന്‍ഐഎ കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് പ്രതികളുടെ അപ്പീലുകള്‍ തള്ളിയത്. യാസീന്‍ ഭട്കല്‍, സിയാവുര്‍ റഹ്‌മാന്‍, അസദുള്ള അക്തര്‍, തെഹ്സീന്‍ അക്തര്‍, ഐജാസ് ഷെയ്ഖ് എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗങ്ങളാണ് ഇവര്‍. 2013 ഫെബ്രുവരി 21-ന് സന്ധ്യക്കാണ് ദില്‍സുഖ് നഗറിലെ തിരക്കേറിയ ചായക്കടയിലും തൊട്ടടുത്ത സിനിമാ തിയേറ്ററിനടുത്തും നിമിഷങ്ങളുടെ […]
Read more

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ല, പകരം സമയം നൽകും: സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാരിന്റെ മറുപടി

കൊച്ചി: വയനാട് ദുരന്തബാധിരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവ പുനഃക്രമീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ കഴിയുമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം ചേര്‍ന്നതായും കേന്ദ്രധനകാര്യ മന്ത്രാലയം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത യോഗം ദുരന്തബാധിതരുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്താനും, വായ്പാ തിരിച്ചടവിന് അധികസമയം അനവദിച്ചതായും തിരിച്ചടവ് […]
Read more

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ:വമ്പിച്ച ഓഫറുകളുമായി ഏപ്രിൽ 10 മുതൽ 19 വരെ

തിരുവനന്തപുരം: സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ സംഘടിപ്പിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5. 30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിക്കും. അഡ്വ. ആന്‍റണി രാജു എംഎൽഎ അധ്യക്ഷനായിരിക്കും. ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ കൗൺസിലർ എസ്. ജാനകി അമ്മാൾ, സപ്ലൈകോ ചെയർമാൻ പി ബി നൂഹ്, മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുക്കും. ഏപ്രിൽ 10 മുതൽ […]
Read more

മാസപ്പടി കേസ്, വീണയ്ക്ക് തിരിച്ചടി: എസ്എഫ്ഐഒ നടപടികൾക്ക് തൽകാലം സ്റ്റേ ഇല്ല

കൊച്ചി: എക്‌സാലോജിക്-സിഎംആര്‍എല്‍ കേസിൽ വീണ വിജയന് തിരിച്ചടി. എസ്എഫ്ഐഒ നടപടി തൽകാലം സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. എക്സാലോജിക് – CMRL ഇടപാടിനെ ചോദ്യം ചെയ്യുന്ന എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി പരി​ഗണിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ആദായനികുതി സെറ്റിൽമെന്റ് കമ്മീഷന്റെ പക്കലുള്ള രേഖകൾ ലഹസ്യരേഖയല്ലെന്ന് CMRL വാദിച്ചിരുന്നു. അന്വേഷണം പൂർത്തിയായില്ലേയെന്ന ഹൈക്കോടതി ചോദിച്ചപ്പോൾ കുറ്റപത്രം നൽകിയെന്ന് SFIO അറിയിക്കുകയും ചെയ്തു. കുറ്റപത്രം നൽകിയ ശേഷം കേസ് എങ്ങനെ റദ്ദാക്കാൻ കഴിയുമെന്ന് […]
Read more

പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘നോബഡി’യുടെ പൂജ കൊച്ചിയില്‍ നടന്നു

കൊച്ചി:പൃഥ്വിരാജ് സുകുമാരനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന നോബഡിയുടെ പൂജ ചടങ്ങ് എറണാകുളത്ത് വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ വെച്ച് നടന്നു. എന്ന് നിന്റെ മൊയ്ദീന്‍, കൂടെ തുടങ്ങിയ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വതി തിരുവോത്ത് വീണ്ടും പൃഥ്വിരാജിന്റെ നായികയാകുന്ന ചിത്രമാണ് നോബഡി.മമ്മൂട്ടിയുടെ റോഷാക്ക് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ഇ-ഫോര്‍ എക്‌സ്പീരിമെന്റ്‌സിന്റെ ബാനറില്‍ മുകേഷ് മെഹ്ത്തയും, സി വി സാരഥിയും ചേര്‍ന്ന് […]
Read more
Advertisement
WhiteswanTV Footer