Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

13 കാരിക്ക് ലഹരിമരുന്ന് കലർത്തിയ മിഠായി നൽകി പീഡനം: ഗുണ്ട നേതാവ് മുഹമ്മദ് റയിസ്‌ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് കലര്‍ന്ന മിഠായി നൽകി ലൈംഗികമായി പീഡിപ്പിച്ച ഗുണ്ടാ നേതാവ് അറസ്റ്റിൽ. കാപ്പ ചുമത്തി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഗുണ്ട മുഹമ്മദ് റയിസാണ് അറസ്റ്റിലായത്. തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷൻ പരിധിയിലണ് സംഭവം. പ്രതിയുടെ വീടിന് കുറച്ച് അകലെയായിട്ടാണ് പെണ്‍കുട്ടിയുടെ വീട്. സ്കൂള്‍ വിട്ടുവരുന്നതിനിടെ പെണ്‍കുട്ടിക്ക് പ്രതി ലഹരിയടങ്ങിയ മിഠായി നൽകിയിരുന്നു. പെണ്‍കുട്ടി പതിവായി ഈ മിഠായി കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാര്‍ക്ക് സംശയം തോന്നി. മിഠായി കിട്ടാത്ത സമയത്ത് കുട്ടി വല്ലാത്ത മാനസികാവസ്ഥ […]
Read more

വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ വീണ്ടും റഫാല്‍ വാങ്ങാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തില്‍

ന്യൂഡല്‍ഹി: വ്യോമസേനയ്ക്ക് വേണ്ടി 114 മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ശ്രമം അവസാന ഘട്ടത്തിലെന്ന റിപ്പോര്‍ട്ടുകള്‍. മള്‍ട്ടിറോര്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് ടെന്‍ഡറില്‍ പങ്കെടുത്ത മറ്റ് കമ്പനികളെ മറികടന്ന് ഇന്ത്യ ഫ്രാന്‍സിന്റെ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളും തമ്മില്‍ ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ് കരാറിലൂടെയാകും റഫാല്‍ വിമാനങ്ങള്‍ വാങ്ങുക. നേരത്തെ വ്യോമസേനയ്ക്ക് വേണ്ടി 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ വിന്യസിക്കാനായി 26 റഫാല്‍ എം വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തിനും […]
Read more

ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര: ചോദ്യം ചെയ്ത ടിടിഇ യെ സംഘം ചേർന്ന് മർദിച്ചു

തിരുവനന്തപുരം: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇ യെ സംഘം ചേർന്ന് മർദിച്ചു. ഐലൻഡ് എക്സ്പ്രസിലാണ് സംഭവം. നെയ്യാറ്റിൻകരയ്ക്കും പാറശ്ശാലക്കും ഇടയിലാണ് സംഭവം. ടിക്കറ്റ് പരിശോധിച്ചു പോകുന്നതിനിടയിൽ സ്ലീപ്പർ ക്ലാസിൽ നാലഞ്ച് പേരടങ്ങുന്ന സംഘം ഉണ്ടായിരുന്നു. ഇവരുടെ പക്കൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് ഉണ്ടായിരുന്നില്ല പകരം ജനറൽ ‌ടിക്കറ്റായിരുന്നു ഉണ്ടായിരുന്നത്.സംഭവവുമായി ബന്ധപ്പെ‌ട്ട് ഒരാൾ കസ്റ്റ‍ഡിയിലായി‌‌‌ട്ടുണ്ട്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ടി‌ടിഇ ജയേഷ് പേ‌‌ട്ട ആശുപത്രിയിൽ ചികിത്സയിലാണ്. ടിടിഇ ആവശ്യപ്പെട്ടപ്പോൾ പണമടക്കാനോ പിഴയടക്കാനോ ഇവർ തയ്യാറായില്ല. മാത്രമല്ല […]
Read more

കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് തിളക്കമാർന്ന വിജയം

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മിന്നും ജയം. ഏഴ് സീറ്റില്‍ ആറ് സീറ്റുകള്‍ എസ്എഫ്‌ഐ നേടിയപ്പോൾ വൈസ് ചെയര്‍പേഴ്‌സണ്‍ സീറ്റില്‍ കെഎസ്‌യു ജയിച്ചു. അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ അഞ്ചില്‍ നാല് സീറ്റില്‍ എസ്എഫ്‌ഐയും ഒന്നില്‍ കെഎസ്‌യുവും വിജയിച്ചു. കഴിഞ്ഞ യൂണിയന്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ നേടിയിരുന്നു. എന്നാല്‍ യൂണിയന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വൈസ് ചാന്‍സിലര്‍ അനുവദിച്ചിരുന്നില്ല. കനത്ത പൊലീസ് വലയത്തിലാണ് ഇത്തവണത്തെ യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നത്.
Read more

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളെ പുറത്താക്കി കേരള വെറ്ററിനറി സര്‍വകലാശാല

വൈത്തിരി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ 19 വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്ത് കേരള വെറ്ററിനറി സര്‍വകലാശാല. പത്തൊന്‍പത് വിദ്യാര്‍ത്ഥികളെയും സര്‍വകലാശാല കോളേജില്‍ നിന്ന് പുറത്താക്കി. കേസില്‍ പത്തൊന്‍പത് വിദ്യാര്‍ത്ഥികളും കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും സര്‍വകലാശാല അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി വെറ്ററിനറി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. സിദ്ധാര്‍ത്ഥന്റെ അമ്മ എം ആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് സര്‍വകലാശാലയുടെ മറുപടി. 19 പേര്‍ക്ക് മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തുള്ള […]
Read more

രാജസ്ഥാന്‍ റോയല്‍സിന്റെ പരാജയത്തിന് പിന്നാലെ ക്യാപറ്റന്‍ സഞ്ജു സാംസണ് പിഴ

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോല്‍വിക്കു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് തിരിച്ചടി. ഗുജറാത്തിനെതിരായ മത്സരത്തിലെ സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ ടീം ക്യാപറ്റന്‍ സഞ്ജുവിന് വന്‍ തുക പിഴ ചുമത്തിയിരിക്കുകയാണ്. ഓവറുകള്‍ തീര്‍ക്കുന്നതു വൈകിയതിനാണ് 24 ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടി വരിക. 58 റണ്‍സ് വിജയമാണ് രാജസ്ഥാനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. സീസണില്‍ രണ്ടാം തവണയാണ് രാജസ്ഥാന്‍ ക്യാപ്റ്റന് പിഴ ശിക്ഷ ലഭിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിനു ശേഷവും രാജസ്ഥാന്റെ താല്‍ക്കാലിക […]
Read more

സിപിഎമ്മിലെ ‘പി ജയരാജൻ ദൈവം’

വ്യക്തി ആരാധനകൾക്കും പൂജകൾക്കും ഒരുകാലത്ത് എതിരായിരുന്ന സിപിഎമ്മിൽ ഇന്ന് അതെല്ലാം ഏറെ സജീവം തന്നെയാണ്. ഒരു ഇടവേളക്ക് ശേഷം പി ജയരാജനെ അനുകൂലിച്ച് കണ്ണൂരില്‍ ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വീണ്ടും അത്തരത്തിലുള്ള ചർച്ചകൾ സജീവമാകുന്നത്. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും സഖാവ് നിറഞ്ഞു നില്‍ക്കുമെന്നാണ് ബോര്‍ഡുകളില്‍ പറയുന്നത്. സിപിഎം ശക്തി കേന്ദ്രങ്ങളിലാണ് ഫ്ലക്സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. റെഡ് യങ്‌സ് കക്കോത്ത് എന്ന പേരിലാണ് ബോർഡ്. ഈ ബോർഡ് ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. വ്യക്തി ആരാധന […]
Read more

പടുതാകുളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

ഇടുക്കി: പൂപ്പാറയിൽ പടുതാകുളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി ദശരഥിന്റെ മകൻ ശ്രേയസ് രാജ് ആണ് മരിച്ചത്. പൂപ്പാറ കോരമ്പാറയിലെ ഏലത്തോട്ടത്തിലെ പടുതാകുളത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷിയിടത്തിലെ ഷെഡിൽ കുട്ടിയെ കിടത്തി ഉറക്കിയ ശേഷം ജോലിയ്ക്ക് പോയതായിരുന്നു മാതാപിതാക്കൾ. 11 മണിയോടെ തിരികെ എത്തിയപ്പോൾ ഉറങ്ങി കിടന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തുകയും സമീപത്തെ പടുതകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
Read more

സിപിഒ സമരത്തിനിടെ കുഴഞ്ഞു വീണ ഉദ്യോഗാർഥിയെ രമേശ് ചെന്നിത്തലയുടെ വാഹനത്തിൽ ; ആശുപത്രിയിലെത്തിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുൻപിൽ വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാർത്ഥി കുഴഞ്ഞു വീണു. കണ്ണൂർ സ്വദേശിയായ സി.എസ് ഹസീന കുഴഞ്ഞു വീണത്. ഏത്തമിട്ടു പ്രതിഷേധിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. മുട്ടിലിഴിഞ്ഞം കൈയിൽ കർപ്പൂരം വെച്ച് കത്തിച്ചും ഉപവാസം കിടന്നും ഒരാഴ്ചയായിലേറെയായി ഉദ്യോഗാർത്ഥികൾ പ്രതിഷേധിക്കുകയാണ്. തളർന്നുവീണ ഉദ്യോഗാർത്ഥിയെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. “ഉദ്യോഗാർത്ഥികൾ കുറേ ദിവസമായി സമരം നടത്തുകയാണ്. ഈ വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചതാണ്. പരിശോധിക്കാൻ എന്ന് […]
Read more

സിനിമ പ്രവര്‍ത്തകരില്‍ നിന്ന് കഞ്ചാവ് പിടികൂടി: രണ്ട് സ്റ്റണ്ട് ആർട്ടിസ്റ്റുകൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: സിനിമ പ്രവര്‍ത്തകരില്‍ നിന്ന് കഞ്ചാവ് പിടികൂടി. തിരുവനന്തപുരത്തു സിനിമാ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളെ കസ്റ്റഡിയിലെടുത്തു. അതേ സമയം മൂവാറ്റുപുഴയില്‍ എംഡിഎംഎയും കഞ്ചാവും തോക്കുമായി മൂന്ന് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തതില്‍ അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിക്കും. മൂവാറ്റുപുഴ സ്വദേശികളായ ഷാലിം ഷാജി, ഹരീഷ്, സജിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 3.2 ഗ്രാം എംഡിഎംഎ, അഞ്ച് ഗ്രാം, മൂന്ന് […]
Read more
Advertisement
WhiteswanTV Footer