Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

സുരാജ് വെഞ്ഞാറമുടിന്റെ ‘എക്‌സ്ട്രാ ഡീസന്റ് ‘ ഒടിടിയിലേക്ക്; ഉടന്‍ സ്ട്രീമിങ്ങിന് ആരംഭിക്കും

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രം എക്‌സ്ട്രാ ഡീസന്റ്. ഓടിടി റിലീസിനൊരുങ്ങുന്നു. ഡാര്‍ക്ക് ഹ്യൂമര്‍ സ്വഭാവത്തിലുള്ള ു ഫാമിലി ചിത്രമായിട്ടിറങ്ങിയ ചിത്രം കഴിഞ്ഞ ഡിസംബറിലാണ് തിയേറ്ററുകളിലെത്തിയത്.സൈന പ്ലേയിലൂടെയാണ് സിനിമ ഡിജിറ്റല്‍ സ്ട്രീം ചെയ്യുന്നത്. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 നാണ് എക്‌സ്ട്രാ ഡീസന്റ് തിയേറ്ററുകളിലെത്തിയത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹന്‍ എന്നിവരും ചിത്രത്തിലുണ്ട്. വിനയപ്രസാദ്, റാഫി, […]
Read more

ബജാജ് അലയന്‍സ് ലൈഫ്; സൂപ്പര്‍വുമണ്‍ ടേം പദ്ധതി പുറത്തിറക്കി

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് സ്ത്രീകള്‍ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്ത സമഗ്ര സംരക്ഷണ പദ്ധതിയായ ബജാജ് അലയന്‍സ് ലൈഫ് സൂപ്പര്‍വുമണ്‍ ടേം (എസ്ഡബ്ല്യൂടി) പുറത്തിറക്കി. പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സിന് പുറമെ ടേം ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍, സ്ത്രീകളുടെ ഗുരുതര രോഗങ്ങള്‍ക്കുള്ള പരിരക്ഷ, കുട്ടികള്‍ക്കുള്ള ആനുകൂല്യം, ആരോഗ്യ പരിപാലന സേവനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ക്ക് സമഗ്ര സംരക്ഷണം ഉറപ്പു വരുത്തുന്ന പദ്ധതിയാണിത്. സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ജീവിതത്തിലുടനീളം ആത്മവിശ്വാസത്തോടെയും സ്ഥിരതയോടെയും മുന്നോട്ട് […]
Read more

സ്പാനിഷ് താരം സെര്‍ജിയോ കാസ്റ്റല്‍ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക്

കൊച്ചി: സ്പാനിഷ് താരം സെര്‍ജിയോ കാസ്റ്റല്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിലേക്ക്. സ്പാനിഷ് ലീഗില്‍ അത്ലറ്റികോ മഡ്രിഡിന്റെയും ഒസാസുനയുടെയും ബി ടീമില്‍ കളിച്ച കാസ്റ്റല്‍ മലാഗയില്‍ ിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. ഐഎസ്എലില്‍ നേരത്തേ ജംഷേദ്പുര്‍ എഫ്സിക്കായി കളിച്ച കാസ്റ്റല്‍ ഓസ്ട്രേലിയ, സൈപ്രസ് ക്ലബ്ബുകള്‍ക്കായും പന്ത് തട്ടിയിട്ടുണ്ട്.മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ കാസ്റ്റല്‍ വൈകാതെ ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടുമെന്നാണ് വിവരം. അടുത്തിടെ ബ്ലാസ്റ്റേഴ്സ് ടീമില്‍നിന്ന് മൂന്ന് വിദേശ താരങ്ങള്‍ ഒഴിവാക്കപ്പെടുമെന്നാണ് സൂചന. അതിനുശേഷമാകും കാസ്റ്റലിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. […]
Read more

2023-24 കാലയളവിൽ ഗുജറാത്തിൽനിന്ന് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ

ഗുജറാത്തിൽ എ.ഐ.സി.സി. സമ്മേളനം കൊടിയിറങ്ങുമ്പോൾ ഭരണം തിരിച്ചുപിടിക്കുമെന്നാണ് പ്രഖ്യാപനം. എന്നാൽ തെരഞ്ഞെടുപ്പ് സംഭാവനകളുടെ കാര്യത്തിൽ ബി.ജെ.പി.യും കോൺഗ്രസ്സും തമ്മിൽ വലിയ അന്തരം ഉണ്ട്. ഇത് കോൺഗ്രസിന് ഭീഷണി തന്നെയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് 2023-24 കാലയളവിൽ പാർട്ടികൾക്ക് ഗുജറാത്തിൽനിന്ന് 404.51 കോടി രൂപ സംഭാവന ലഭിച്ചിട്ടുണ്ട്. 20,000 രൂപയിൽ കൂടിയ സംഭാവനകളുടെ കണക്കാണിത്. ഇതിൽ 401.98 കോടി രൂപയും ബി.ജെ.പി.ക്ക് ലഭിച്ചപ്പോൾ കോൺഗ്രസിന് വെറും 2.45 കോടി രൂപ മാത്രമാണ് കിട്ടിയത്. […]
Read more

കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്: പ്രതി നൗഫലിന് ജീവപര്യന്തം

പത്തനംതിട്ട: കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ പ്രതി നൗഫലിന് ജീവപര്യന്തം ശിക്ഷ. ഒരു ലക്ഷത്തി എണ്ണായിരം രൂപ പിഴയും ചുമത്തി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കായംകുളം സ്വദേശിയായ നൗഫൽ. 2020 സെപ്റ്റംബർ 6ന് രാത്രി പത്തരയോടെ ആയിരുന്നു സംഭവം. അടൂർ ജനറൽ ആശുപത്രിയിൽ നിന്നു പന്തളത്തെ കോവിഡ് സെൻററിലേക്ക് കൊണ്ടുപോകും വഴി ആറന്മുളയിലെ മൈതാനത്ത് വെച്ച് യുവതിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ചത്. ആരോഗ്യ വകുപ്പിന്റെ കനിവ് പദ്ധതിയുടെ ഭാഗമായ 108 […]
Read more

സ്വർണവില റെക്കോർഡിലേക്ക്; 70000 ത്തിൽ എത്താൻ 40 രൂപയുടെ കുറവ്

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് സ്വർണം. ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8,745 രൂപയും പവന് 69,960 രൂപയുമായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ കുറഞ്ഞത് 75,500 രൂപയ്ക്ക് മുകളിൽ എങ്കിലും നൽകണം. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ ഉയർന്ന് 1,07,100 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 107.10 രൂപ, 8 ഗ്രാമിന് 856.80 […]
Read more

പാലക്കാട് സംഘർഷം: ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആർഎസ്എസ് നേതാവിന്‍റെ പേര്

പാലക്കാട്: പാലക്കാട് നഗരസഭയുടെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്‍റെ പേര് ഇട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രംഗത്ത്. ഇരു വിഭാഗവും സ്ഥലത്തെത്തി തറക്കലിടൽ ചടങ്ങ് തടഞ്ഞ് പ്രതിഷേധിച്ചു. തറക്കല്ലിടുന്നതിനായി എടുത്ത കുഴിയിൽ ഇറങ്ങി നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും തൊട്ടുപിന്നാലെ സംഘര്‍ഷാവസ്ഥയുണ്ടായി. ഇതിനിടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ ഇവരെയും പൊലീസ് അറസ്റ്റ് ചെയ്ത് […]
Read more

ചേരയെ കൊന്നാല്‍ മൂന്നുവര്‍ഷംവരെ തടവ് ശിക്ഷ

കൊല്ലം: ചേരയെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവര്‍ഷം വരെ തടവു ലഭിക്കുന്ന കുറ്റംമെന്ന് വനംവകുപ്പ് . വന്യജീവി നിയമപ്രകാരം പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യജീവികളെ നാല് ഷെഡ്യൂളുകളിലായാണ് തിരിച്ചിരിക്കുന്നത്. ചേര, നീര്‍ക്കോലി തുടങ്ങി മൂര്‍ഖന്‍, അണലി, രാജവെമ്പാല, പെരുമ്പാമ്പ് വരെ എല്ലാഇനം പാമ്പുകളും ഏറ്റവും പ്രാധാന്യമുള്ള ഒന്നാം ഷെഡ്യൂളിലാണ്. ആനയും സിംഹവും കടുവയും കുരങ്ങുമെല്ലാം ഇതോടൊപ്പം ഒന്നാം ഷെഡ്യൂളിലാണ്. ഇവയെ കൊല്ലുന്നത് മൂന്നുവര്‍ഷത്തില്‍ കുറയാതെ, ഏഴുവര്‍ഷം വരെ തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന […]
Read more

ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്ത്; ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാൻ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടങ്ങിവരുന്നു. ഐപിഎല്‍ 18-ാം സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ മഹേന്ദ്ര സിംഗ് ധോണി നയിക്കും. നായകൻ ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റതിനെ തുടർന്നാണ് തീരുമാനം. കൈമുട്ടിന് പൊട്ടലുണ്ടായ റുതുരാജ് സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ കളിക്കില്ല. പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ആണ് ധോണി നായകനാകുന്ന കാര്യം അറിയിച്ചത്. സീസണില്‍ മോശം ഫോമിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. അഞ്ചു മത്സരങ്ങളില്‍ കളിച്ച ചെന്നൈയ്ക്ക് […]
Read more

ഫിക്സഡ് ഡെപോസിറ്റിന്റെ പലിശ കുറച്ച് ബാങ്കുകൾ

രാജ്യത്തെ ബാങ്കുകൾ ബാങ്ക് വായ്പ പലിശ കുറച്ചതിന് ശേഷം സ്ഥിര നിക്ഷേപത്തിൻ്റെ പലിശ നിരക്കുകൾ കുറയ്ക്കുന്നു. ഇപ്പോഴിതാ ഏറ്റവുമൊടുവിൽ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക് 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 20 ബേസിസ് പോയിന്റ് (bps) വരെ കുറവ് വരുത്തിയിരിക്കുകയാണ്. പുതുക്കിയ പലിശ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി ബാങ്കിന്റെ വെബ്‌സൈറ്റിൽ പറയുന്നു. കനറാ ബാങ്കിന്റെ ഏറ്റവും പുതിയ എഫ്ഡി നിരക്കുകൾ ഒരാഴ്ച മുതൽ 45 ദിവസം വരെ കാലാവധിയുള്ള […]
Read more
Advertisement
WhiteswanTV Footer