Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

സൂര്യക്കൊപ്പം ഗെറ്റപ്പ് മാറ്റിപിടിച്ച് ജയറാം; റെട്രോ മെയ് ഒന്നിന് തീയേറ്ററുകളില്‍

സൂര്യ ചിത്രം റെട്രോയില്‍ വ്യത്യസ്ഥ ഗെറ്റപ്പുമായി ജയറാം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയുടെ വലംകയ്യായാണ് ജയറാം എത്തുന്നത്. വേറിട്ട ഗെറ്റപ്പില്‍ മുറി മീശയുമായി എത്തുന്ന ജയറാമിന്റെ ലുക്കും വൈറലായിട്ടുണ്ട്. മെയ് ഒന്നിനാണ് ചിത്രം റിലീസിനെത്തുന്നത്. ജോജു ജോര്‍ജ്, കരുണാകരന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. ലവ്, ലോട്ടര്‍, വാര്‍ എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രം എണ്‍പതുകളുടെ കഥയാണ് പറയുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് . സൂര്യയുടെ 2D […]
Read more

തേനീച്ചയുടെ കുത്തേറ്റ് ആദിവാസി മധ്യവയസ്കൻ മരിച്ചു

വയനാട്: തേനീച്ചയുടെ കുത്തേറ്റ് ആദിവാസി മധ്യവയസ്കൻ മരിച്ചു. കാട്ടിക്കുളം മണ്ണുണ്ടി ഉന്നതിയിലെ വെള്ളു ആണ് മരിച്ചത്. രാവിലെ 11:30 ന് ജോലിക്കിടയിലാണ് വെള്ളുവിന് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. ജോലിക്കിടെ മരത്തിൽ കയറിയ സമയത്ത് തേനീച്ച കൂട് ഇളകി വീഴുകയായിരുന്നു. ആക്രമണത്തിൽ വെള്ളുവിന്റെ തലയ്ക്കും മറ്റ് ശരീര ഭാ​ഗങ്ങളിലും തേനീച്ച കുത്തേറ്റു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കൊളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

വിഷ്ണുമഞ്ചു കേന്ദ്രകഥാപാത്രമായെത്തുന്ന കണ്ണപ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

വിഷ്ണു മഞ്ചു കേന്ദ്രകഥാപാത്രമായി എത്തുന്ന ബ്രഹ്‌മാണ്ഡചിത്രം ‘കണ്ണപ്പ’യുടെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തിറക്കിയത്. ജൂണ്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും.വിഷ്ണു മഞ്ചുവിനൊപ്പം മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിര ഒരുമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക. എവിഎ എന്റര്‍ടെയ്ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് […]
Read more

പകുതി വില തട്ടിപ്പ് കേസ്: കോൺഗ്രസ്‌ നേതാവ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കണ്ണൂർ: ഓഫർ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ലീഗൽ അഡ്വൈസർ എന്ന നിലയിലാണ് പ്രതി അനന്തു കൃഷ്ണനിൽ നിന്ന് 46 ലക്ഷം വാങ്ങിയതെന്നാണ് ലാലിയുടെ മൊഴി. മൂന്നു തവണയാണ് ലാലി വിൻസെന്റിന്റെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. എന്നാൽ നേതാവിന്റെ ക്രൈംബ്രാഞ്ച് മൊഴി വിശ്വാസത്തിൽ എടുത്തിട്ടില്ല, വീണ്ടും വിളിപ്പിക്കും. കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏഴാം പ്രതിയാണ് ലാലി വിൻസെന്റ്. ഡീൻ കുര്യാക്കോസ് എംപിയെയും സിപിഎം ഇടുക്കി ജില്ലാ […]
Read more

‘വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണം, ജീവനോപാധി എന്നെന്നേക്കുമായി നഷ്ടമായവരാണ്’; ഹൈക്കോടതി

കൊച്ചി: വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ഹൈക്കോടതി. ജീവനോപാധി എന്നെന്നേക്കുമായി നഷ്ടമായവരാണെന്നും ഈ സാഹചര്യത്തെ കോവിഡ് കാലവുമായി താരതമ്യം ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു. വയനാട് ദുരന്തബാധിതരുടെ പ്രശ്നങ്ങൾ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് പരിഗണിക്കുന്നത്. ദുരന്തബാധിതരുടെ വായയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ ഇപ്പോൾ മൊറട്ടോറിയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കടമെഴുതി തള്ളണമെങ്കിൽ കേന്ദ്രസർക്കാർ നിലപാട് എടുക്കണം. വായ്പ എഴുതി തള്ളുന്ന കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കാൻ ആകുമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാൽ ബാങ്കുകളെ ഇതിനുവേണ്ടി നിർബന്ധിക്കാനാകില്ലെന്നും അത് അവർ കൈക്കൊള്ളേണ്ട […]
Read more

സിഐടിയുവുമായി ചേര്‍ന്നുളള ദേശീയ പണിമുടക്കില്‍ നിന്ന് പിന്മാറി ഐഎന്‍ടിയുസി

തിരുവനന്തപുരം: മെയ് 20-ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കില്‍ നിന്ന് പിന്മാറി ഐഎന്‍ടിയുസി. ഇതുസംബന്ധിച്ച് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന് കത്തയച്ചു. കെപിസിസിയുടെ നിർദ്ദേശം അനുസരിച്ചാണ് ഐഎന്‍ടിയുസി സംയുക്ത സമരത്തില്‍ നിന്ന് പിന്മാറാനുളള തീരുമാനമെടുത്തത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുമെല്ലാം അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷ ട്രേഡ് യൂണിയനുമായി ചേര്‍ന്നുളള സമരപ്രക്ഷോഭങ്ങള്‍ തത്കാലം നിർത്തിവെയ്ക്കുകയാണെന്നാണ് കത്തിൽ പറയുന്നത്. സംയുക്ത പ്രക്ഷോഭത്തില്‍ പങ്കെടുക്കില്ലെങ്കിലും യുഡിഎഫില്‍ ഉള്‍പ്പെട്ടിട്ടുളള ട്രേഡ് […]
Read more

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 4 വർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കരുവന്നൂർ ബാങ്ക്തട്ടിപ്പിലെ സംസ്ഥാന പോലീസ് അന്വേഷണം വൈകുന്നതില്‍ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. നാലുവർഷമായിട്ടും എന്തുകൊണ്ടാണ് അന്വേഷണം പുരോഗതിയിൽ എത്താത്തതെന്നും കോടതി ചോദിച്ചു. ആളുകളെ കൊള്ളയടിച്ച സംഭവമായിട്ടുപോലും എന്തുകൊണ്ടാണ് നടപടിയെടുക്കാൻ വൈകുന്നതെന്നും ഇ ഡി വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഇങ്ങനെ മുന്നോട്ടുപോയാൽ കേസ് സിബിഐയ്ക്ക് നൽകുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂർത്തീകരിക്കാൻ സാധിക്കാത്തതെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. സംസ്ഥാന പോലീസ് […]
Read more

മൂന്നു മാസം പ്രായമായ കുഞ്ഞിനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

ഗുജറാത്ത്: മൂന്നു മാസം പ്രായമുള്ള മകനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞു കൊലപ്പെടുത്തി അമ്മ. കുഞ്ഞിന്റെ തുടർച്ചയായ കരച്ചിലിൽ കേട്ട് അസ്വസ്ഥയായാണ് കൊലപ്പെടുത്തിയത്. ഗുജറാത്ത് അഹമ്മദാബാദിലാണ് സംഭവം. അംബികാനഗർ സ്വദേശിയായ 22-കാരിയാണ് മകനെ ഭൂർഭ കുടിവെള്ള ടാങ്കിലെറിഞ്ഞ് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മകൻ ഖയാലിനെ കാണാനില്ലെന്ന് യുവതി ഭർത്താവിനോട് പറഞ്ഞിരുന്നു. പിന്നാലെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഭർത്താവ് ദിലീപ് പോലീസിൽ പരാതി നൽകുകയായിരുന്നു. തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച അംബികാനഗർ പ്രദേശത്തെ വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് […]
Read more

സൈറൺ മുഴങ്ങിയേക്കാം; 12 ജില്ലകളിലെ 24 സ്ഥലങ്ങളിൽ നാളെ മോക്ക് ഡ്രിൽ

ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി നാളെ മോക്ക് ഡ്രിൽ സംഘടിപ്പിക്കും. സംസ്ഥാനത്തൊട്ടാകെ 12 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ ഒരേ സമയം മോക്ക് ഡ്രിൽ സംഘടിപ്പിക്കും. ശബരിമലയിലെ ഉത്സവ സാഹചര്യം കണക്കിലെടുത്ത് പത്തനതിട്ട ജില്ലയെ മോക്ഡ്രില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ ഏറെ നിർണായകമാണ് മോക്ക് ഡ്രില്ലുകൾ. ഓരോ സംവിധാനങ്ങളും എങ്ങനെ ഫലപ്രദമാകുന്നു എന്ന് വിലയിരുത്താനും പോരായ്മകൾ പരിഹരിക്കാനും ഇത്തരം പ്രവർത്തനങ്ങൾ […]
Read more

‘തീ’ വില: ഒറ്റയടിക്ക് സ്വർണവില പവന് 2,160 രൂപ കൂടി

സംസ്ഥാനത്ത് സ്വർണ വില ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് വർധിച്ചത്. ഇതോടേ ഒരു ഗ്രാം സ്വർണത്തിന് 8,560 രൂപയും പവന് 68,480 രൂപയുമാണ്. കേരളത്തിന്റെ ചരിത്രത്തിലെ സർവ്വകാല ഉയരത്തിലേക്കാണ് സ്വർണവില കുതിച്ചുയരുന്നത്. രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും പ്രതിഫലിച്ചത്. ഒരു ദിവസം പവന് രണ്ടായിരം രൂപയിലധികം വർധിക്കുന്നത് ചരിത്രത്തിൽ തന്നെ അപൂർവമായി സംഭവിക്കുന്ന കാര്യമാണ്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ […]
Read more
Advertisement
WhiteswanTV Footer