Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

പൈസോം കി കദര്‍ കാമ്പയിനുമായി ഭീം ആപ്പ്

കൊച്ചി: നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എന്‍പിസിഐ ഭീം സര്‍വീസസ് ലിമിറ്റഡ് (എന്‍ബിഎസ്എല്‍) വികസിപ്പിച്ചെടുത്ത തദ്ദേശീയ പേയ്മെന്‍റ് ആപ്പായ ഭീം പുതിയ ബ്രാന്‍ഡ് കാമ്പയിന്‍ അവതരിപ്പിച്ചു. ‘ഭാരത് കാ അപ്നാ പേയ്മെന്‍റസ് ആപ്പ്’ എന്ന സ്ഥാനം ഉറപ്പിക്കുന്നതിന് ‘പൈസോം കി കദര്‍’ എന്നപേരിലുള്ള കാമ്പയിന്‍ ടില്‍റ്റ് ബ്രാന്‍ഡ് സൊല്യൂഷന്‍സ് തയ്യാറാക്കിയ അഞ്ച് പരസ്യ ചിത്രങ്ങളാണ് ഈ കാമ്പയിനില്‍ ഉള്‍പ്പെടുന്നത്. പരസ്യ ചിത്രങ്ങള്‍ ഭീം എന്ന ബ്രാന്‍ഡിന്‍റെ പ്രധാന മൂല്യങ്ങളായ വിശ്വാസം, […]
Read more

ഇടുക്കിയില്‍ ജീവനൊടുക്കിയ നാലംഗ കുടുംബത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

ഇടുക്കി: ഉപ്പുതറയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയ നാലംഗ കുടുംബത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. നാല് പേരുടേയും തൂങ്ങി മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. കുട്ടികളെ കെട്ടി തൂക്കിയ ശേഷം ഇരുവരും തൂങ്ങിമരിച്ചതാകാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച രേഷ്മ രണ്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് ഉപ്പുതറ 9 ഏക്കറില്‍ സജീവ്, ഭാര്യ രേഷ്മ, മക്കളായ ദേവന്‍, ദിയ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തെ പുറത്തുകാണാതായതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് […]
Read more

റീൽസ് എടുക്കാനായി വിവാഹ സംഘത്തിന്റെ അപകടകരമായ യാത്ര: വാഹനം ഉൾപ്പടെ പോലീസ് കസ്റ്റഡിയിൽ

വടകര: വടകര തലായിൽ റീൽസ് ചിത്രീകരണത്തിനായി സഞ്ചരിക്കുന്ന കാറിൽ അഭ്യാസ പ്രകടനവുമായി യുവാക്കൾ. വിവാഹ പാർട്ടിക്ക് പോയ സംഘം സഞ്ചരിച്ച കാറിലാണ് അപകടകരമായ രീതിയിൽ യുവാക്കൾ യാത്ര ചെയ്തത്.കാറിൻ്റ ഡിക്കിയിലും ഡോറിലും കയറി ഇരുന്നായിരുന്നു യുവാക്കളുടെ അപകടകരമായ യാത്ര. ഇന്നലെ വൈകിട്ട് 4.30 ഓടെ എടച്ചേരി തലായി സംസ്ഥാന പാതയിലായിരുന്നു സംഭവം. സംഭവത്തിൽ എടച്ചേരി പോലീസ് യുവാക്കൾക്കെതിരെ കേസെടുത്തു. യുവാക്കൾ അപകടകരമായി യാത്ര നടത്തിയ ആഡംബര കാറുകൾ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വിവാഹത്തോട് അനുബന്ധിച്ചുള്ള റീൽസ് […]
Read more

തമിഴ്‌നാട് ബിജെപിക്ക് പുതിയ മുഖം; കെ അണ്ണാമലൈയുടെ സീറ്റ് ഇനി നൈനാര്‍ നാഗേന്ദ്രന്

ചെന്നൈ: തമിഴ്നാട്ടില്‍ നൈനാര്‍ നാഗേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക്. പാര്‍ട്ടി ആസ്ഥാനമായ കമലാലയത്തില്‍ കെ അണ്ണാമലൈയോടൊപ്പമാണ് പത്രിക നല്‍കാന്‍ നൈനാര്‍ എത്തിയത്. ഇന്ന് വൈകുന്നേരം നാലുമണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. എന്നാല്‍ പത്രിക നല്‍കിയത് നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ്. ഔദ്യോഗിക പ്രഖ്യാപനം നാളെ വൈകിട്ട് ഉണ്ടാകും. എഐഎഡിഎംകെ പ്രവര്‍ത്തകനായിരുന്നു നൈനാര്‍ 2017-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പത്ത് വര്‍ഷമായി ബിജെപി അംഗം ആയിരിക്കണമെന്ന നിബന്ധനയില്‍ […]
Read more

ഒരു കുട്ടി നാലുവര്‍ഷം വരെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കും’; വിചിത്ര വാദവുമായി SYS ജനറല്‍ സെക്രട്ടറി

കോഴിക്കോട്: സിസേറിയന്‍ ഡോക്ടര്‍മാരുടെ തട്ടിപ്പെന്ന വിചിത്ര പരാമര്‍ശവുമായി SYS ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഹക്കീം അസ്ഹരി. ഒരു കുട്ടി നാലുവര്‍ഷം വരെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുമെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. പ്രസവം സ്വാഭാവിക പ്രക്രിയ ആണ്. ഡോക്ടര്‍മാരുടെത് കച്ചവട തന്ത്രണം എന്നും എപി അബ്ദുല്‍ ഹക്കീം പറഞ്ഞു. പത്ത് മാസമായി ഇപ്പോള്‍ പൊട്ടുമെന്ന് പറഞ്ഞ് ബേജാറാകണ്ടെന്നും നോക്കിക്കൊള്ളാം എന്നുപറഞ്ഞാല്‍ മതിയെന്നും അബ്ദുല്‍ ഹക്കീം അസ്ഹരി പറയുന്നു. സമയമാകുമ്പോള്‍ പ്രസവിക്കും അതൊരു സ്വഭാവിക പ്രക്രിയയാണ്. […]
Read more

ഫുജൈറ- കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസ് മെയ് 15 മുതല്‍

ഫുജൈറ: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഫുജൈറയില്‍നിന്നും കണ്ണൂരിലേക്കും മുംബൈയിലേക്കുമുള്ള വിമാനസര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. 8899 രൂപ മുതലാണ് ടിക്കറ്റ് നിരക്കെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ആകര്‍ഷക നിരക്കിന് പുറമെ ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍നിന്നു ഫുജൈറയിലേക്ക് സൗജന്യ ബസ് സൗകര്യവുമുണ്ടാകുമെന്ന്് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളില്‍ നിരക്കിളവും ലഭിക്കും. ഇന്‍ഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തേതും അന്താരാഷ്ട്രതലത്തില്‍ 41-ാമത്തെയും സെക്ടറാണ് ഫുജൈറ. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ഫുജൈറയിലേക്ക് […]
Read more

ഷഹബാസ് കൊലപാതകം: ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി

താമരശേരി: പത്താംക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി. പ്രതികളുടെ റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് കോടതി നീട്ടി. കുട്ടികൾക്ക് ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത കാര്യം ഈ കേസിൽ കണക്കിലെടുക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. വിദ്യാർത്ഥികൾ കൃത്യമായ ആസൂത്രണത്തോടെയാണെന്ന് കൊലപാതകം നടത്തിയത്. അതിനുള്ള തെളിവുകളാണ് സമൂഹ മാധ്യമത്തിലുള്ള ചാറ്റുകൾ എന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ വിധി. കേസിൽ […]
Read more

ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ; പുതിയ നീക്കവുമായി ചൈന

ന്യൂഡല്‍ഹി:യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് പകരംവീട്ടാനുറച്ച് ചൈനയുടെ നീക്കം പകരംതീരുവ നയം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയില്‍നിന്ന് ചൈനയെ ഒഴിവാക്കിയ ട്രംപിന്റെ നീക്കത്തിന് തിരിച്ചടി നല്‍കി ചൈന. ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. നേരത്തെ 84 ശതമാനം തീരുവയായിരുന്നു ചൈന പ്രഖ്യാപിച്ചത്. അതേസമയം പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ചൈന. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം തീരുവ ചുമത്തിയ […]
Read more

വയനാട് പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭൂമി ഏറ്റെടുക്കാൻ 17 കോടി സർക്കാർ കെട്ടിവെയ്ക്കണം

കൊച്ചി : വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനു ടൗൺഷിപ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. അതിനായി 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവയ്ക്കണം. ഹൈക്കോടതി രജിസ്ട്രിയില്‍ തുക നിക്ഷേപിക്കാനും നിര്‍ദ്ദേശമുണ്ട്. 549 കോടി നഷ്ടപരിഹാരം വേണമെന്ന എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു. പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിശ്ചയിച്ച വില അപര്യാപ്തമെന്ന് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഡിവിഷൻ […]
Read more

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസിനും ആറ് ജീവനക്കാർക്കും എതിരായ പോക്സോ കേസാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അസാധുവാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റപത്രത്തിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. സംസ്ഥാന പൊലീസ് ആരോപിച്ച കുറ്റങ്ങൾ നിലനിൽക്കില്ല. പോക്സോ, ജുവനൈൽ ജസ്റ്റീസ് കുറ്റങ്ങൾക്കുപുറമേ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ആറ് ജീവനക്കാർക്കെതിരെ ചുമത്തിയിരുന്നത്.
Read more
Advertisement
WhiteswanTV Footer