Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്തു; ജസ്ന സലീമിനെതിരെ കേസ്

തൃശൂർ: ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ പോലീസ് കേസെടുത്തു. കിഴക്കേ നടയിൽ ബാങ്കിൻ്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് ടെമ്പിൾ പൊലീസ് കേസെടുത്തത്. നേരത്തെ ക്ഷേത്ര പരിസരത്ത് ജസ്ന സലീം കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വിവാദമായിരുന്നു. ഈ സംഭവം ഹൈക്കോടതിയിൽ എത്തിയതിനെ തുടർന്ന് ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് കോടതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Read more

ഉത്തേജക മരുന്ന് ; ജാവലിന്‍ താരം ഡി.പി. മനുവിന് നാലുവര്‍ഷം വിലക്ക്

ന്യൂഡല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവും ജാവലിന്‍ താരവുമായ ഡി.പി. മനുവിന് നാലുവര്‍ഷം വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ നിരോധിത ഉത്പന്നം ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് (നാഡ) താരത്തെ വിലക്കിയത്. നേരത്തേ ദേശീയ ഇന്റര്‍-സ്റ്റേറ്റ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി നാഡ താരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ബംഗളൂരുവിലെ അത്ലറ്റിക് മീറ്റില്‍ ജേതാവായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മനു ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. 2023 ഏപ്രിലില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്സ് അത്ലറ്റിക്സ് മീറ്റില്‍ […]
Read more

കെ കരുണാകരന്‍ മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ കെ മുരളീധരന്‍

കോഴിക്കോട്: കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ വിട്ട് നിന്ന് കെ മുരളീധരന്‍. ലീഡര്‍ കെ കരുണാകരന്‍ മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നാണ് വിട്ട് നിന്നത്. കോണ്‍ഗ്രസ്സിലെ മുഴുവന്‍ മുതിര്‍ന്ന നേതാക്കളും പരിപാടിയില്‍ പങ്കെടുന്നുണ്ട്. കെ സി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടനം. എന്നാല്‍ തിരുവനന്തപുരത്താണ് കെ മുരളീധരന്‍ ഉള്ളതെന്നാണ് വിവരം. ലീഡര്‍ കെ. കരുണാകരന്‍ സ്മാരക മന്ദിരം എന്ന് നാമകരണം ചെയ്ത കെട്ടിടത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ 400 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ […]
Read more

ചരിത്ര നീക്കവുമായി തമിഴ്‌നാട് സർക്കാർ; ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി

സുപ്രീം കോടതി ഉത്തരവ് വന്നതിനുപിന്നാലെ ചരിത്ര നീക്കവുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ചിരുന്ന ബില്ലുകൾ ഇന്ന് രാവിലെയോടെയാണ് നിയമമായുള്ള വിജ്ഞാപനം പുറത്തിറക്കിയത്. ഗവർണർ തടഞ്ഞുവെച്ച പത്തു ബില്ലുകൾ ആണ് നിയമം ആയത്. ഗവർണർ തടഞ്ഞുവെച്ച പത്തു ബില്ലുകൾ ആണ് നിയമം ആയത്. രാജ്യത്ത് ആദ്യമായാണ് ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കുന്നത്. സ്റ്റാലിൻ സർക്കാർ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ ഗവർണറെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെ കോടതി സവിശേഷ അധികാരത്തിലൂടെ ബില്ലുകള്‍ അംഗീകരിക്കുകയായിരുന്നു. സർവകലാശാല […]
Read more

ഹെഡ്​ഗെവാർ വിവാദത്തിൽ പാലക്കാട് ബിജെപിയിൽ ഭിന്നത

പാലക്കാട്: പാലക്കാട് ഹെഡ്ഗെവാര്‍ പേരിടല്‍ വിവാദത്തിൽ ബിജെപിയിൽ ഭിന്നത. ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗെവാറിന്റെ പേരിടാൻ ആർഎസ്എസിൽ നിന്ന് അനുമതി വാങ്ങിയില്ലെന്നതുമായി ബന്ധപ്പെട്ടാണ് ആക്ഷേപമുയരുന്നത്. കെട്ടിടം നിര്മിച്ചതിനു ശേഷം പേര് നൽകിയാൽ മതിയായിരുന്നുവെന്നും പാർട്ടിയിൽ അഭിപ്രായമുയർന്നു. ഹെഡ്ഗേവാറിൻ്റെ പേര് നൽകണമെന്നുണ്ടായിരുന്നെങ്കിൽ മുൻകൂട്ടി പാർട്ടി നേതൃത്വത്തിൻ്റെ അനുമതി വാങ്ങണമായിരുന്നുവെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷനും അടങ്ങുന്ന ഒരു വിഭാഗം ബിജെപി കൗൺസിലർമാർ മാത്രം അറിഞ്ഞെടുത്ത തീരുമാനമാണിതെന്നും മറ്റ് ബിജെപി കൗൺസിലർമാരെ ഇക്കാര്യം അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. […]
Read more
ന്യൂഡല്‍ഹി: രാജ്യത്തുടനീളം യുപിഐ സേവനങ്ങള്‍ക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ട്. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ പ്രമുഖ യുപിഎ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ട്രാൻസാക്ഷനുകൾ ആണ് നിലച്ചത്. നിരവധി ഉപഭോക്താക്കളാണ് സോഷ്യൽ മീഡിയയിലും ഒട്ടേജ് ട്രാക്കിംഗ് പ്ലാറ്റ്ഫോമുകളിലും തകരാറുകൾ റിപ്പോർട്ട് ചെയ്തത്. എക്സിൽ #UPIDown എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങിൽ ഇടം നേടി. സമൂഹമാധ്യമങ്ങൾ ചുറ്റിപറ്റി നിരവധി ചർച്ചകളാണ് നടക്കുന്നത്. രസകരമായ മീമുകളും നിറയുന്നുണ്ട്. പണം അയച്ചാൽ പോകാതെ കറങ്ങി നിൽക്കുകയാണ് നിലവിൽ. പണമിടപാടുകൾ, ബിൽ പേയ്മെന്റുകൾ എന്നിങ്ങനെ കാര്യങ്ങൾക്കായി യുപിഐ ആശ്രയിക്കുന്ന […]
Read more

‘പേര് പറയുന്നതിൽ കുശുമ്പ് എന്തിനു?, വീണ വിജയന്റെ കേസില്‍ ബിനോയ് ഉത്കണ്ഠപ്പെടേണ്ട; വി ശിവൻകുട്ടി

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പിണറായിയുടെ പേര് സര്‍ക്കാരിന് പറയുന്നതില്‍ കുശുമ്പിന്റെ കാര്യമില്ല. വീണയുടെ കേസില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈാകാര്യം ചെയ്യാന്‍ അവര്‍ക്ക് അറിയാമെന്നും ശിവന്‍ കുട്ടി പറഞ്ഞു. ‘വീണാ വിജയന്റെ പേരില്‍ രാഷ്ട്രീയദുഷ്ടലാക്കോടുകൂടി കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികള്‍ കേസ് എടുത്തതാണ്. മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണപിന്തുണ ഇടതുമുന്നണിയും സിപിഎമ്മും പ്രഖ്യാപിച്ചിട്ടുണ്ട്. വീണാ വിജയന്റെ കേസില്‍ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട ഒരാവശ്യവുമില്ല. […]
Read more

കോടതി വിധി പരിധി ലംഘിക്കുന്നു; സുപ്രീംകോടതിക്കെതിരേ കേരള ഗവർണർ രാജേന്ദ്ര അർലേഖർ

ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ വിമർശനവുമായി കേരള ഗവർണർ രാജേന്ദ്ര അർലേഖർ. തമിഴ്നാട് ഗവർണർക്കെതിരെ വന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ വിമർശനം. സുപ്രീം കോടതിയുടെ വിധി പരിധി ലംഘിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റ് ആണെന്ന് അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ്‌ ആർ. മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞത്. എന്നാൽ രണ്ടു ജഡ്ജിന് എങ്ങനെയാണ് ഇത്തരത്തിൽ ഒരു വിധി നൽകാൻ സാധിക്കുക എന്നതാണ് ചോദ്യം. ഭരണഘടനയിൽ സമയ […]
Read more

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു – ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു – ഈസ്റ്റര്‍ സഹകരണ വിപണി ഇന്ന് മുതല്‍ ആരംഭിക്കും. 10% മുതല്‍ 35% വരെ വിലക്കുറവിൽ 170 കേന്ദ്രങ്ങളിലായാണ് വിപണനം നടത്തുന്നത്. കണ്‍സ്യൂമര്‍ഫെഡ് വഴി സംസ്ഥാന സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണ വിധേയമാക്കുന്നതിന് ശക്തമായ വിപണി ഇടപെടലുകളാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് 170 കേന്ദ്രങ്ങളിലായാണ് ഇത്തവണ വിഷു ഈസ്റ്റര്‍ സബ്‌സിഡി വിപണികള്‍ നടത്തുന്നത്. ചൂഷണം നടക്കുന്ന ഇടങ്ങളിലും നല്ല ഇടപെടലാണ് കണ്‍സ്യുമര്‍ ഫെഡ് നടത്തുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. 13 ഇനം […]
Read more

മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു

മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിക്കെതിരെയാണ് പോലീസ് കേസെടുത്തത്. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, നിയമവിരുദ്ധമായി വിവാഹബന്ധം വേര്‍പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയാണ് മലപ്പുറം വനിതാ സെൽ കേസെടുത്തത്. 2023-ലാണ് യുവതിയും വീരാന്‍കുട്ടിയും വിവാഹിതരായത്. 40 ദിവസം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. ഇതിനുപിന്നാലെ ഗര്‍ഭിണിയായ യുവതി സ്വന്തംവീട്ടിലെത്തി. എന്നാല്‍, അന്നു മുതല്‍ ഭര്‍ത്താവ് വീരാന്‍കുട്ടി തന്നെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും കുഞ്ഞുണ്ടായിട്ടും യാതൊരു […]
Read more
Advertisement
WhiteswanTV Footer