Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെപോയ കെഎസ്ആർടിസിക്ക്‌ 18,000 രൂപ പിഴ

കോഴിക്കോട്: യാത്രക്കാരൻ ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ പോയ കെഎസ്ആർടിസിക്ക് 18,000രൂപ പിഴയിട്ട് ഉപഭോക്തൃകോടതി.കൊണ്ടോട്ടി കൊട്ടുക്കര സ്വദേശി ജമാലുദ്ദീൻ കോച്ചാമ്പള്ളിയുടെ പരാതിയിലാണ് ഉപഭോക്തൃ കോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായത്‌. 2024 ഒക്ടോബർ 18നാണ് കേസിനാസ്പദമായ സംഭവം. ചെറുവണ്ണൂർ സ്വകാര്യകോളേജിലെ ലൈബ്രേറിയനായ ജമാലുദ്ദീൻ കോയാസ് സ്റ്റോപ്പിൽ നിന്നാണ് കോഴിക്കോട്-പാലക്കാട്ട് ടൗൺ ടു ടൗൺ ബസിൽ വള്ളുമ്പ്രത്തേക്ക് ടിക്കറ്റ് എടുത്തത്. കൊട്ടുക്കര സ്റ്റോപ്പിൽ ഇറങ്ങുന്നതിനായി ബസ് നിർത്താൻ ജമാലുദ്ദീൻ ആവശ്യപ്പെട്ടപ്പോൾ കണ്ടക്ടർ ബെല്ലടിച്ചെങ്കിലും ബസ് നിർത്താതെപോയി. അടുത്ത സ്റ്റോപ്പായ കോളനിറോഡിൽ ഇറക്കി വിടുകയായിരുന്നു. […]
Read more

‘ആണവ വിഷയത്തില്‍ ‘; അമേരിക്ക-ഇറാന്‍ ഒന്നാംഘട്ട ചര്‍ച്ച അവസാനിച്ചു

മസ്‌കറ്റ്: ഒമാനില്‍ നടന്ന അമേരിക്ക – ഇറാന്‍ സമാധാന ചര്‍ച്ച സമാപിച്ചു. ആണവ നിരോധന കരാര്‍ ഇസ്രയേലിന് കൂടി ബാധകമാക്കിയാല്‍ ഇക്കാര്യം തങ്ങളും പരിഗണിക്കാമെന്നാണ് മധ്യസ്ഥ ചര്‍ച്ചയില്‍ ഇറാന്‍ ഉന്നയിച്ച പ്രധാന നിര്‍ദേശം. രണ്ടാം ഘട്ട ചര്‍ച്ചകള്‍ അടുത്ത ആഴ്ച ആരംഭിക്കും.അമേരിക്കന്‍ പ്രസിഡന്റ ഡോണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്‌റ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്റ്റീവ് വിറ്റ്‌കോഫും, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് ഇറാഖ്ജിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദി മധ്യസ്ഥത വഹിച്ചു. […]
Read more

ആശുപത്രിയില്‍ ചികിത്സയിലിരുന്ന 9 വയസുകാരി മരിച്ചു: ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

ആലപ്പുഴ: കായംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒന്‍പത് വയസുകാരി മരിച്ചു. പനിയും വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചേരാവള്ളി ചിറക്കടവം സ്വദേശികളായ അജിത്തിന്റെയും ശരണ്യയുടെയും മകള്‍ ആദി ലക്ഷ്മി (9) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. ഇന്ന് രാവിലെ കുത്തിവയ്‌പ്പെടുത്ത ശേഷം ഉറങ്ങിയ കുട്ടി ഉണരാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. തുടർന്ന് കുട്ടിയുടെ ബന്ധുക്കള്‍ എബ്‌നൈസര്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. ആശുപത്രി അധികൃതരും ബന്ധുക്കളും തമ്മിലുണ്ടായ വാക്കേറ്റത്തിൽ ആശുപത്രിയുടെ ജനല്‍ ചില്ലുകള്‍ […]
Read more

2026ല്‍ വടക്കന്‍ കേരളത്തില്‍ യുഡിഎഫ് തരംഗം

2026 കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് നിര്‍ണായകമായ ഒരു വര്‍ഷമാണ്. ഇനിയുള്ള രാഷ്ട്രീയ കേരളത്തില്‍ ആരൊക്കെ വാഴും എന്നും ആരൊക്കെ വീഴുമെന്നും കൃത്യമായി തുറന്നുകാട്ടപ്പെടുന്ന തെരഞ്ഞെടുപ്പ് ആകും 2026ല്‍ നടക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വച്ചുകൊണ്ട് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ആര്‍ക്കായിരിക്കും മുന്‍തൂക്കം എന്ന് പരിശോധിക്കുകയാണ് whiteswan tv. വടക്കന്‍ കേരളത്തിലെ ആദ്യ അഞ്ചു ജില്ലകളാണ് ഇന്നിപ്പോള്‍ പരിശോധിക്കുന്നത്. ഓരോ ജില്ലകളെയും കുറിച്ചുള്ള വിശദമായ വിലയിരുത്തല്‍ വീഡിയോകള്‍ മുന്‍പ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനെ കൂടുതല്‍ വിശകലനം നടത്തിയാണ് വടക്കന്‍ […]
Read more

വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ല; മമത ബാനർജി

കൊൽക്കത്ത: വഖഫ് ഭേദഗതി ബിൽ ബംഗാളിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ കോൺഗ്രസ് ഭരിക്കുന്നിടത്തോളം കാലം അനുവദിക്കില്ലെന്ന് മമത പറഞ്ഞു. മുർഷിദാബാദ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു പ്രതികരണം. ഓർക്കുക, പലരും എതിർക്കുന്ന നിയമം ഞങ്ങൾ ഉണ്ടാക്കിയതല്ല, കേന്ദ്രസർക്കാരാണ് അതിനുത്തരവാദി. ബില്ലിൽ ടിഎംസി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, പശ്ചിമബംഗാളിൽ ഇത് നടപ്പാക്കില്ല. വഖഫ് ഭേദഗതി ബില്ലിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങളെ സർക്കാർ നേരിടുമെന്നും ചില രാഷ്ട്രീയ കക്ഷികൾ അവരുടെ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നു എന്നും […]
Read more

സൂര്യയുടെ പുതിയ ചിത്രം റെട്രോയിലെ ഗാനം ‘ദി ഒണ്‍’ റിലീസായി

സൂര്യ കാര്‍ത്തിക് സുബ്ബരാജ് ചിത്രം റെട്രോയുടെ പുതിയ ഗാനം പുറത്തിറങ്ങി ‘ദി ഒണ്‍’ എന്ന ഗാനമാണ് റിലീസായത്. വിവേക് രചിച്ച് സിദ് ശ്രീറാം, സന്തോഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ വിതരണാവകാശം സെന്തില്‍ സുബ്രഹ്‌മണ്യന്‍ നേതൃത്വം നല്‍കുന്ന വൈക മെറിലാന്‍ഡാണ് കരസ്ഥമാക്കിയത്. പൂജാ ഹെഗ്‌ഡെ നായികയായെത്തുന്ന റെട്രോയില്‍ ജോജു ജോര്‍ജ്, ജയറാം നാസര്‍, പ്രകാശ് രാജ്, കരുണാകരന്‍, വിദ്യാ ശങ്കര്‍, തമിഴ് തുടങ്ങി നിരവധി […]
Read more

ബാധ്യത തീര്‍ക്കാമെന്ന് പറഞ്ഞ നേതാക്കളെ കാണാനില്ല’; ഡിസിസി ഉദ്ഘാടന വേദിയില്‍ എന്‍ എം വിജയന്റെ കുടുംബം

കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വേദിയിലാണ് കുടുംബം പരാതിയുമായി എത്തിയത്. നേതാക്കന്‍മാരെ വിളിച്ചാല്‍ ആരും ഫോണ്‍ എടുക്കുന്നില്ലെന്നും നിവൃത്തിയില്ലാതയപ്പോള്‍ എല്ലാ നേതാക്കാന്‍മാരെയും ഒരുമിച്ച് കാണാമെന്ന് കരുതിയാണ് ഇവിടെയെത്തിയതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. പല തവണ നേതാക്കന്‍മാരെ ഫോണില്‍ വിളിച്ചു. ആരും ഫോണ്‍ എടുക്കുന്നില്ല. ടി സിദ്ദിഖും ഫോണ്‍ എടുക്കുന്നില്ല. തിരുഞ്ചൂര്‍ മാത്രമാണ് ഫോണ്‍ എടുക്കാനെങ്കിലും തയ്യാറായത്. ഇന്ന് എല്ലാ നേതാക്കളും […]
Read more

കോഴിക്കോട് ലത്തീന്‍ രൂപതയെ മാര്‍പ്പാപ്പ അതിരൂപതയായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് രൂപതയെ മാര്‍പാപ്പ അതിരൂപതയായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം വൈകിട്ട് 3.15 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കോഴിക്കോട് രൂപതയെ അതിരൂപതയായി പ്രഖ്യാപിച്ചത്. അതോടെ ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആര്‍ച്ച് ബിഷപ്പ് ആകും. പ്രഖ്യാപനം നടത്തിയത് ജോസഫ് പാംപ്ലാനിയാണ്. ഇന്ത്യയിലെ 25 ാമത് അതിരൂപതയും കേരളത്തിലെ മൂന്നാമത്തെതും മലബാര്‍ മേഖലയിലെ ആദ്യ ലത്തീന്‍ അതിരൂപതയുമാണ് കോഴിക്കോട്. കണ്ണൂര്‍, സുല്‍ത്താന്‍ പേട്ട്, കോഴിക്കോട് രൂപതകള്‍ ചേര്‍ന്നതാകും കോഴിക്കോട് അതിരൂപത. കോഴിക്കോട് രൂപത രൂപീകൃതമായി 102 വര്‍ഷം തികയുന്ന […]
Read more

ബിജെപിയുടെ കലപാഹ്വാനം: പരാതി നൽകി യൂത്ത് കോൺഗ്രസ്

പാലക്കാട്‌: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും അദ്ദേഹത്തിന്റെ മൺമറഞ്ഞുപോയ പിതാവിനും എതിരെ അപകീർത്തി പരാമർശവും ഭീഷണിപ്പെടുത്തലും നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് എസ്പിക്ക് യൂത്ത്കോൺഗ്രസ് പരാതി നൽകി. രാഷ്ട്രീയം പറയുവാനോ പ്രവർത്തിക്കുവാനോ കഴിയാത്തവരുടെ കാട്ടിക്കൂട്ടലുകളാണ് ബിജെപി നേതാക്കളിൽ നിന്നും ഉണ്ടാകുന്നതെന്ന് യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് പറഞ്ഞു. ഇന്ത്യയ്ക്ക് മഹത്തായ ഒരു ചരിത്രവും പാരമ്പര്യവും ഉണ്ട്. സ്വാതന്ത്ര്യ സമരത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളുടെ നാടാണ് ഇന്ത്യ. ആ […]
Read more

പൊലീസ് സ്റ്റേഷനിലെ 17കാരന്റെ ആത്മഹത്യ;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍

കല്‍പ്പറ്റ: കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ 17 കാരന്‍ ഗോകുല്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഓമന ഹൈക്കോടതിയെ സമീപിച്ചു. പ്രതിസ്ഥാനത്തുള്ള പൊലീസ് തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സത്യം തെളിയണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയില്‍ അമ്മയുടെ ആവശ്യം. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി മെയ് 27 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും ഗോകുല്‍ ജീവനൊടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗോകുലിനേയും ഒപ്പം പെണ്‍സുഹൃത്തിനേയും കാണാതായത്. ഇതേ തുടര്‍ന്ന് അന്വേഷണത്തിനിടെ […]
Read more
Advertisement
WhiteswanTV Footer