Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

പത്തനംതിട്ടയിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി സ്വദേശി അരുൺ രാജ് (41) ആണ് മരിച്ചത്. ഉത്സവം കൂടാൻ ബന്ധു വീട്ടിലെത്തിയതായിരുന്നു യുവാവ്. ബന്ധുവായ അടൂർ മണക്കാല സ്വദേശി ചന്ദ്രൻ ആചാരിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ ആയിരുന്നു മൃതദേഹം കണ്ടത്. അരുൺ രാജിനെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. പരിസരപ്രദേശങ്ങളും ബന്ധു വീടുകളിലും അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല. തുടർന്ന് ഫയർ ഫോഴ്സ് നടത്തിയ തെരച്ചിലിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച ഉത്സവം കണ്ട ശേഷം രാത്രി 12 […]
Read more

ഡൗൺലോഡിൽ ഒന്നാമതെത്തി ചാറ്റ് ജിപിടി

ഇൻസ്റ്റാഗ്രാമിനെയും ടിക് ടോക്കിനെയും പിന്നിലാക്കി ഡൗൺലോഡിങ്ങിൽ ഒന്നാമതെത്തി ഓപ്പൺ ചാറ്റ് ജിപിടി. മാർച്ചിൽ 4.6 കോടി ഡൗൺലോഡ് ആണ് ചാറ്റ് ജിപിടി നേടിയത്. ആപ്പ് ഫിഗേഴ്സ് എന്ന അനലൈറ്റിക്സ് കമ്പനിയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ചിത്രങ്ങൾ തയ്യാറാക്കുന്ന പുതിയ ടൂൾ ചാറ്റ് ജിപിടി യിൽ ഉൾപ്പെടുത്തിയതിനു ശേഷമാണ് ഡൗൺലോഡ് ഉയർന്നത്. ജിബിലീ മാതൃകയിലുള്ള സ്റ്റുഡിയോ ആർട്ട്‌ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായതാണ് ഇതിനു കാരണം. ഈ ഫീച്ചർ പരീക്ഷിക്കാൻ ദശലക്ഷക്കണക്കിന് പേരാണ് ചാറ്റ് ജിപി ടി ഉപയോഗിക്കുന്നത്. […]
Read more

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളെ പകരചുങ്കത്തില്‍ നിന്ന് ഒഴിവാക്കി അമേരിക്ക

വാഷിംഗ്ടണ്‍ : യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളെ ‘പരസ്പര’ താരിഫുകളില്‍ നിന്ന് ഒഴിവാക്കിയതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍. സ്മാര്‍ട്ട്ഫോണുകള്‍, കംപ്യൂട്ടര്‍ മോണിറ്ററുകള്‍, വിവിധ ഇലക്ട്രോണിക് പാര്‍ട്സുകള്‍ എന്നിവ ഒഴിവാക്കിയ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ചില കമ്പനികളെ താരിഫില്‍ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, ഫ്‌ലാറ്റ്-പാനല്‍ മോണിറ്ററുകള്‍, ചില ചിപ്പുകള്‍ എന്നിവ പോലുള്ള ഇനങ്ങള്‍ ഇളവിന് യോഗ്യമാകും. ഇതോടെ സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും പോലുള്ള […]
Read more

കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റം: വി ഡി സതീശന്‍

ഡല്‍ഹി: ഓശാനയോട് അനുബന്ധിച്ച് ഡല്‍ഹി സെന്റ് മേരീസ് പള്ളിയില്‍ നിന്നും സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലേക്ക് നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് ജനാധിപത്യ വിരുദ്ധവും മത സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റവുമാണ്. ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും എതിരെ സംഘപരിവാര്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടയിലാണ് രാജ്യ തലസ്ഥാനത്തും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ക്രൈസ്തവ ആചാരത്തിന് വിലക്കേര്‍പ്പെടുത്തിയത്. മതപരമായ ഭിന്നിപ്പുണ്ടാക്കി വര്‍ഗീയത വളര്‍ത്തി എങ്ങനെയും ഭരണം […]
Read more

തൃശൂരിൽ വീട് കുത്തിത്തുറന്ന് 35 പവൻ മോഷ്ടിച്ചു

തൃശൂർ: എയ്യാലിൽ വീട് കുത്തിത്തുറന്ന് 35 പവൻ മോഷ്ടിച്ചു. അംജതിന്റെ വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. പാലക്കാട് കഞ്ചിക്കോട് സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ അംജത് ജോലി സ്ഥലത്താണ് താമസം. വീട്ടിൽ താമസിക്കുന്ന അമ്മയും ഭാര്യയും തിങ്കളാഴ്ച ബന്ധുവീട്ടിൽ പോയിരുന്നു. ഇന്നലെ രാത്രി അംജത് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് കള്ളൻ അകത്ത് കയറുകയായിരുന്നു. തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേക്ഷണം ആരംഭിച്ചു.
Read more

യുക്രൈയ്‌നില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രൈയ്ന്‍ നഗരമായ സുമേയില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം. 21 പേര്‍ കൊല്ലപ്പെട്ടു. 7 കുട്ടികള്‍ അടക്കം 83 പേര്‍ക്ക് പരുക്ക്. ഓശാന ദിനത്തില്‍ പള്ളിയില്‍ പോകുന്നതിനിടെയാണ് ആക്രമണം. തിരക്കേറിയ നഗരത്തിലുണ്ടായിരുന്ന ആക്രമണത്തെ യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലെന്‍സ്‌കി അപലപിച്ചു. ഈ വര്‍ഷം യുക്രൈയ്‌നിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിതെന്ന് വ്ലാദിമര്‍ സെലെന്‍സ്‌കി പറഞ്ഞു. നഗരമധ്യത്തില്‍ രണ്ട് മിസൈലുകളാണ് പതിച്ചത്. ഓശാന ഞായര്‍ ആഘോഷിക്കാന്‍ ആളുകള്‍ ഒത്തുകൂടിയിരിക്കെ രാവിലെ 10:15 നാണ് മിസൈല്‍ ആക്രമണം ഉണ്ടായത്.
Read more

കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച സംഭവം പ്രതിഷേധാര്‍ഹം;മുഖ്യമന്ത്രി

ഡല്‍ഹി: സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്.ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിതെന്നും ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങള്‍ ഹനിക്കുന്ന ഇത്തരം നടപടികള്‍ ബഹുസ്വര സമൂഹത്തിനു ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു. പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കള്‍ ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാര്‍ട്ട് ദേവാലയം. ഇന്ന് […]
Read more

കോട്ടയം ജുവനൈൽ ഹോമിൽ 16 കാരന് ലൈംഗികാതിക്രമത്തിന് ഇരയായി

കോട്ടയം: തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസിക്ക് പീഡനം. ജുവനൈല്‍ ഹോമിലെ അന്തേവാസിയായ പതിനാറുകാരനാണ് പീഡനത്തിന് ഇരയായത്. സമപ്രായക്കാരായ മൂന്നുപേരാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. പ്രതികളെ ഇന്ന് വൈകുന്നേരം ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കും.
Read more

അപൂര്‍വ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാവാന്‍ ‘വിഷു കൈനീട്ടം

തിരുവനന്തപുരം: സര്‍ക്കാരിന്റെ അപൂര്‍വ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാന്‍ ‘വിഷു കൈനീട്ടം’ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് അപൂര്‍വ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി ഈ സര്‍ക്കാര്‍ കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. ഇതിലൂടെ അനേകം കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമാകാന്‍ കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ജീവിതത്തിലും വിസ്മയകരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 8 വയസ് വരെയുണ്ടായിരുന്ന ചികിത്സ 12 വയസ് വരെയായി ഉയര്‍ത്തി. അത് 18 വയസ് വരെയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സര്‍ക്കാര്‍ ബജറ്റിലൂടെ മാത്രം നിര്‍വഹിക്കാന്‍ […]
Read more

ആർഎസ്എസിനെ വിറപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കേരളത്തിൽ നിയമസഭാ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം ശ്രദ്ധ ലഭിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ബിജെപി അവരുടെ എ ക്ലാസ് മണ്ഡലമായി പാലക്കാടിനെ കാണുന്നു എന്നതാണ്. സംസ്ഥാനത്ത് ബിജെപിക്ക് വിജയസാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങൾ ഉണ്ടെങ്കിലും കൃത്യമായ സംഘടനാ സംവിധാനം ചലിക്കുന്ന മണ്ഡലം പാലക്കാട് മാത്രമാണ്. മറ്റു ജില്ലകളിൽ നഗരപ്രദേശങ്ങൾ സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ കൈകളിലാണെങ്കിൽ പാലക്കാട്ടേക്ക് വരുമ്പോൾ നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. തുടർച്ചയായി രണ്ട് തവണകളായി കോൺഗ്രസിനെ പരാജയപ്പെടുത്തുകയാണ് ബിജെപി നഗരസഭയുടെ […]
Read more
Advertisement
WhiteswanTV Footer