Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

കോവിഡിന് ശേഷം മുഴങ്ങുന്ന മരണമണികൾ

കോവിഡ് മഹാമാരി ലോകത്ത് ആകമാനം സൃഷ്ടിച്ചത് സമാനതകൾ ഇല്ലാത്ത പ്രതിസന്ധികൾ ആയിരുന്നു. കോവിഡ് കാലഘട്ടത്തിനു ശേഷം കേരളത്തിൽ മരണ നിരക്ക് കുതിച്ചുയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനത്തിലേറെയാണ് 2021ൽ മരണ നിരക്ക് കൂടിയത്. അതിനടുത്ത വർഷവും മരണ നിരക്കിലെ വർധന സമാനമായി തുടർന്നു. എന്നാൽ, 2023ൽ മരണ നിരക്ക് കോവിഡിനു മുൻപത്തെ നിരക്കിലേക്ക് തിരികെപ്പോയി എന്നതാണ് ആശ്വാസകരം. സംസ്ഥാന ജനന- മരണ രജിസ്ട്രാറുടെ കണക്കനുസരിച്ചാണിത്. 2024ലെ മരണ നിരക്ക് ക്രോഡീകരിക്കാത്തതിനാൽ ആ കണക്ക് ഇനി മാത്രമേ […]
Read more

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിന് വിലക്ക്

ഡല്‍ഹി: ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി നിഷേധിച്ച് പൊലീസ്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്് അനുമതി നിഷേധിച്ചത്. സെന്റ് മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്കായിരുന്നു പ്രദക്ഷിണം നടത്താന്‍ തീരുമാനിച്ചത്.ഇതെതുടര്‍ന്ന് കുരുത്തോല പ്രദക്ഷിണം ഒഴിവാക്കി വിശ്വാസികളോട് നേരിട്ട് പള്ളിയില്‍ എത്താന്‍ ആഹ്വാനം ചെയ്തു. പൊലീസ് നടപടിയില്‍ ഡല്‍ഹി അതിരൂപതയുടെ കാത്തലിക് അസോസിയേഷന്‍ ഖേദം പ്രകടിപ്പിച്ചു. പൊലീസിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ഇടവക വികാരി പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി കുരിശിന്റെ വഴി ഓശാന ഞായര്‍ […]
Read more

പീഡന കേസ് പ്രതിയായ സർക്കാർ മുന്‍ അഭിഭാഷകന്‍ പി ജി മനു മരിച്ച നിലയില്‍

കൊല്ലം: സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പി ജി മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആനന്ദവല്ലീശ്വരത്തെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. 2018ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നൽകാമെന്ന പേരിൽ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മാനസികമായി തകർന്ന യുവതി […]
Read more

പോക്‌സോ കേസ്‌ പ്രതിയെ ഇന്റർപോൾ സഹായത്തോടെ സൗദിയിൽ നിന്ന് പിടികൂടി

പാലക്കാട്: പോക്സോ കേസ് പ്രതിയെ സൗദിയിൽ നിന്ന് പിടികൂടി. തെങ്കര വെള്ളാരംകുന്ന് സ്വദേശി അബ്ദുള്ള അസീസിനെയാണ് മണ്ണാർക്കാട് ഇന്റർപോളിന്റെ സഹായത്തോടെ സൗദിയിൽ നിന്ന് പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അബ്ദുൽ അസീസ് പെൺകുട്ടിയുടെ ചെറിയമ്മയുടെ സഹായത്തോടെയായിരുന്നു പീഡിപ്പിച്ചത്. കേസിലെ പ്രതിയായ പെൺകുട്ടിയുടെ ചെറിയമ്മയെ പോലീസ് അന്നുതന്നെ പിടികൂടിയിരുന്നു. നാട് വിട്ടു പോയ അബ്ദുള്ള അസീസിനെ ഇൻറർപോളിന്റെ സഹായത്തോടെ സൗദിയിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read more

മാറ്റമില്ല; സ്വർണവില 70,160 രൂപയിൽ തന്നെ

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 70,160 രൂപയും, ഗ്രാമിന് 8,770 രൂപയുമാണ് വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സർവ്വകാല ഉയരമാണ്. രാജ്യാന്തര സ്വർണ്ണ വ്യാപാരം മികച്ച നേട്ടത്തിലാണ് വാരാന്ത്യത്തിൽ ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 3,238.82 ഡോളർ എന്നതാണ് നിരക്ക്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ ഉയർന്ന് 1,08,100 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 108.10 രൂപ, 8 […]
Read more

മുംബൈ ഭീകരാക്രമണം: തഹാവൂര്‍ റാണയെ കൊച്ചിയില്‍ തെളിവെടുപ്പിനെത്തിക്കും

കൊച്ചി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. എന്‍ഐഎയുടെ പ്രത്യേക അന്വേഷണ സംഘമാണ് റാണയെ കസ്റ്റഡിയില്‍ വാങ്ങുകയും എന്‍ഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ചേർന്നാണ് തെളിവെടുപ്പ്അ നടത്തുന്നത്. 2008ല്‍ രണ്ട് ദിവസങ്ങളില്‍ തഹാവൂര്‍ റാണ കൊച്ചിയില്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നവംബര്‍ 16,17 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലെ താജ് റസിഡന്‍സിയില്‍ തഹാവൂര്‍ താമസിച്ചിരുന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഈ ദിവസങ്ങളില്‍ 13 പേരെ നേരിട്ടും അല്ലാതെയും റാണ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് […]
Read more

ലഹരി ഉപയോഗത്തെക്കുറിച്ചു പരാതി പറഞ്ഞ വിദ്യാർത്ഥിക്ക് ക്രൂര മർദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ആറം​ഗസംഘത്തിന്റെ മർദനം. പൂവച്ചൽ സ്വദേശി ഫഹദ് (18) നെയാണ് മർദിച്ചത്. സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ഫഹദ് അധികൃതരോട് പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കാറിലെത്തിയ ആറംഗസംഘം ഫഹദിനെ മർദിച്ചത്. തുടർന്ന് ഫഹദിന്റെ കുടുംബം പോലീസിൽ പരാതി നൽകി. അജ്മൽ, ജിസം, സലാം, അൽത്താഫ്, തൗഫീഖ്, ആലിഫ് എന്നിവർക്കെതിരെ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

ഇരുപത്തിനാലാമത് രാമു കാര്യാട്ട് അവാര്‍ഡ് പ്രഖ്യാപിച്ചു

ഇരുപത്തിനാലാമത് രാമു കാര്യാട്ട് അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടനായി ആസിഫ് അലിയും , നടിയായി അപര്‍ണ ബാലമുരളിയും, ഉണ്ണി മുകുന്ദന്‍ പാന്‍ ഇന്ത്യന്‍ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ജഗദീഷ്, ഇന്ദ്രന്‍സ് ,വിജയ രാഘവന്‍,ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍, അര്‍ജ്ജുന്‍ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍,രാജേഷ് മാധവന്‍,ആന്‍സണ്‍ പോള്‍, അഭിമന്യു തിലകന്‍,ഇഷാന്‍, ഷെരീഫ് മുഹമ്മദ്,ഡെബ്‌സി,ഫ്രെയ, നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്,എ എസ് ദിനേശ്,സുരഭി ലക്ഷ്മി,മാലാ പാര്‍വ്വതി,ചിത്ര നായര്‍,ചിന്നു ചാന്ദ്‌നി, ശ്രുതി രാമചന്ദ്രന്‍, തുടങ്ങിയ പ്രമുഖരാണ് ഈ വര്‍ഷത്തെ രാമു കാര്യാട്ട് അവാര്‍ഡിന് അര്‍ഹരായവര്‍. ഏപ്രില്‍ […]
Read more

ഷൈന്‍ ടോംചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസ്: പൊലീസിന് വീഴ്ചപറ്റിയെന്ന് കോടതി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ പൊലീസിന്റെ വീഴ്ച എണ്ണിപ്പറഞ്ഞ് കോടതി. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റി. ലഹരിമരുന്ന് കണ്ടെടുത്തിട്ടും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാനായില്ലെന്നും വനിതാ പൊലീസിന്റേത് ഉള്‍പ്പെടെയുള്ള മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊലീസ് കണ്ടെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയില്ല.പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനാണ്.വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് അല്ല. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള അഞ്ച് പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോ […]
Read more

വീട്ടിലെ ഗ്രൈന്ററില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് മങ്കര മഞ്ഞക്കരയില്‍ വീട്ടിലെ ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കല്ലിങ്കല്‍ കെ.ജി.കൃഷ്ണദാസിന്റെ ഭാര്യ ശുഭാ ഭായ് (50) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 10.15നാണ് സംഭവം. ഷോക്കേറ്റ് നിലത്ത് വീണ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ ശുഭാ ഭായി മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.സംഭവത്തെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധിച്ചു. വയറിങിലെ അപാകതയാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്നാണ് പ്രഥമിക പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
Read more
Advertisement
WhiteswanTV Footer