Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബാധ്യത തീര്‍ക്കാമെന്ന് പറഞ്ഞ നേതാക്കളെ കാണാനില്ല’; ഡിസിസി ഉദ്ഘാടന വേദിയില്‍ എന്‍ എം വിജയന്റെ കുടുംബം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വേദിയിലാണ് കുടുംബം പരാതിയുമായി എത്തിയത്. നേതാക്കന്‍മാരെ വിളിച്ചാല്‍ ആരും ഫോണ്‍ എടുക്കുന്നില്ലെന്നും നിവൃത്തിയില്ലാതയപ്പോള്‍ എല്ലാ നേതാക്കാന്‍മാരെയും ഒരുമിച്ച് കാണാമെന്ന് കരുതിയാണ് ഇവിടെയെത്തിയതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

പല തവണ നേതാക്കന്‍മാരെ ഫോണില്‍ വിളിച്ചു. ആരും ഫോണ്‍ എടുക്കുന്നില്ല. ടി സിദ്ദിഖും ഫോണ്‍ എടുക്കുന്നില്ല. തിരുഞ്ചൂര്‍ മാത്രമാണ് ഫോണ്‍ എടുക്കാനെങ്കിലും തയ്യാറായത്. ഇന്ന് എല്ലാ നേതാക്കളും കോഴിക്കോട് ഉള്ളതുകൊണ്ടാണ് വയനാട്ടില്‍ നിന്ന് ഇവിടെ നേതാക്കന്‍മാരെ കാണാന്‍ എത്തിയത്. അന്ന് ഉപസമിതി അംഗങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ ഒരാഴ്ച കൊണ്ട് ബാധ്യത തീര്‍ത്തുതരാമെന്ന് പറഞ്ഞാണ് നേതാക്കന്‍മാര്‍ പോയത്. അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പണം കൊടുക്കാനുള്ളവരുടെ വിവരങ്ങള്‍ ഉപസമിതിക്ക് കൈമാറിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. പരിപാടി കഴിഞ്ഞ് വൈകീട്ട് നേതാക്കളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് നില്‍ക്കുന്നതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷററര്‍ എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് കെപിസിസി ഉപസമിതി നേരത്തെ അറിയിച്ചിരുന്നു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer