Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

സ്വകാര്യ ബസിൽ കൈയിൽ ചുറ്റികയുമായി യുവാവിന്റെ ഗുണ്ടായിസം

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസിനുള്ളിൽ കയ്യിൽ ചുറ്റികയുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി യുവാവ്. കളമശ്ശേരിയിൽ നിന്നും വൈറ്റിലയിലേക്ക് പോയ ബസ്സിലായിരുന്നു സംഭവം. ബസിനുള്ളിൽ കയറിയ യുവാവ് ഗുണ്ടയാണെന്ന് സ്വയം പറയുകയും ബസ്സിൽ കയറുന്നവരെ എല്ലാം ഭീഷണിപ്പെടുത്തുകയുമായിരുന്നു. യാത്രയ്ക്കിടയിൽ തന്നെ ഇയാൾ ബസ്സിൽ നിന്നും ഇറങ്ങിപ്പോയി. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഈ മാസം നാലാം തീയതിയാണ് സംഭവം. ഈ മാസം നാലാം തീയതിയാണ് സംഭവം. യുവാവിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ […]
Read more

മാസപ്പടിക്കേസ്: തുടർനടപടികൾ തടയണമെന്ന സിഎംആർഎൽ ഹര്‍ജിയിൽ ബുധനാഴ്ച വാദം കേള്‍ക്കും

മാസപ്പടിക്കേസിൽ തുടർനടപടികൾ തടയണമെന്ന സിഎംആർഎൽ ഹര്‍ജിയിൽ ഡൽഹി ഹൈക്കോടതി ബുധനാഴ്ച വാദം കേള്‍ക്കും. ഹര്‍ജിയില്‍ നാളെതന്നെ മറുപടി നൽകാൻ എസ്എഫ്ഐഓയ്ക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും കോടതി നോട്ടീസ് നൽകി. അന്വേഷണത്തിനെതിരെ സിഎംആർഎൽ നല്‍കിയ പ്രധാന ഹര്‍ജിയിലും ബുധനാഴ്ച വാദം കേള്‍ക്കും. ഈ ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ കേസില്‍ തുടര്‍നടപടികളുണ്ടാകില്ലെന്ന് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നേരത്തെ വാക്കാല്‍ പറഞ്ഞിരുന്നുവെന്നും എന്നാൽ അത് ലംഘിക്കപ്പെട്ടെന്നും സിഎംആർഎൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കുമോ എന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി […]
Read more

‘സുരേഷ്‌ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങൾ’: പരിഹാസവുമായി കെ ബി ഗണേഷ് കുമാർ

പാലക്കാട്: നടൻ ടിനി ടോമിന് പിന്നാലെ സുരേഷ്ഗോപിയെ വിമർശിച്ചു മന്ത്രി കെ ബി ഗണേഷ് കുമാര്‍. തെരഞ്ഞെടുപ്പിന് മുന്‍പ് തൃശൂരുകാര്‍ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നു. അതുശേരിയാണെന്നു ഗണേഷ് കുമാര്‍ പറഞ്ഞു. സിനിമയിൽ ആക്ഷനും റിയാക്ഷനും കട്ട് പറയുന്നത് സംവിധായകനാണെകിൽ, ജീവിതത്തിൽ സുരേഷ്‌ഗോപിയുടെ ആക്ഷന് കട്ട് പറയേണ്ടത് ജനങ്ങളാണെന്നു മന്ത്രി പറഞ്ഞു. ‘അദ്ദേഹത്തിനല്ല കുഴപ്പം തെരഞ്ഞെടുത്ത തൃശൂരുകാര്‍ക്കാണ് അബദ്ധം പറ്റിയത്. അതില്‍ കൂടുതല്‍ എന്തുപറയാനാണ് ഞാന്‍?. ഏതായാലും തൃശൂരുകാര്‍ക്ക് എന്തെങ്കിലുമൊക്കെ ഉപകാരമുണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹം ഭരത് ചന്ദ്രനായി […]
Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; ഇന്നും നാളെയും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഏപ്രില്‍ 8 വരെ വടക്കു പടിഞ്ഞാറ് ദിശയില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമര്‍ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്കു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഇന്നും നാളേയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പുണ്ട്. ഇന്ന് തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട […]
Read more

രഞ്ജി ട്രോഫി താരം അക്ഷയ് ചന്ദ്രന്‍ വിവാഹിതനായി

തലശ്ശേരി: കേരള രഞ്ജി ക്രിക്കറ്റ് താരം അക്ഷയ് ചന്ദ്രന്‍ വിവാഹിതനായി.കാസര്‍കോട് പൊയ്‌നാച്ചി കാഞ്ഞിരക്കുന്നിലെ പി. മധുസൂദനന്റെയും ശോഭയുടെയും മകള്‍ ഐശ്വര്യയാണ് വധു. തലശ്ശേരി പാറാല്‍ തമ്പുരാന്‍കണ്ടിയിലെ ടി.കെ. രാമചന്ദ്രന്റെയും ശാന്തി രാമചന്ദ്രന്റെയും മകനായ അക്ഷയ് ചന്ദ്രന്‍ 2015 മുതല്‍ കേരള ക്രിക്കറ്റ് ടീം അംഗമാണ്. ഇക്കുറി രഞ്ജി ക്രിക്കറ്റ് ഫൈനലിലെത്തിയ ടീമിലും അക്ഷയ് കളിച്ചിരുന്നു.
Read more

കണ്ണൂരിൽ മുറിവുമായി ആനയെ എഴുന്നള്ളിപ്പിനിറക്കി

കണ്ണൂർ: കണ്ണൂരിൽ മുറിവുണങ്ങാത്ത ആനയെ എഴുന്നള്ളിപ്പിനിറക്കി. ദേഹത്ത് പൊട്ടിയൊലിക്കുന്ന മുറിവുകളോടെയാണ് തളാപ്പിലെ ക്ഷേത്രത്തിലേക്ക് മംഗലാംകുന്ന് ഗണേശൻ എന്ന ആനയെ എഴുന്നള്ളിച്ചത്. സംഭവത്തിൽ വനം വകുപ്പ് കേസെടുക്കില്ലെന്ന് അറിയിച്ചു. ആനയെ തുടർന്ന് എഴുന്നള്ളിക്കുന്നത് വനം വകുപ്പ് വിലക്കിയിട്ടുണ്ട്. വൈകീട്ടോടെ ആനയെ സ്വദേശമായ പാലക്കാട്ടേക്ക് കൊണ്ടുപോകണമെന്നാണ് വനം വകുപ്പിന്റെ നിർദ്ദേശം. എന്നാൽ പാലക്കാട്‌ നിന്ന് ഫിറ്റ്നസ് രേഖകളുമായാണ് എത്തിയതെന്ന് വനം വകുപ്പ് അറിയിച്ചു.
Read more

ക്ഷേത്രത്തിൽ ഗണഗീതം പാടിയ സംഭവം: ശക്തമായ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

കൊല്ലം: കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ദേവി ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചെന്നപരാതിയിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. ഉപദേശകസമിതി പിരിച്ച് വിടുന്നതടക്കമുള്ള നടപടിയെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് തുടർ നടപടികളുണ്ടാകും. ക്ഷേത്രങ്ങളിൽ ഏകവർണ പതാകകൾ ഉയർത്തുന്നത് കോടതി അലക്ഷ്യമാണെന്നും ഉപദേശക സമിതിക്ക് കൊടിയില്ലെന്നും പ്രശാന്ത് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യോഗം വിളിച്ചിട്ടുണ്ടെന്നും […]
Read more

ഹാക്ക്‌ചെയ്യപ്പെട്ട ആക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് ശ്രേയ ഘോഷാല്‍

ഹാക്ക് ചെയ്യപ്പെട്ട എക്സ് അക്കൗണ്ട് വീണ്ടെടുത്ത് ഗായിക ശ്രേയ ഘോഷാല്‍. താന്‍ തിരിച്ചുവന്നുവെന്നും ഇനി പഴയതുപോലെ എക്സിലൂടെ എഴുതുകയും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുമെന്നും ഗായിക പറഞ്ഞു. രണ്ട് മാസത്തെ പരിശ്രമത്തിനു ശേഷമാണ് ശ്രേയ ഘോഷാലിന്റെ എക്സ് അക്കൗണ്ട് വീണ്ടെടുക്കാനായത്. ആരാധകര്‍ കരുതിയിരിക്കണമെന്നും നാളെ നിങ്ങള്‍ക്കും ഇതേ അവസ്ഥ ഉണ്ടായേക്കാമെന്നും ശ്രേയ ഘോഷാല്‍ പറഞ്ഞു. എഐയുടെ സഹായത്തോടെ തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള ചിത്രങ്ങള്‍ ഹാക്കേഴ്സ് പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഗായിക മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 13നാണ് ശ്രേയ ഘോഷാലിന്റെ […]
Read more

രോഗിയുമായി പറന്നുയര്‍ന്ന എയര്‍ ആംബുലന്‍സ് കടലില്‍ വീണു; 3 പേര്‍ക്ക് ദാരുണാന്ത്യം

ടോക്കിയോ: രോഗിയുമായി പറന്നുയര്‍ന്ന ഹെലികോപ്ടര്‍ കടലില്‍ വീണു ജപ്പാനില്‍ രോഗി അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ജപ്പാനിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് എയര്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് രക്ഷിക്കാനായത്. 66കാരനായ പൈലറ്റ്, ഹെലികോപ്ടര്‍ മെക്കാനിക്ക്, 28കാരിയായ നഴ്‌സ് എന്നിവരെയാണ് തീരദേശ സേന അപകടത്തിന് പിന്നാലെ കടലില്‍ നിന്ന് രക്ഷിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ധരിച്ചിരുന്ന രക്ഷാ കവചം മൂലം കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. സംഘത്തിന്റെ ഒപ്പമുണ്ടായിരുന്ന 34കാരനായ […]
Read more

ഐപിഎല്‍ പെരുമാറ്റച്ചട്ട ലംഘനം; ഇഷാന്ത് ശര്‍മയ്ക്ക് പിഴ

ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ ഇഷാന്ത് ശര്‍മയ്ക്ക് പിഴ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഇത്തരത്തിൽ പെരുമാറ്റ ചട്ടം ലംഘിച്ചത്. മാച്ച് ഫീയുടെ 25 ശതമാനം പിഴയാണ് വിധിച്ചത്. ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. മത്സരത്തില്‍ നാല് ഓവർ എറിഞ്ഞ ഇഷാന്ത്, 53 റണ്‍സ് വഴങ്ങിയിരുന്നു. ആര്‍ട്ടിക്കിള്‍ 2.2-ന് കീഴില്‍ ലെവല്‍ വണ്‍ നിയമലംഘനമാണ് ഇഷാന്ത് ശർമ്മ നടത്തിയത്. കളിക്കാര്‍ക്കും ടീം ഒഫീഷ്യല്‍സിനും ബിസിസിഐ നിഷ്‌കര്‍ഷിച്ചിട്ടുള്ള പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണ് ആര്‍ട്ടിക്കിള്‍ 2.2-വില്‍ പ്രതിപാദിക്കുന്നത്. മത്സരത്തിനിടെ ക്രിക്കറ്റ് […]
Read more
Advertisement
WhiteswanTV Footer