Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ലോകത്തിലെ ശതകോടീശ്വരൻമാർ അധിവസിക്കുന്ന നഗരം?

അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്സ്, അതിസമ്പന്നർ താമസിക്കുന്ന നഗരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇന്ത്യൻ നഗരമായ മുംബൈ ഇടം നേടിയിട്ടുണ്ട്. ഫോബ്സ് നൽകുന്ന വിവരങ്ങൾ പ്രകാരം 3,028 ബില്യണയർമാർ ആഗോള തലത്തിൽ 800 നഗരങ്ങളിലായിട്ടാണ് താമസിക്കുന്നത്. 1 ബില്യൺ യു.എസ് ഡോളർ അല്ലെങ്കിൽ അതിലധികം ആസ്തിയുള്ള വ്യക്തികളെയാണ് ബില്യണയർ‍ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ന്യൂയോർക്ക് സിറ്റിയാണ് അതിസമ്പന്നൻ താമസിക്കുന്ന ഒന്നാം സ്ഥാനത്തുള്ള നഗരം. ഇത് തുടർച്ചയായ നാലാം വർഷമാണ് ഒന്നാം സ്ഥാനം ന്യൂയോർക്ക് […]
Read more

മൂന്നു വയസുകാരിക്ക് ക്രൂര പീഡനം: അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

ആന്ധ്രപ്രദേശ്: മൂന്നു വയസുകാരിക്ക് നേരെ ക്രൂരപീഡനം. കുട്ടിയുടെ അമ്മ വന്ദനയെയും ആൺ സുഹൃത്ത് ശ്രീറാമിനിയും പോലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയിലെ വൈഎസ്ആർ കോളനിയിലാണ് സംഭവം. കുഞ്ഞിനെ ഇവർ മർദ്ദിക്കുകയും തീ വെച്ച് പൊള്ളിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി. അയൽവാസികളാണ് കുട്ടിയെ ഉപദ്രവിക്കുന്നതിനെക്കുറിച്ചു പോലീസിൽ വിവരം നൽകിയത്. കുട്ടിയുടെ ശരീരത്തിലെ പൊള്ളലേറ്റ പാടുകൾ ചൂട് വെള്ളത്തിൽ കുട്ടി വീണതെന്നായിരുന്നെന്നാണ് അമ്മ പോലീസിന് നൽകിയ മൊഴി. കൂടാതെ കുട്ടിയുടെ ശരീരത്തിൽ ചതവുകളും പാടുകളും പരിശോധനയിൽ പോലീസ് കണ്ടെത്തി. ബാലപീഡനം, വധശ്രമം […]
Read more

ആശ വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കേണ്ടത് കേന്ദ്രം: എംഎ ബേബി

മധുര: ആശ വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിച്ച്, അവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് കേന്ദ്രമാണെന്ന് എംഎ ബേബി. പ്രത്യേക ഉദ്ദേശ്യത്തോടുകൂടിയാണെങ്കിലും സെക്രട്ടേറിയറ്റിനു മുന്‍പില്‍ നടത്തുന്ന ആശ വര്‍ക്കര്‍മാരുടെ സമരംകൊണ്ട് ഒരു പ്രയോജനമുണ്ടായി. ആശാ വര്‍ക്കര്‍മാരുടെ പ്രതഫലം ഏഴായിരം രൂപയാക്കി വര്‍ധിപ്പിച്ചത് എല്‍ഡിഎഫാണെന്ന് പൊതുസമൂഹം ചര്‍ച്ചചെയ്തു. ഇതൊരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. പദ്ധതിയുടെ നിര്‍വചനങ്ങള്‍ മാറ്റി ആശകളെ തൊഴിലാളികളായി അംഗീകരിക്കണം. തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ കൊടുക്കണം. കേന്ദ്രം ചെയ്യേണ്ട കാര്യം, സംസ്ഥാന സര്‍ക്കാരാണ് ചെയ്യേണ്ടതെന്ന മട്ടില്‍ അവതരിപ്പിച്ചു എന്നതാണ് ആശാ […]
Read more

സ്വർണവിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ താഴ്ച്ച. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 8,285 രൂപയും ഒരു പവൻ സ്വർണ്ണത്തിന് 66,280 രൂപയുമാണ്. ഇത്തരത്തിൽ മൂന്ന് ദിവസം കൊണ്ട് പവന് 2,200 രൂപയും, ഗ്രാമിന് 275 രൂപയുമാണ് സംസ്ഥാനത്ത് വില താഴ്ന്നിരിക്കുന്നത്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,02,900 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 102.90 […]
Read more

കന്യാകുമാരി-ബാംഗ്ലൂര്‍ എക്‌സ്പ്രസിനുനേരെ കല്ലേറ്; യാത്രക്കാരന് ഗുരുതര പരുക്ക്

പാലക്കാട്: പാലക്കാട് ട്രെയിനുനേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. കല്ലേറിയില്‍ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി പാലക്കാട് ലക്കിടി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് കന്യാകുമാരി-ബാംഗ്ലൂര്‍ എക്‌സ്പ്രസിനുനേരെ കല്ലേറുണ്ടായത്. പരിക്കേറ്റ യാത്രക്കാരനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിച്ചു.കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരുക്കേറ്റത്.
Read more

വഖഫ് ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം; 300 പേര്‍ക്ക് നോട്ടീസയച്ച് UP സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നോട്ടീസ്. പ്രതിഷേധ സൂചകമായി കറുത്ത ബാന്‍ഡ് ധരിച്ചെത്തിയവര്‍ക്കാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രതിഷേധത്തേക്കുറിച്ച് വിശദീകരിക്കണമെന്നും രണ്ടു ലക്ഷം രൂപ ബോണ്ട് നല്‍കണമെന്നുമാണ് നോട്ടീസിലെ ആവശ്യം. അടുത്ത ഒരു വര്‍ഷം ഇവര്‍ സംഘര്‍ഷങ്ങളിലൊന്നും ഏര്‍പ്പെടില്ലെന്ന ഉറപ്പുനല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈദ് ദിവസവും വെള്ളിയാഴ്ചയും മുസ്ലിം പള്ളിയില്‍ നടന്ന പ്രാര്‍ഥനാസമയത്ത് കയ്യില്‍ കറുത്ത ബാന്‍ഡ് ധരിച്ച് പ്രതിഷേധിച്ച മുന്നൂറോളം പേര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇവരോട് ഏപ്രില്‍ 16-ന് മജിസ്‌ട്രേറ്റ് […]
Read more

കേന്ദ്രപദ്ധതികൾ ജനങ്ങളിലേക്ക്: ഹെൽപ്പ്‌ ഡെസ്‌കുമായി ബിജെപി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ബിജെപിയുടെ ഹെൽപ്പ്‌ ഡെസ്‌ക് സംവിധാനം നിലവിൽവന്നു.ബിജെപി ജില്ലാ ഓഫീസുകളിലാണ് സംവിധാനം നിലവിൽ വന്നത്. പാർട്ടിയുടെ 45-ാം സ്ഥാപകദിനാഘോഷവേളയിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരാണ് ഹെൽപ്പ്‌ ഡെസ്‌ക് ഉദ്ഘാടനം ചെയ്തത്. ഹെൽപ്പ്‌ ഡെസ്‌കിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ വിശദീകരിച്ചു. 30 സംഘടനാ ജില്ലകളിലും ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കും. പുരോഗതി, വികസനം, നിക്ഷേപം, തൊഴിൽ എന്നിവയുള്ള കേരളമാണ് ലക്ഷ്യമെന്നും കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് ആപ്പിന്റെ […]
Read more

ആശാപ്രവർത്തകരും മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്

തിരുവനന്തപുരം: ശമ്പളവർദ്ധനവടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന ആശപ്രവർത്തക്കരും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്. സമരനേതാക്കളുടെ ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച അനുവദിക്കുന്നത്. കഴിഞ്ഞ 19ന് ലേബർ കമ്മീഷണർക്ക് സമരസമിതി കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രി വി ശിവകുട്ടിക്ക് മെയിൽ അയച്ചിരുന്നതായും സമര നേതാവ് വി കെ സദാനന്ദൻ പറഞ്ഞിരുന്നു. എന്നാൽ സമരക്കാർ ഒരു അപേക്ഷയും നൽകിയിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ വാദം. ഇന്ന് മൂന്ന് മണിക്കാകും ഇവരുടെ കൂടിക്കാഴ്ച്ച. അതേസമയം ആരോഗ്യമന്ത്രി വീണ […]
Read more

വഖഫ് ഭേദഗതി ചോദ്യംചെയ്ത് സമസ്ത സുപ്രീംകോടതിയില്‍

ഡല്‍ഹി: വഖഫ് നിയമഭേദഗതി ചോദ്യംചെയ്ത് സമസ്ത സുപ്രീംകോടതിയെ സമീപിച്ചു. വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താക്കി മാറ്റാനാണ് നിയമം കൊണ്ടുവന്നതെന്നാണ് സമസ്ത സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ ആരോപണം. വഖഫ് ഭേദഗതി വഖഫ് ബോര്‍ഡുകളെ ദുര്‍ബലപ്പെടുത്തുമെന്നും ഹര്‍ജിയില്‍ പറയുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഹര്‍ജി അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലിയാണ് സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. അതേസമയം, പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി. ഇതോടെ ബില്‍ നിയമമാക്കി വിജ്ഞാപനം ചെയ്തുകൊണ്ടുളള […]
Read more

ആരോഗ്യപ്രവര്‍ത്തകരെ വധിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഇസ്രയേല്‍

ഗാസ: ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. ഖാന്‍ യൂനുസില്‍ നടത്തിയ ആക്രമണത്തില്‍ മരണം എട്ടായി.അതേസമയം ആരോഗ്യപ്രവര്‍ത്തകരെ വധിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഐഡിഎഫ് രംഗത്തുവന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഖേദപ്രകടനം. ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും നിലവില്‍ ഇസ്രായേല്‍ പിടിച്ചെടുത്തിരിക്കുകയാണ്. വലിയ പ്രദേശങ്ങളെ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും നിര്‍ബന്ധിത ഒഴിപ്പിക്കലിന് ഉത്തരവിടുകയും ചെയ്തതോടെ പലസ്തീനികള്‍ക്ക് ഗാസയില്‍ മൂന്നില്‍ രണ്ട് ഭാഗങ്ങളിലേക്കും പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. യുഎന്‍ ഓഫീസ് ഫോര്‍ ദ കോര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സാണ് […]
Read more
Advertisement
WhiteswanTV Footer