വീടിനുളിൽ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
മലപ്പുറം: വീടിനുള്ളിൽ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ഷംസുദ്ദീൻ എന്ന ഷറഫുദ്ദീനെയാണ് (44) മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തത്. വയോധിക താമസിക്കുന്ന വീട്ടിൽ ആരുമില്ലെന്ന് ഉറപ്പു വരുത്തി അടുക്കള ഭാഗത്തു കൂടി അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വയോധിക നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തുകയും മധ്യവയസ്കനെ തടഞ്ഞു വെക്കുകയുമായിരുന്നു. തുടർന്ന് മേലാറ്റൂർ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ നിരവധി കളവ് കേസുകളും ലൈംഗികാതിക്രമ കേസുകളും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പെരിന്തൽമണ്ണ […]
Read more

