Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

കർമ്മന്യൂസ് ഓൺലൈൻ ചാനൽ എംഡി വിൻസ് മാത്യൂ അറസ്റ്റിൽ

തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനം സംബദ്ധിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേക്കുറിച്ചും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് കർമ്മന്യൂസ് ചാനലിൻ്റെ എംഡി വിൻസ് മാത്യൂ അറസ്റ്റിൽ. സൈബർ പൊലീസ് വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിദേശത്ത് നിന്നും ഇന്ന് രാവിലെ എത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് വിൻസിനെ പിടികൂടിയത്. മൂന്ന് കേസുകളാണ് സൈബർ പൊലീസ് വിൻസിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയലിൽ നിന്നും രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ തടഞ്ഞുവെക്കുകയും, പിന്നീട് സൈബർ പൊലീസിന് കൈമാറുകയായിരുന്നു. കേസിൽ പോലീസ് […]
Read more

കൊച്ചിയിൽ മെഡിക്കൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എംബിബിഎസ് വിദ്യാര്‍ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയില്‍. കാസര്‍ഗോഡ് സ്വദേശി അമ്പിളിയാണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാര്‍ഥിനിയാണ് അമ്പിളി. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ സഹപാഠി കണ്ടെത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Read more

ട്രംപിനെതിരെ യുഎസില്‍ പ്രതിഷേധം കനക്കുന്നു; 5 ലക്ഷത്തോളം പേര്‍ പങ്കെടുത്തു

വാഷിങ്ടന്‍: ഡോണള്‍ഡ് ട്രംപിന്റെ വിവേചനപരമായ നയങ്ങള്‍ക്കെതിരെ യുഎസിന്റെ വിവിധ നഗരങ്ങളില്‍ വന്‍ പ്രതിഷേധം. വാഷിങ്ടന്‍, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ഫ്‌ലോറിഡ, കൊളറാഡോ, ലൊസാഞ്ചലസ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലുള്‍പ്പെടെ യുഎസിന്റെ 50 സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു. രാജ്യത്താകമാനം 1,200 കേന്ദ്രങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ജനുവരിയില്‍ ട്രംപ് അധികാരത്തിലെത്തിയതിനുശേഷം അദ്ദേഹത്തിനെതിരെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. 5 ലക്ഷത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തെന്നാണ് കണക്ക്. ശതകോടീശ്വരന്‍മാരുടെ സഹായത്തോടെ ട്രംപ് നടത്തുന്ന ഏകാധിപത്യ പ്രവൃത്തികളെ അപലപിക്കുന്നതായി ‘ഹാന്‍ഡ്‌സ് ഓഫ്’ എന്നു പേരിട്ട പ്രതിഷേധത്തിന്റെ […]
Read more

‘തൊഴിൽ പീഡനത്തിന് ഞങ്ങൾ ഇരകളായിട്ടില്ല’, സ്ഥാപനം പൂട്ടിക്കാനുള്ള ശ്രമം

കൊച്ചി: സ്വകാര്യ മാർക്കറ്റിങ് കമ്പനിയായ ഹിന്ദുസ്ഥാൻ പവർലിഗ്‌സിൽ നടന്നത് തൊഴിൽ പീഡനമല്ലെന്നു ദൃശ്യങ്ങളിലുള്ള യുവാക്കൾ. ജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ടു മുട്ടുകുത്തിച്ചു നടത്തിയത് തൊഴിൽ പീഡനമല്ല പകരം സ്ഥാപനത്തെ കുടുക്കാനുള്ള ശ്രമമാണ്. വ്യക്തികൾ തമ്മിലുള്ള പ്രശ്നത്തെ തൊഴിൽ പീഡനമായി ചിത്രീകരിച്ചെന്നാണ് തൊഴിൽ വകുപ്പ് കരുതുന്നത്. അതേസമയം മറച്ചുള്ള തെളിവുകളും തൊഴിൽ വകുപ്പ് പരിശോധിക്കുകയാണ്. ജനറൽ മാനേജരായ ഉബൈലും മാനേജർ മാനാഫും തമ്മിൽ വ്യക്തി വൈരാഗ്യമുണ്ടായിരുന്നു. ഉബൈൽ ലീവിന് പോയ സമയത്താണ് വീഡിയോ എടുത്തത്. അന്ന് മനേകരായിരുന്ന മനാഫ് ആണ് […]
Read more

വിമാനയാത്രക്കിടെ അഞ്ചുവയസ്സുകാരിയുടെ മാല കവര്‍ന്നു; എയര്‍ഹോസ്റ്റസിനെതിരെ പരാതി

ബംഗളൂരു: തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കുള്ള വിമാന യാത്രയ്ക്കിടെ എയര്‍ഹോസ്റ്റസ് സ്വര്‍ണമാല കവര്‍ന്നതായി പരാതി. കൊല്‍ക്കത്ത സ്വദേശിനി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. അഞ്ചുവയസ്സുകാരി മകളുടെ 20 ഗ്രാം സ്വര്‍ണ മാല ശുചിമുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി കവര്‍ന്നെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് താമസിക്കുന്ന പ്രിയങ്ക മുഖര്‍ജിയാണ് ബംഗളൂരു വിമാനത്താവള പൊലീസില്‍ പരാതി നല്‍കിയത്.അതേസമയം സംഭവത്തില്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് കമ്പനി അറിയിച്ചു. എന്നാല്‍, പൊലീസ് ആവശ്യപ്പെട്ടിട്ടും വിമാനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ കമ്പനി അധികൃതര്‍ തയാറായില്ലെന്ന് പ്രിയങ്ക പറഞ്ഞു. […]
Read more

സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി…?

മധുര: 24ാം സിപിഎം പാർട്ടി കോൺഗ്രസ് അവസാനിക്കുമ്പോൾ ജനറൽ സെക്രട്ടറിയായി കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് കൂടിയായ എം എ ബേബിയെ തിരഞ്ഞെടുക്കുമെന്ന് സൂചന. പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരളം മുന്നോട്ട് വെച്ചത് എം എ ബേബിയുടെ പേരാണ് . എന്നാൽ, കിസാൻ സഭാ നേതാവ് അശോക് ധാവ്‌ളയും പശ്ചിമ ബംഗാൾ ഘടകവും ഇതിനെ എതിർക്കുന്നുവെന്നാണ് സൂചന. ഭൂരിപക്ഷ പിന്തുണ ബേബിക്കാണ്. പിബി നിർദേശമായി കേന്ദ്ര കമ്മിറ്റിയിൽ വെക്കുക ബേബിയുടെ പേരാണ്. അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. […]
Read more

ജീവിതം മടുത്തു, ലഹരിയിൽ നിന്ന് മോചനം തേടി യുവാവ് പോലീസ് സ്റ്റേഷനിൽ

മലപ്പുറം: താനൂരിൽ ലഹരിക്കടിമയായ യുവാവ് മോചനം തേടി പോലീസ് സ്റ്റേഷനിൽ. സ്വമേധയാ സ്റ്റേഷനിലെത്തിയ ഇയാൾ ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും പോലീസിനോട് പറഞ്ഞു. തുടർന്ന് താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ യുവാവിനെ ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി. ലഹരി ഉപയോഗം തന്നെ നശിപ്പിച്ചെന്നും കുടുംബത്തിൽ നിന്ന് അകറ്റിയെന്നും യുവാവ് പറഞ്ഞു. തന്റെ ജീവിതം മടുത്തുവെന്നും ഇതിൽ നിന്നും മോചനം ലഭിക്കാൻ സഹായിക്കണം എന്നായിരുന്നു യുവാവിന്റെ ആവശ്യം. ലഹരി ഉപയോഗം തുടങ്ങാൻ എളുപ്പമാണെന്നും എന്നാൽ അവസാനിപ്പിക്കാൻ ഒരുപാട് നരകിക്കേണ്ടിവരുമെന്നും യുവാവ് പറഞ്ഞു. […]
Read more

പ്രതിരോധ സഹകരണ കരാറില്‍ ഒപ്പിട്ട് ഇന്ത്യയും ശ്രീലങ്കയും

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷിബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണ കരാറില്‍ ആദ്യമായി ഒപ്പ വെച്ചു. ഇന്ത്യയുടെയും ശ്രീലങ്കയുടെയും സുരക്ഷാതാല്‍പര്യങ്ങള്‍ പരസ്പരബന്ധിതവും പരസ്പര ആശ്രയത്വത്തിലുള്ളതും ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊളംബോയില്‍ പറഞ്ഞു. മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ ഒപ്പിട്ട ഏഴ് കരാറുകളില്‍ ഒന്നാണ് പ്രതിരോധ സഹകരണ ഉടമ്പടി. ഇന്ത്യന്‍ താല്‍പര്യങ്ങളോടുള്ള അനുഭാവപൂര്‍ണമായ നിലപാടിന് പ്രസിഡന്റ് ദിസ്സനായകെയോട് അദ്ദേഹം നന്ദിയും പറഞ്ഞു. ഇന്ത്യക്ക് ഭീഷണയുയര്‍ത്തുന്ന ഒരു പ്രവൃത്തിയും […]
Read more

കേന്ദ്രമന്ത്രി കിരൺ റിജിജു ഈ മാസം ഒമ്പതിന് മുനമ്പം സന്ദർശിക്കും

കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്തേക്ക്. ഈ മാസം ഒമ്പതിന് കിരൺ റിജിജു മുനമ്പം സന്ദർശിക്കും. വഖഫ് നിയമ ഭേദഗതി കൊണ്ടുവന്നതിനുപിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ മുനമ്പം സന്ദർശനം. വൈകിട്ട് നാലുമണിയോടുകൂടി കേന്ദ്രമന്ത്രി മുനമ്പത്തെത്തുമെന്നാണ് വിവരം. എൻഡിഎ എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് കിരൺ റിജിജു എത്തുന്നത്. മുനമ്പത്ത് എത്തുന്ന കിരൺ റിജിജുവിന് സ്വീകരണം ഒരുക്കാനാണ് മുനമ്പം ജനത തീരുമാനിച്ചിരിക്കുന്നത്. വഖഫ് ബില്ല് പാസായതിന് പിന്നാലെ വലിയ ആഘോഷങ്ങളാണ് മുനമ്പം ജനത നടത്തിയിരുന്നത്. കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചും പ്രതിപക്ഷ എംപിമാരെ […]
Read more

‘പെൺകുട്ടികൾ പിഴയ്ക്കാതിരിക്കട്ടെ’, 24 വയസിനു മുൻപു കല്യാണം കഴിപ്പിക്കണം: വീണ്ടും വിവാദ പരാമർശവുമായി പി സി ജോർജ്

കോട്ടയം: വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് പി സി ജോർജ്. ഇരുപത്തിനാല് വയസിന് മുൻപ് പെൺകുട്ടികളെ കല്യാണം കഴിച്ചയയ്ക്കണം എന്ന അഭിപ്രായത്തിൽ താൻ ഇപ്പോഴും ഉറച്ച് നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞത്. “പെൺകുട്ടികൾ പിഴയ്ക്കാതിരിക്കട്ടെ” എന്നും പി സി കൂട്ടിച്ചേർത്തു. ക്രിസ്ത്യാനികൾ 24 വയസിനു മുൻപു പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണം. യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നുമായിരുന്നു പി സി ജോർജ് പറഞ്ഞത്. എന്നാൽ മുസ്ലീം പെൺകുട്ടികൾ ഇങ്ങനെ പോകുന്നില്ല. കാരണം 18 വയസ്സാകുമ്പോഴേ അവരെ കെട്ടിച്ചു […]
Read more
Advertisement
WhiteswanTV Footer