Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

പയ്യന്നുരിൽ 40 ഗ്രാം MDMA യുമായി രണ്ട് പേർ പോലീസ് പിടിയിൽ

കണ്ണൂർ: പയ്യന്നൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ് .കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സെയ്ദ് നഗറിലെ മുഹമ്മദ് ദിൽഷാദ് (30) എന്നിവരാണ് KL 60 S 2298 നമ്പർ ബ്ലാക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്. പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ നിന്നും വാഹന പരിശോധനയ്ക്കിടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടികൂടിയത്. […]
Read more

സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ആശ്വാസം. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,050 രൂപയും പവന് 200 രൂപ കുറഞ്ഞ് 64,400 രൂപയിലുമെത്തി. 18 ഗ്രാം സ്വര്‍ണത്തിന്റെ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,620 രൂപയായി. സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് മാറ്റമുണ്ട്. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 105 രൂപയിലാണ് ഇന്നത്തെ വെള്ളിവ്യാപാരം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് വില ഉയരാന്‍ കാരണമായത്. സര്‍വകാല റെക്കോഡായ പവന് 64,560 രൂപയെന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ […]
Read more

ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുള്ള ദൗത്യം ഇന്ന് ആരംഭിക്കും

ആറളം: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുളള ദൗത്യം ഇന്ന് ആരംഭിക്കും. അമ്പതോളം കാട്ടാനകളാണ് മേഖലയിലുളളത്. ഇവയെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തുമെന്ന് കഴിഞ്ഞ ദിവസം വനം മന്ത്രി എ കെ ശശീന്ദ്രൻ ഉറപ്പു നൽകിയിരുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞാകും വനം വകുപ്പിന്‍റെ ദൗത്യം. പ്രദേശത്തെ സോളാർ ഫെൻസിങ് ലൈൻ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാനുളള നടപടികളും എത്രയും വേഗം നടപ്പിലാക്കും. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെളളിയുടെയും ലീലയുടെയും മക്കൾക്ക് നഷ്ടപരിഹാര തുകയിലെ ആദ്യ […]
Read more

രഞ്ജി ട്രോഫി ക്രിക്കറ്റ്; ടോസ് നേടിയ കേരളം ബൗളിങ് തെരഞ്ഞെടുത്തു

നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ടോസ് നേടിയ കേരളം ബൗളിങ് തെരഞ്ഞെടുത്തു. മത്സരത്തിൽ വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളികൾ. നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30-ന് മത്സരം തുടങ്ങും. പരാജയത്തിന്റെ വക്കില്‍നിന്ന് ഫൈനല്‍വരെ എത്തിയത് കേരളത്തിന് കരുത്തുനൽകുന്നുണ്ട്. നാഗ്പുരില്‍ നേരത്തേ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന രണ്ടുമത്സരങ്ങളും സമനിലയായിരുന്നു. കഴിഞ്ഞവര്‍ഷം ഫൈനലില്‍ മുംബൈക്കുമുന്നില്‍ തോറ്റ വിദര്‍ഭയ്ക്ക് ഇത് വീണ്ടെടുപ്പിനുള്ള അവസരമാണ്. സെമിയില്‍ കളിച്ച കേരള ടീമില്‍ ചെറിയമാറ്റത്തിന് സാധ്യതയുണ്ട്. രാവിലെ ഈര്‍പ്പമുണ്ടെങ്കിലും പിന്നീട് തെളിഞ്ഞ […]
Read more

മണപ്പുള്ളിക്കാവ് വേല: പാലക്കാട് താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 27 ന് അവധി

പാലക്കാട്: പാലക്കാട് മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 27 ന് പാലക്കാട് താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.
Read more

ചരിത്രം കുറിക്കാൻ കേരളം; രഞ്ജി ട്രോഫി ഫൈനലില്‍ നാളെ വിദര്‍ഭയെ നേരിടും

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രം കുറിയ്ക്കാൻ കേരളം. ഞായറാഴ്ച വൈകീട്ട് നാഗ്പുരിലെത്തിയ ടീം തിങ്കളാഴ്ച രാവിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. വിദർഭയുമായുള്ള ഫൈനൽ ബുധനാഴ്ച തുടങ്ങും. സെമിഫൈനലിലെ ചരിത്രവിജയത്തിനുശേഷം അഹമ്മദാബാദിൽ നിന്ന് ടീം നേരേ നാഗ്പുരിലെത്തി. ഗുജറാത്തിനെതിരായ സെമിഫൈനലിലെ ഒന്നാം ഇന്നിങ്‌സിൽ നേടിയ രണ്ടുറൺ ലീഡാണ് കേരളത്തെ ഫൈനലിലെത്തിച്ചത്.
Read more

ഹിന്ദി അടിച്ചേൽപ്പിക്കുന്നു; നടി രഞ്ജന നാച്ചിയാർ ബിജെപി വിട്ടു

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് നടിയും തമിഴ്നാട് കൾച്ചറൽ വിങ് സംസ്ഥാന സെക്രട്ടറിയുമായ രഞ്ജന നാച്ചിയാർ ബിജെപി വിട്ടു. ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ലെന്നും ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും തമിഴ് ജനതയെ അവഗണിക്കുകയാണെന്നും തമിഴ് വനിത എന്ന നിലയിൽ ബിജെപിക്കൊപ്പം നിൽക്കാൻ കഴിയില്ലെന്നും രഞ്ജന വ്യക്തമാക്കി. ബിജെപി വിട്ടാലും തന്റെ പൊതുപ്രവർത്തനം തുടരുമെന്നും രഞ്ജന നാച്ചിയാർ കൂട്ടിച്ചേർത്തു.
Read more

ആമിർ ഖാൻ 20 കൊല്ലമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ല?

സിനിമയില്‍ താരങ്ങളുടെ പ്രതിഫലം എപ്പോഴും ചർച്ചയാകാറുണ്ട്. സിനിമ വ്യവസായത്തിന്‍റെ സുസ്ഥിരതയ്ക്ക് താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്നാണ് ഭാഷ വ്യത്യാസമില്ലാതെ സിനിമ നിര്‍മ്മാതാക്കള്‍ അടക്കം ആവശ്യപ്പെടുന്നത്. എന്നാല്‍ ഇരുപത് വര്‍ഷത്തോളമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്ന് പറയുകയാണ് ബോളിവു‍ഡ് സൂപ്പര്‍താരം ആമിർ ഖാൻ. എബിപി ലൈവ് ഇവന്‍റില്‍ സംസാരിക്കവൊണ് ആമീര്‍ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. “ഞാൻ ലാഭ വിഹിത മാതൃകയിലാണ് പണം സമ്പദിക്കുന്നത്, പണ്ടത്തെ തെരുവ് കലാകാരന്മാരുടെ രീതിയാണത്. അവര്‍ തെരുവില്‍ പ്രകടനം നടത്തുന്നു, അതിന് ശേഷം തലയിലെ തൊപ്പി […]
Read more

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് നേട്ടം. 15 സീറ്റുകളിൽ എൽഡിഎഫും 13 സീറ്റുകളിൽ യുഡിഎഫും മറ്റുള്ളവർ 3 ഇടത്തും വിജയിച്ചു. ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡ്, 22 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്. തിരുവനന്തപുരം കരകുളം പഞ്ചായത്തിൽ കൊച്ചുപള്ളി വാർഡിൽ യുഡിഎഫ് ജയിച്ചു. പാങ്ങോട് പഞ്ചായത്തിൽ പുലിപ്പാറ വാർഡിൽ എസ് ഡി പി ഐക്ക് ജയം. കോൺഗ്രസ് വാർഡാണ് […]
Read more

കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി കാനഡ

കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി കാനഡ. ഇതോടെ കൂടുതൽ വിസകളും വിദ്യാര്‍ത്ഥി പെര്‍മിറ്റുകളും ഇല്ലാതാകാനുള്ള സാധ്യതകളും വർധിക്കുകയാണ്. ജനുവരി 31 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയനിയമം ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷനുകള്‍ (ഇടിഎ), താല്‍ക്കാലിക റസിഡന്റ് വിസകള്‍ (ടിആര്‍വി), വര്‍ക്ക് പെര്‍മിറ്റുകള്‍, സ്റ്റഡി പെര്‍മിറ്റുകള്‍ എന്നിവ നിര്‍ദ്ദിഷ്ട വ്യവസ്ഥകളില്‍ പിന്‍വലിക്കാന്‍ അതിര്‍ത്തി ഉദ്യോഗസ്ഥരെ അനുവദിക്കുന്നു. പുതിയ നിയന്ത്രണങ്ങള്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ പൗരന്മാരെ ബാധിക്കും. വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, താല്‍ക്കാലിക താമസക്കാര്‍ എന്നിവരെ പുതിയ നടപടി ബാധിക്കും. ഇന്ത്യയുടെ വിദേശകാര്യ […]
Read more
Advertisement
WhiteswanTV Footer