Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ഈ വര്‍ഷവും ഇ.പി.എഫ്.ഒ പലിശ 8.25%

ഈ വര്‍ഷവും 8.25 ശതമാനം പലിശ നല്‍കാന്‍ ഇ.പി.എഫ്.ഒ. കഴിഞ്ഞ വർഷത്തെ നിരക്ക് തന്നെ ഈ വര്‍ഷവും നല്‍കാന്‍ ട്രസ്റ്റീസ് യോഗം തീരുമാനിച്ചു. ഏഴ് കോടിയിലധികം ആളുകൾക്ക് ഇതിന്റെ നേട്ടം ലഭിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം 2.05 കോടി രൂപ മൂല്യമുള്ള 5.08 കോടി ക്ലെയിമുകളാണ് ഇ.പി.എഫ്.ഒ തീര്‍പ്പാക്കിയത്. 2023-24 സാമ്പത്തിക വര്‍ഷം 4.45 ക്ലെയിമുകളിലായി 1.82 കോടി രൂപയും നല്‍കി. കേന്ദ്ര തൊഴില്‍ മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, തൊഴിലുടമ, ജീവനക്കാര്‍ എന്നിവരുൾപ്പെടുന്ന പ്രതിനിധികളാണ് ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ […]
Read more

അടൂർ ഇല്ലത്തുകാവ് ക്ഷേത്രത്തിൽ മോഷണം

പത്തനംതിട്ട: അടൂർ ഇല്ലത്തുകാവ് ക്ഷേത്രത്തിൽ മോഷണം. മോഷ്ടാവ് ക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസ് മുറിയും മോഷ്ടാവ് തകർത്തു. ഒരു മാസത്തിലധികമുള്ള കാണിക്കയിലെ പണം നഷ്ടമായതായാണ് പ്രാഥമിക പരിശോധനയിലെ നിഗമനം. ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തിൽ കവർച്ച നടക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

യൂണിഫോം സർവീസ് നിയമങ്ങളിലേക്ക് സ്റ്റുഡന്റ് പൊലീസിന് പി എസ് സി വെയ്റ്റേജ്

ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലത്തിൽ സ്‌റ്റുഡന്റ് പൊലീസ് കെഡറ്റ് പരിശീലനം പൂർത്തിയാക്കുന്നവർക്ക് പിഎസ്‌സി വഴിയുള്ള യൂണിഫോം സർവീസ് നിയമങ്ങളിലേക്ക് വെയ്റ്റേജ് അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. ഹൈസ്കൂ‌ൾ, ഹയർ സെക്കൻഡറി തലങ്ങളിലായി 4 വർഷ പരിശീലനം പൂർത്തിയാക്കുന്ന, എസ്എസ്എൽസി- പ്ലസ്‌ടു പരീക്ഷകൾക്ക് എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ കെഡറ്റുകൾക്ക് 5% വെയ്റ്റേജാണു നൽകുന്നത്. കൂടാതെ എസ്എസ്എൽസി, പ്ലസ്‌ടു തലങ്ങളിൽ ഒന്നിൽ എപ്ലസും രണ്ടാമത്തേതിൽ എ ഗ്രേഡും നേടിയവർക്കും രണ്ടിലും എ ഗ്രേഡ് ലഭിച്ചവർക്കും 4% വെയ്‌റ്റേജ് ലഭിക്കും. ഹൈസ്‌കൂൾതലത്തിലോ […]
Read more

രഹസ്യം ചോര്‍ത്തിയെന്ന് ആരോപണം: 20 ജീവനക്കാരെ പിരിച്ചുവിട്ട് മെറ്റ

മാധ്യമങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോർത്തി നൽകിയെന്ന് ആരോപിച്ച് മെറ്റ 20 ജീവനക്കാരെ പിരിച്ചുവിട്ടു. അടുത്ത ദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് നടപടി നേരിടേണ്ടി വരുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്തിടെ നടത്തിയ അന്വേഷണത്തിലാണ് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയത്. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരോട് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പുറത്തുവിടരുതെന്ന് കമ്പനി നിർദേശം നൽകാറുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് എതിരേ കര്‍ശന നടപടിയാണ് കമ്പനി സ്വീകരിക്കാറുള്ളത്.
Read more

സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് വർധിച്ചുവരുന്ന ആക്രമണങ്ങളിൽ സിനിമകളിൽ പ്രദർശിപ്പിക്കുന്ന കാര്യങ്ങളും സ്വാധീനിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണ വിധേയമാക്കണമെന്നും ഇതില്‍ സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അടുത്ത കാലത്തിറങ്ങിയ ചില സിനിമകൾ ചെറുപ്പക്കാരെ വലിയ തോതിൽ വഴിതെറ്റിക്കുന്ന തരത്തിലുള്ളതാണെന്നും ആർഡിഎക്സ്, കൊത്ത, മാർക്കോ പോലുള്ള സിനിമകളുടെ പേരും അദ്ദേഹം എടുത്തു പറഞ്ഞു. ഇത്തരം ചിത്രങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കാനോ ആക്രമണങ്ങളിലേക്ക് നയിക്കുന്ന രീതിയിലോ ശ്രമിക്കുന്നത് അപകടമാണ്. മദ്യവും മറ്റ് ലഹരിമരുന്നുകളും ഉപയോഗിക്കുകയും അക്രമങ്ങൾക്ക് പ്രാധാന്യം […]
Read more

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 480 രൂപ കുറഞ്ഞു

തുടര്‍ച്ചയായ മൂന്നാംദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 80 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,930 രൂപയും പവന് 63,400 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,520 രൂപയായും കുറഞ്ഞു. വെള്ളിവില 104 രൂപയില്‍ തുടരുകയാണ്. മൂന്നുദിവസത്തിനിടെ സ്വർണവിലയിൽ 1,000 രൂപയുടെ കുറവാണ്ഉണ്ടായിട്ടുള്ളത്. വ്യാപാര യുദ്ധം കടുത്ത സാഹചര്യത്തില്‍ സ്വര്‍ണവിലയിൽ വ്യതിയാനങ്ങൾ സംഭവിക്കാം. ഡോളര്‍ കരുത്തുനേടുന്നതും സ്വര്‍ണവിപണിയെ സ്വാധീനിക്കും. സ്വർണത്തിന്റെ അന്താരാഷ്ട്ര വിലയും താഴ്ന്നിട്ടുണ്ട്.
Read more

മാതാപിതാക്കളുടെ വിവാഹമോചനം: കുട്ടികൾ അനുഭവിക്കുന്ന പ്രശ്ങ്ങളെ തുറന്നുകാട്ടി ബാലാവകാശ കമ്മിഷൻ

മാതാപിതാക്കൾ വിവാഹമോചനംനേടി വേർപിരിഞ്ഞാലും ഭൂരിഭാഗം കുട്ടികൾക്കും അവരോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് പഠനം. കൂടാതെ മാതാപിതാക്കളുടെ വിവാഹമോചനം മക്കളിൽ ദു:ഖം, ഭയം, കോപം, ഉത്കണ്ഠ, ആശയഅവ്യക്തത തുടങ്ങിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ട്. വിവാഹമോചനക്കേസിൽപ്പെട്ടവരുടെ കുട്ടികളുടെ പ്രശ്നങ്ങളെപ്പറ്റി സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. ഈ റിപ്പോർട്ട് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ കുടുംബകോടതികളിൽ പ്രാഥമിക പഠനം നടത്തുകയും തുടർന്ന് എല്ലാ ജില്ലകളിലെയും കോടതികൾ കമ്മിഷൻ ജീവനക്കാർ നേരിട്ട് സന്ദർശിച്ചുമാണ് […]
Read more

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിൽപ്പനയിൽ കുതിപ്പ്

രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ കുതിപ്പ്. രണ്ടുമാസം കൊണ്ട് 1.30 ലക്ഷത്തോളം വൈദ്യുത വാഹനങ്ങളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2025 ജനുവരിയിൽ 78,345 വൈദ്യുത വാഹനങ്ങളും ഫെബ്രുവരിയിൽ 51,134 വാഹനങ്ങളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേരളത്തിൽ 4,092 ഇലക്‌ട്രിക് വാഹനങ്ങളാണ് രണ്ടുമാസംകൊണ്ട് രജിസ്റ്റർ ചെയ്തത്. ഇതിൽ 2,591 എണ്ണം ജനുവരിയിലും 1,501 വാഹനങ്ങൾ ഫെബ്രുവരിയിലുമാണ്. ഇലക്‌ട്രിക് വാഹനങ്ങൾക്ക് സർക്കാർ നൽകുന്ന അനുകൂല്യങ്ങളും ചാർജിങ് സ്റ്റേഷനുകളുടെ സൗകര്യവും ഉപഭോക്താക്കൾക്ക് ഇ.വി.യോടുള്ള താല്പര്യം വർധിപ്പിക്കുന്നു. ഇത് രാജ്യത്തെ ഇലക്ട്രിക് വാഹന വിൽപ്പനയെ […]
Read more

മാധബിക്ക് പകരം സെബിയെ ഇനി തുഹിൻ കാന്ത പാണ്ഡെ നയിക്കും

ന്യൂഡൽഹി: സെബിയുടെ പുതിയ തലവനായി നിലവിലെ ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ച് കേന്ദ്ര സർക്കാർ. ഈ മാസം കാലാവധി പൂർത്തിയാകുന്ന മാധബി പുരി ബുച്ചിന് പകരമാണ് പുതിയ നിയമനം. തുഹിൻ കാന്ത പാണ്ഡെയെ മൂന്ന് വർഷത്തേക്ക് നിയമിച്ചതായി ഉത്തരവിൽ വ്യക്തമാക്കി. സെബി ചെയർപേഴ്സൺ ആയ ശേഷവും അദാനിയുമായി ബന്ധപ്പെട്ട കമ്പനികളിൽ മാധബി ബുച്ചിന് ഓഹരിയുണ്ടായിരുന്നുവെന്ന ആരോപണങ്ങളടക്കം നിരവധി ആരോപണങ്ങൾ മാധബിയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്.
Read more

സമുദായത്തിനെതിരെ അപകീര്‍ത്തി പരാമര്‍ശം; തെലുങ്ക് താരം പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍

തെലുങ്ക് സിനിമയിൽ സജീവമായ നടനും സംവിധായകനും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍. ഒരു സമുദായത്തിനെതിരായി നടത്തിയ അപകീര്‍ത്തി പ്രസ്താവനയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.നടന്റെ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.പോസാനിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും താരം ആവശ്യപ്പെടുന്നതായി വീഡിയോയില്‍ കാണാം.ഭാരതിയ ന്യായ സംഹിത സെക്ഷന്‍ 196, 353 (2), 111 എന്നിവ […]
Read more
Advertisement
WhiteswanTV Footer